പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു; രണ്ട് കുട്ടികളുടെ തലയ്ക്ക് ഗുരുതരമായ പരിക്ക്; സ്കൂളിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ആക്രമിച്ച കേസില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മണക്കുന്നം ഉദയംപേരൂര്‍ സ്വദേശികളായ ആദിത്യന്‍ (18) ജോയല്‍ മാര്‍ട്ടിന്‍ (18), മുളന്തുരുത്തി സ്വദേശി അദിന്‍ ജേക്കബ്ബ് എബ്രഹാം (18) എന്നിവരാണ് പിടിയിലായത്. രണ്ടു കുട്ടികളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ പിറവം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

കാശ് ആവശ്യമുള്ളപ്പോഴെല്ലാം കവര്‍ച്ച; യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് ഏഴ് പവന്റെ മാല കവര്‍ന്ന മൂന്ന് യുവാക്കള്‍ പിടിയിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിയെ ബൈക്കിലെത്തി ഇടിച്ചിട്ട് മാല കവര്‍ന്ന സംഘം അറസ്റ്റില്‍. യുവതിയെ ഇടിച്ചിട്ട് ഏഴു പവന്‍ മാലയുമായി കടന്ന സംഘം അത് വില്‍ക്കാന്‍ ശ്രമിക്കവേയാണ് പിടിയിലായത്. മൂന്ന് പേരാണ് അറസ്റ്റിലായത്. കുളച്ചല്‍ സ്വദേശി നീധീഷ് രാജ (22), ചെമ്മാന്‍ വിള സ്വദേശി പ്രേംദാസ് (23), വഴുക്കംപ്പാറ മണവിള സ്വദേശി വിഘ്നേഷ് (20 ) എന്നിവരെ പിടിയിലായത്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിന് സമീപം ബുധനാഴ്ച വൈകിട്ടാണ് സംഭവം. യുവതിയില്‍ നിന്ന് കവര്‍ന്ന മാല വില്‍ക്കനായി നാഗര്‍കോവിലില്‍ എത്തിയപ്പോഴാണ് മൂവരെയും […]

കോളേജ് വനിതാ ഹോസ്റ്റല്‍ വാട്ടര്‍ ടാങ്കിനടുത്ത് കഞ്ചാവ് വെയ്ക്കും; ആവശ്യക്കാര്‍ പണം വെച്ച ശേഷം കഞ്ചാവ് എടുക്കും; സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: നെടുമങ്ങാട് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. നെടുമങ്ങാട് പനവൂര്‍ കല്ലിയോട് ദര്‍ഭ വിളകത്തുവീട്ടില്‍ അഖില്‍ (23)ആണ് പിടിയിലായത്. ഹോസ്റ്റലിനുള്ളില്‍ കടക്കുന്ന അഖില്‍ മുകള്‍ നിലയിലെ വാട്ടര്‍ ടാങ്കിനു ചുവട്ടില്‍ കഞ്ചാവ് പൊതികള്‍ കൊണ്ട് വച്ച ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് വിവരം നല്‍കും. ആവശ്യക്കാര്‍ ഇവിടെ വന്ന് കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെ വയ്ക്കും. രാത്രിയില്‍ ഇയാള്‍ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയുമാണ് ചെയ്തിരുന്നത് എന്ന് പൊലീസ് പറഞ്ഞു. […]

മുണ്ടക്കയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ; പിടിയിലായത് പുഞ്ചവയൽ സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: മുണ്ടക്കയത്ത് ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ കല്ലക്കുന്നേൽ വീട്ടിൽ വിജയന്‍ മകൻ രഞ്ജിത്ത് (സുന്ദരൻ 27), പുഞ്ചവയൽ പാക്കാനം ഭാഗത്ത് ദയാഭവനിൽ വിജയാനന്ദ് മകൻ പ്രണവ് സി.വിജയാനന്ദ് (28), പുഞ്ചവയൽ കൊച്ചുമമ്പലത്ത് വീട്ടിൽ ഗോപി മകൻ സുരേഷ് ഗോപി (48), പുഞ്ചവയൽ നൂലുവേലിൽ വീട്ടിൽ ജമാൽ മകൻ അജ്മൽ എൻ.ജെ (28) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നാലുപേരും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടുകൂടി […]

കേരളത്തിലുടനീളം മുപ്പതോളം മോഷണം കേസുകളിൽ പ്രതി; കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു; നടപടി രാമപുരം സ്വദേശിക്കെതിരെ

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലുടനീളം മുപ്പതോളം മോഷണം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. രാമപുരം ഏഴാച്ചേരി ഭാഗം കുന്നേൽ വീട്ടിൽ പ്രശാന്ത് മകൻ വിഷ്ണു പ്രശാന്ത് (30) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി പാലാ,വിയ്യൂർ എന്നീ സ്റ്റേഷനുകളിൽ അടിപിടി കേസുകളും മരങ്ങാട്ടുപള്ളി, കടുത്തുരുത്തി, രാമപുരം, കൊടകര, പൊന്നാനി, ചെർപ്പുളശ്ശേരി എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളും നിലവിലുണ്ട്. […]

പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക പത്തനംതിട്ട: പത്തനംതിട്ട കിഴക്കുപുറത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍. പൊന്നമ്പ് സ്വദേശി അജയന്റെ മകള്‍ അര്‍ച്ചനയാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലാരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മലയാലപ്പുഴ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് […]

റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവം; പ്രതി ആഗിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; ഉത്തരവ് ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന ആവശ്യത്തെ തുടർന്ന്

സ്വന്തം ലേഖിക കോഴിക്കോട്: റഷ്യന്‍ യുവതിക്ക് പീഡനമേറ്റ സംഭവത്തില്‍ പ്രതി ആഗിലിനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് ഉത്തരവ്. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന ആവശ്യത്തിലാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് ആണ്‍സുഹൃത്തിന്റെ ശാരീരിക പീഡനത്തെ തുടര്‍ന്ന് റഷ്യന്‍ യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ആണ്‍സുഹൃത്തിൻ്റെ ഉപദ്രവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നാണ് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കോഴിക്കോട് സ്വദേശിയായ ആഖിലുമായി […]

ഇടുക്കിയില്‍ ഒരു വയസ്സുള്ള കുട്ടി ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിച്ച നിലയില്‍; ദമ്പതികള്‍ മരിച്ചു; മക്കൾ ചികിത്സയിൽ; കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്ന് പൊലീസ്

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കിയില്‍ ഒരു കുടുംബത്തില്‍ അഞ്ച് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികള്‍ മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദുരന്തമുണ്ടായത്. പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസ്സുള്ള ഇളയ കുട്ടി അടക്കം മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കടബാധ്യതയാണ് ആത്യമഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രഥമിക നിഗമനം.

കൊച്ചിയിലെ ഹോട്ടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഒരു കോടി രൂപയുടെ എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍; പിടിയിലായത് ബാംഗ്ലൂരില്‍ നിന്ന് ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങൾ

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിലെ ഹോട്ടലില്‍ പൊലീസിന്‍റെ വന്‍ ലഹരിമരുന്ന് വേട്ട. ഒരു കോടി രൂപ വില വരുന്ന എംഡിഎംഎയുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. 300 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ബെംഗലൂരുവില്‍ നിന്ന് ലഹരിമരുന്ന് കേരളത്തില്‍ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ റെയ്ഡ് ചെയ്ത് നാല് പേരെ പൊലീസ് പിടികൂടിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ബിനീഷ് നായര്‍, ഏലൂര്‍ സ്വദേശികളായ നവീന്‍, […]

മകളുടെ മുന്നിൽ വെച്ച് ഭാര്യയെയും ഭാര്യമാതാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു; അലി അക്ബറുടെ നില അതീവ ഗുരുതരം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയില്‍ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നില്‍ വെച്ച്‌ വെട്ടി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. വെട്ടേറ്റ ഭാര്യമാതാവ് സഹീറ നേരത്തെ മരിച്ചിരുന്നു. നെടുമങ്ങാട് അഴീക്കോട് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. തിരുവനന്തപുരം മെ‍ഡിക്കല്‍ കോളേജാശുപത്രിയിലെ സൂപ്രണ്ടായ അക്ബറാണ് ഭാര്യ മുംതാസിനെയും മുംതാസിൻ്റെ അമ്മ സഹീറയെയും വെട്ടിയത്. ദൃക്സാക്ഷിയായ മകളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കണ്ട കാഴ്ച അതിദാരുണമായിരുന്നു. വെട്ടേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന 65 കാരിയായ […]