വൈക്കത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഉദയനാപുരം, ഇരുമ്പൂഴിക്കര സ്വദേശികൾ

വൈക്കത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഉദയനാപുരം, ഇരുമ്പൂഴിക്കര സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഉദയനാപുരം പുത്തൻതറ വീട്ടിൽ തങ്കപ്പൻ മകൻ ജിതിൻ (33), ഇരുമ്പൂഴിക്കര പിതൃകുന്നം ഭാഗത്ത് കണ്ണൻകേരിൽ വീട്ടിൽ ചന്ദ്രൻ മകൻ ശ്രീകാന്ത് (34) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് വൈക്കം കണിയാംതോട് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വടിവാൾ വീശുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

ഇവര്‍ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, അബ്ദുൾ സമദ്,സി.പി.ഓ സാബു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.