കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി; സിഐയ്ക്കെതിരെ ഗുരുതര ആരോപണം; നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

സ്വന്തം ലേഖിക കൊച്ചി: യുവതിയില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കിയില്ലെങ്കില്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്.എച്ച്‌.ഒ ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. കടവന്ത്ര അമലഭവന്‍റോഡില്‍ പുന്നക്കാട്‌ വീട്ടില്‍ സെബിന്‍ സ്റ്റീഫനാണ് എസ്.എച്ച്‌.ഒയടക്കം നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കടം വാങ്ങിയ 8.42 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന് എറണാകുളം സ്വദേശിനി നല്‍കിയ പരാതിയിലാണ് സ്റ്റേഷനില്‍ എത്തിയത്. ഇത്രയും പണം നല്‍കാനില്ലെന്നും തെളിവുകള്‍ നല്‍കാമെന്നും അറിയിച്ചെങ്കിലും സിവില്‍ പൊലീസ് ഉദ്യോഗസ്ഥനും എസ്.ഐയും എസ്.ഐ ഇന്‍ ചാര്‍ജും ചേര്‍ന്ന് ഭീഷണിപ്പെടുത്തി. […]

വീടിനുമുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ..! ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ

സ്വന്തം ലേഖകൻ കൊല്ലം: വീടിനുമുന്നിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ അക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ . പൂതക്കുളം സ്വദേശികളായ രജീഷ്, സുഭാഷ്, അഭിനേഷ് എന്നിവരാണ് പിടിയിലായത്. പൂതക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാറിനാണ് മദ്യപ സംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സുനിൽകുമാറും കുടുംബവും പൂതക്കുളം കടമ്പ്ര മാടൻ നടയ്ക്ക് സമീപം വാടകയ്ക്ക് വീടെടുത്ത് താമസം തുടങ്ങിയത്. വീടിന് മുന്നിലിരുന്നു മദ്യപിച്ചിരുന്ന സംഘത്തെ യുവാവ് വിലക്കിയിരുന്നു. ഇതേച്ചൊല്ലി മദ്യപ സംഘവുമായി വാക്ക് തര്‍ക്കവുമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം പ്രതികൾ പ്രദേശത്തെ […]

കോട്ടയം കാരാപ്പുഴയിൽ ദമ്പതികളെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു; ഗൃഹോപകരണങ്ങൾ അടിച്ചു തകർത്തു; കേസിൽ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കാരാപ്പുഴയിൽ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വേളൂർ കാരപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അജി മകൻ ആദർശ് മോൻ പി. എ (22), വേളൂർ കാരാപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ശിവപ്രസാദ് മകൻ ഗോകുൽ ശിവപ്രസാദ് പി.എ (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി കാരാപ്പുഴ പതിനാറില്‍ച്ചിറയില്‍ താമസിക്കുന്ന പ്രമോദ് എന്നയാളുടെ വീട്ടിൽ അതിക്രമിച്ചു കയറി പ്രമോദിനെ കയ്യിൽ […]

മുണ്ടക്കയത്ത് മകനെ കുത്തികൊലപ്പെടുത്താൻ ശ്രമം: പിതാവ് അറസ്റ്റിൽ; പിടിയിലായത് കോരുത്തോട് സ്വദേശി

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് മകനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മ്ലാപ്പാറ കോരുത്തോട് മൂഴിക്കൽ ഭാഗത്ത് കുന്നേൽ വീട്ടിൽ ഗോപാലൻ (രാമയ്യ 55) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. മ്ലാപ്പാറ കോരുത്തോട് ഇരുമ്പ്കയം ഭാഗത്ത് വെച്ച് ഇയാൾ തന്റെ മകനുമായി വാക്കു തർക്കത്തില്‍ ഏര്‍പ്പെടുകയും തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ കുത്തുകയുമായിരുന്നു. ഫെബ്രുവരി മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനുശേഷം ഇയാൾ ഒളിവില്‍ പോവുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് […]

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; ഷാറൂഖ് കുറ്റം സമ്മതിച്ചു; പ്രതിയെ കേരള പൊലീസിന് കൈമാറി; കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു; ചിലരെ ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖിക മുംബൈ: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍ , ആധാര്‍ കാര്‍ഡ് , പാന്‍കാര്‍ഡ് , കൊടാക് ബാങ്ക് എ […]

ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; അന്വേഷണം ഊര്‍ജിതം; കോഴിക്കോട് നിന്നുള്ള നാല് പൊലീസുകാര്‍ കൂടി ഡല്‍ഹിയിലേയ്ക്ക്; അന്വേഷണം ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖിക കോഴിക്കോട്: ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. രണ്ട് സി ഐ മാരടങ്ങുന്ന സംഘമാണ് ഡല്‍ഹിയിലേയ്ക്ക് പോകുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവരും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയാണ്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാഗിലുണ്ടായിരുന്ന ഫോണിലെയും കുറിപ്പുകളിലെും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് […]

ആയില്യം നക്ഷത്രത്തില്‍ ജനിച്ച രണ്ട് വയസുകാരനെ കാണാതിരിക്കാന്‍ മറ; അയല്‍വാസികള്‍ക്ക് അപകടം സംഭവിക്കും എന്ന് പ്രചരണം; കുഞ്ഞ് മുറ്റത്തിറങ്ങിയാല്‍ പോലും ആട്ടിയോടിക്കും; അയല്‍വാസിയുടെ പീഡനം സഹിക്കാനാകാതെ വീട് വിട്ടു പോകേണ്ട അവസ്ഥയില്‍ കരുനാഗപ്പള്ളിയിലെ ഒരു കുടുംബം…!

സ്വന്തം ലേഖിക കൊല്ലം: ആയില്യം നക്ഷത്രത്തില്‍ ജനിച്ച കുട്ടിയുടെ പേരില്‍ അയല്‍വാസികള്‍ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നെന്ന് പട്ടികജാതി കുടുംബം. കൊല്ലം കരുനാഗപ്പള്ളിയിലെ സംഭവം സാമൂഹിക പ്രവര്‍ത്തകയായ ധന്യ രാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. കരുനാഗപ്പള്ളി സ്വദേശിയും കെപിഎംഎസ് മുന്‍ ഖജാന്‍ജിയുമായ സുശീന്ദ്രനെതിരെയാണ് അയല്‍വാസിയുടെ പീഡനം. സുശീന്ദ്രന്റെ മകന്‍ ജനിച്ചത് ആയില്യം നക്ഷത്രത്തില്‍ ആണെന്നും അതുകൊണ്ട് അയല്‍വാസികള്‍ക്ക് അപകടം സംഭവിക്കും എന്ന് പറഞ്ഞാണ് പീഡനം. കുഞ്ഞിനെ കാണാതിരിക്കാന്‍ മറകെട്ടി തിരിച്ചിട്ടുണ്ടെന്നും ധന്യ രാമന്‍ പറയുന്നു. എസ്‌എന്‍ഡിപി നേതാവാണ് ഈ പട്ടികജാതി കുടുംബത്തിനെതിരെ […]

വാഹന അപകട ഇന്‍ഷുറസ് കേസില്‍ നീതി വൈകുന്നു; ടെലിഫോണ്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിയുമായി യുവാവ്; ഒടുവിൽ സംഭവിച്ചത്….!

സ്വന്തം ലേഖിക കൊച്ചി: വാഹന അപകട ഇന്‍ഷുറസ് കേസില്‍ നീതി വൈകുന്നുവെന്ന് ആരോപിച്ച്‌ കൊച്ചിയില്‍ ടെലിഫോണ്‍ ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. അഭിഭാഷകനും ഇന്‍ഷുറന്‍സ് കമ്പനിയും ഒത്തുകളിച്ച്‌ നഷ്ടപരിഹാരം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. ആലപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസും ഫയര്‍ഫോഴ്സുമെത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് രക്ഷപ്പെടുത്തിയത്. 2021 ല്‍ തിരൂരില്‍ വെച്ചാണ് യുവാവിന് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കൈയ്ക്ക് ഉള്‍പ്പടെ സാരമായി പരിക്കേറ്റതോടെ ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. കൊച്ചിയിലെ വാഹന അപകട ഇന്‍ഷുറന്‍സ് പരാതികള്‍ പരിഗണിക്കുന്ന കോടതിയില്‍ […]

വൈക്കത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഉദയനാപുരം, ഇരുമ്പൂഴിക്കര സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം പുത്തൻതറ വീട്ടിൽ തങ്കപ്പൻ മകൻ ജിതിൻ (33), ഇരുമ്പൂഴിക്കര പിതൃകുന്നം ഭാഗത്ത് കണ്ണൻകേരിൽ വീട്ടിൽ ചന്ദ്രൻ മകൻ ശ്രീകാന്ത് (34) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് വൈക്കം കണിയാംതോട് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വടിവാൾ വീശുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇവര്‍ തമ്മിൽ മുൻ […]

മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; അയ്മനം സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി. അയ്മനം കുടമാളൂർ രവി നിവാസ് വീട്ടിൽ രവി മകൻ രഞ്ജിത്ത് രവി (43) നെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ മോഷണം, ഭവനഭേദനം, കവർച്ച തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും […]