ആയില്യം നക്ഷത്രത്തില്‍ ജനിച്ച രണ്ട് വയസുകാരനെ കാണാതിരിക്കാന്‍ മറ; അയല്‍വാസികള്‍ക്ക് അപകടം സംഭവിക്കും എന്ന് പ്രചരണം; കുഞ്ഞ് മുറ്റത്തിറങ്ങിയാല്‍ പോലും ആട്ടിയോടിക്കും; അയല്‍വാസിയുടെ പീഡനം സഹിക്കാനാകാതെ വീട് വിട്ടു പോകേണ്ട അവസ്ഥയില്‍ കരുനാഗപ്പള്ളിയിലെ ഒരു കുടുംബം…!

സ്വന്തം ലേഖിക

കൊല്ലം: ആയില്യം നക്ഷത്രത്തില്‍ ജനിച്ച കുട്ടിയുടെ പേരില്‍ അയല്‍വാസികള്‍ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നെന്ന് പട്ടികജാതി കുടുംബം.

കൊല്ലം കരുനാഗപ്പള്ളിയിലെ സംഭവം സാമൂഹിക പ്രവര്‍ത്തകയായ ധന്യ രാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുനാഗപ്പള്ളി സ്വദേശിയും കെപിഎംഎസ് മുന്‍ ഖജാന്‍ജിയുമായ സുശീന്ദ്രനെതിരെയാണ് അയല്‍വാസിയുടെ പീഡനം. സുശീന്ദ്രന്റെ മകന്‍ ജനിച്ചത് ആയില്യം നക്ഷത്രത്തില്‍ ആണെന്നും അതുകൊണ്ട് അയല്‍വാസികള്‍ക്ക് അപകടം സംഭവിക്കും എന്ന് പറഞ്ഞാണ് പീഡനം.

കുഞ്ഞിനെ കാണാതിരിക്കാന്‍ മറകെട്ടി തിരിച്ചിട്ടുണ്ടെന്നും ധന്യ രാമന്‍ പറയുന്നു.

എസ്‌എന്‍ഡിപി നേതാവാണ് ഈ പട്ടികജാതി കുടുംബത്തിനെതിരെ ഇത്തരത്തില്‍ പെരുമാറുന്നത്. കുഞ്ഞ് ആയില്യമാണെന്നും അയല്‍ മുടിക്കുമെന്നുമാണ് ഇയാളുടെ പ്രചരണം.

കുഞ്ഞിനെ കാണുന്നത് പോലും ദോഷമാണെന്ന് പ്രചരിപ്പിക്കുന്ന ഇയാള്‍ തന്റെ വീടിനോട് ചേര്‍ന്ന് കുഞ്ഞിനെ കാണാതിരിക്കാന്‍ മറ കെട്ടിയിരിക്കുകയാണ്. കുഞ്ഞ് സ്വന്തം മുറ്റത്തിറങ്ങിയാല്‍ പോലും ഇയാളും കുടുംബവും ആട്ടിയോടിക്കും.

സുശീന്ദ്രന്‍ സിപിഎം പ്രവര്‍ത്തകനാണെങ്കിലും പഞ്ചായത്ത് മെമ്പറായ സിപിഎം നേതാവ് എസ്‌എന്‍ഡിപി നേതാവിനൊപ്പമാണ്.