ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; അന്വേഷണം ഊര്‍ജിതം; കോഴിക്കോട് നിന്നുള്ള നാല് പൊലീസുകാര്‍ കൂടി ഡല്‍ഹിയിലേയ്ക്ക്;  അന്വേഷണം ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ

ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; അന്വേഷണം ഊര്‍ജിതം; കോഴിക്കോട് നിന്നുള്ള നാല് പൊലീസുകാര്‍ കൂടി ഡല്‍ഹിയിലേയ്ക്ക്; അന്വേഷണം ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖിക

കോഴിക്കോട്: ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കുന്നു.

ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. രണ്ട് സി ഐ മാരടങ്ങുന്ന സംഘമാണ് ഡല്‍ഹിയിലേയ്ക്ക് പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവരും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയാണ്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.

പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാഗിലുണ്ടായിരുന്ന ഫോണിലെയും കുറിപ്പുകളിലെും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഡല്‍ഹിയിലേയ്ക്ക് വ്യാപിപ്പിച്ചത്.

കഴിഞ്ഞമാസം 31ന് ഷാരൂഖ് സെയ്‌ഫി എന്ന യുവാവിനെ ഡല്‍ഹി ഷഹീന്‍ബാഗില്‍ നിന്ന് കാണാതായി എന്ന വിവരത്തെത്തുടര്‍ന്ന് കേരള പൊലീസ് എ ടി എസ് സംഘം കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തി. ഇയാളുടെ കയ്യക്ഷരം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ശേഖരിച്ചു.

എലത്തൂരില്‍ നിന്ന് കിട്ടിയ കുറിപ്പിലെ കയ്യക്ഷരവുമായി ഇത് ഒത്തുനോക്കും. ഇയാളുടെ ചില ബന്ധുക്കളെ ചോദ്യം ചെയ്തു. കുടുംബത്തിന് മരപ്പണിയും ഫര്‍ണിച്ചര്‍ കടയുമുണ്ട്.