എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; ഷാറൂഖ് കുറ്റം സമ്മതിച്ചു; പ്രതിയെ കേരള പൊലീസിന് കൈമാറി; കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു; ചിലരെ ചോദ്യം ചെയ്യുന്നു

സ്വന്തം ലേഖിക മുംബൈ: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണെന്നും രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ പ്രതി വലയിലായതെന്നും മഹാരാഷ്ട്ര എ ടി എസ് വ്യക്തമാക്കി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോള്‍ മോട്ടോറോളാ കമ്പനിയുടെ ഫോണ്‍ , ആധാര്‍ കാര്‍ഡ് , പാന്‍കാര്‍ഡ് , കൊടാക് ബാങ്ക് എ […]

ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്; അന്വേഷണം ഊര്‍ജിതം; കോഴിക്കോട് നിന്നുള്ള നാല് പൊലീസുകാര്‍ കൂടി ഡല്‍ഹിയിലേയ്ക്ക്; അന്വേഷണം ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖിക കോഴിക്കോട്: ഏലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലേയ്ക്ക് തിരിച്ചു. രണ്ട് സി ഐ മാരടങ്ങുന്ന സംഘമാണ് ഡല്‍ഹിയിലേയ്ക്ക് പോകുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവരും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ നോയിഡയിലും അന്വേഷണം നടത്തിവരികയാണ്. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാഗിലുണ്ടായിരുന്ന ഫോണിലെയും കുറിപ്പുകളിലെും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് […]

ആയില്യം നക്ഷത്രത്തില്‍ ജനിച്ച രണ്ട് വയസുകാരനെ കാണാതിരിക്കാന്‍ മറ; അയല്‍വാസികള്‍ക്ക് അപകടം സംഭവിക്കും എന്ന് പ്രചരണം; കുഞ്ഞ് മുറ്റത്തിറങ്ങിയാല്‍ പോലും ആട്ടിയോടിക്കും; അയല്‍വാസിയുടെ പീഡനം സഹിക്കാനാകാതെ വീട് വിട്ടു പോകേണ്ട അവസ്ഥയില്‍ കരുനാഗപ്പള്ളിയിലെ ഒരു കുടുംബം…!

സ്വന്തം ലേഖിക കൊല്ലം: ആയില്യം നക്ഷത്രത്തില്‍ ജനിച്ച കുട്ടിയുടെ പേരില്‍ അയല്‍വാസികള്‍ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നെന്ന് പട്ടികജാതി കുടുംബം. കൊല്ലം കരുനാഗപ്പള്ളിയിലെ സംഭവം സാമൂഹിക പ്രവര്‍ത്തകയായ ധന്യ രാമന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. കരുനാഗപ്പള്ളി സ്വദേശിയും കെപിഎംഎസ് മുന്‍ ഖജാന്‍ജിയുമായ സുശീന്ദ്രനെതിരെയാണ് അയല്‍വാസിയുടെ പീഡനം. സുശീന്ദ്രന്റെ മകന്‍ ജനിച്ചത് ആയില്യം നക്ഷത്രത്തില്‍ ആണെന്നും അതുകൊണ്ട് അയല്‍വാസികള്‍ക്ക് അപകടം സംഭവിക്കും എന്ന് പറഞ്ഞാണ് പീഡനം. കുഞ്ഞിനെ കാണാതിരിക്കാന്‍ മറകെട്ടി തിരിച്ചിട്ടുണ്ടെന്നും ധന്യ രാമന്‍ പറയുന്നു. എസ്‌എന്‍ഡിപി നേതാവാണ് ഈ പട്ടികജാതി കുടുംബത്തിനെതിരെ […]

വാഹന അപകട ഇന്‍ഷുറസ് കേസില്‍ നീതി വൈകുന്നു; ടെലിഫോണ്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണിയുമായി യുവാവ്; ഒടുവിൽ സംഭവിച്ചത്….!

സ്വന്തം ലേഖിക കൊച്ചി: വാഹന അപകട ഇന്‍ഷുറസ് കേസില്‍ നീതി വൈകുന്നുവെന്ന് ആരോപിച്ച്‌ കൊച്ചിയില്‍ ടെലിഫോണ്‍ ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. അഭിഭാഷകനും ഇന്‍ഷുറന്‍സ് കമ്പനിയും ഒത്തുകളിച്ച്‌ നഷ്ടപരിഹാരം വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. ആലപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസും ഫയര്‍ഫോഴ്സുമെത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിലൊടുവിലാണ് രക്ഷപ്പെടുത്തിയത്. 2021 ല്‍ തിരൂരില്‍ വെച്ചാണ് യുവാവിന് അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കൈയ്ക്ക് ഉള്‍പ്പടെ സാരമായി പരിക്കേറ്റതോടെ ശസ്ത്രക്രിയയും നടത്തേണ്ടി വന്നു. കൊച്ചിയിലെ വാഹന അപകട ഇന്‍ഷുറന്‍സ് പരാതികള്‍ പരിഗണിക്കുന്ന കോടതിയില്‍ […]

വൈക്കത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ഉദയനാപുരം, ഇരുമ്പൂഴിക്കര സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: വൈക്കത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം പുത്തൻതറ വീട്ടിൽ തങ്കപ്പൻ മകൻ ജിതിൻ (33), ഇരുമ്പൂഴിക്കര പിതൃകുന്നം ഭാഗത്ത് കണ്ണൻകേരിൽ വീട്ടിൽ ചന്ദ്രൻ മകൻ ശ്രീകാന്ത് (34) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം ഉച്ചയ്ക്ക് വൈക്കം കണിയാംതോട് ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വടിവാൾ വീശുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇവര്‍ തമ്മിൽ മുൻ […]

മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; അയ്മനം സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി. അയ്മനം കുടമാളൂർ രവി നിവാസ് വീട്ടിൽ രവി മകൻ രഞ്ജിത്ത് രവി (43) നെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ മോഷണം, ഭവനഭേദനം, കവർച്ച തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും […]

കൊച്ചിയില്‍ യൂട്യൂബ് ചാനല്‍ അവതാരകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; നിതിന്‍ പോള്‍സണ്‍ പിടിയിലായത് ഇങ്ങനെ..!

സ്വന്തം ലേഖിക കൊച്ചി: കൊച്ചിയില്‍ യൂട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയില്‍ പീച്ചി ഡാമിന് സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിതിന്‍ പോള്‍സണ്‍ (33) ആണ് പിടിയിലായത്. കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനല്‍ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്. കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലിചെയ്യുകയാണ് പ്രതി. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി തൃപ്പൂണിത്തുറയില്‍ ഒരു ഫ്ലാറ്റില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയും പീഡന […]

ആള്‍ക്കൂട്ട കൊലയുടെ അഞ്ച് വര്‍ഷം…..! അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്; കനത്ത സുരക്ഷയില്‍ മണ്ണാര്‍ക്കാട് കോടതി; കേസില്‍ 16 പേർ പ്രതികള്‍

സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ഇന്ന് വിധി പറയും. മണ്ണാര്‍ക്കാട് എസ്‌സി- എസ്ടി കോടതിയാണ് കേസില്‍ വിധി പറയുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിനൊടുവിലാണ് വിധി പറയാന്‍ ഒരുങ്ങുന്നത്. കനത്ത സുരക്ഷയിലാണ് മണ്ണാര്‍ക്കാട് കോടതി പരിസരം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയാന്‍ ഒരുങ്ങുന്നത്. ഒറ്റപ്പെടുത്തലുകളും ഭീഷണികളും മറികടന്ന് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ മധുവിന്റെ കുടുംബം നടത്തിയ പോരാട്ടമാണ് വിധിയിലേക്കെത്തുന്നത്. കേസില്‍ 16 പേരാണ് പ്രതികള്‍. 3000ത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ […]

അച്ഛനോടും രണ്ടാനമ്മയോടും പക; ഡോക്ടറായ മകന്‍ ഓണ്‍ലൈനില്‍ സാധനം വാങ്ങി സ്വയം വിഷം നിര്‍മിച്ച് കടലക്കറിയില്‍ കലര്‍ത്തി നൽകി; മയൂരനാഥന്‍ മാത്രം ഭക്ഷണം കഴിച്ചില്ല; ഒടുവിൽ ഒരു കുലുക്കവുമില്ലാതെ ചടങ്ങുകള്‍ നടത്തി…! നാടിനെ ഒന്നടങ്കം ഞെട്ടിച്ച് അവണൂര്‍ കൊലപാതകം

സ്വന്തം ലേഖിക തൃശൂര്‍: അവണൂര്‍ കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൃശൂരിലെ അവണൂരില്‍ രക്തം ഛര്‍ദ്ദിച്ച്‌ അമ്പത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ പൊലീസ് നിര്‍ണായക വഴിത്തിരിവ് കണ്ടെത്തിയതോടെ കൊലപാതകം നടത്തിയ മകന്‍ അറസ്റ്റിലായി. മരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമായതോടെ പൊലീസ് കൊലപാതകത്തിന്‍റെ സാധ്യതകളുണ്ടെന്ന് വിലയിരുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആയുര്‍വേദ ഡോക്ടറായ മകനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്. അന്വേഷണത്തിന് ഒടുവില്‍ മകന്‍ തന്നെയാണ് അച്ഛനെ കൊന്നത് എന്ന് പൊലീസിന് വ്യക്തമാകുകയായിരുന്നു. ഇതോടെയാണ് മകനെ അറസ്റ്റ് ചെയ്തത്. അച്ഛന്‍റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഒരു കുലുക്കവുമില്ലാതെ ചടങ്ങുകള്‍ നടത്തിയിരുന്നതും കൊലപാതകിയായ മകനായിരുന്നു […]

കടക്കാരനെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വിടണം; സ്റ്റേഷന് മുന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം; ഒടുവിൽ സംഭവിച്ചത്….!

സ്വന്തം ലേഖിക പേട്ട: തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം. കടക്കാരനെ ആക്രമിച്ച കേസില്‍ കസ്റ്റഡിലെടുത്ത ഡിവൈഎഫ്‌ഐ പ്രാദേശിക പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആര്‍.എസ്.രതീഷിൻ്റെയും സംഘത്തിൻ്റെയും പൊലീസിന് നേരെയുള്ള ഭീഷണിയും ആക്രോശവും. പ്രതിയെ വിട്ടുകൊടുത്ത പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പിട്ടാണ് സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തത്. വിമാനത്താവളത്തിന് സമീപം കട നടത്തുന്നയാളെ മര്‍ദ്ദിച്ചതിനാണ് ഇന്നലെ വൈകുന്നേരം ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ബ്രാഞ്ച് സെക്രട്ടറി രതീഷും സിപിഎം പ്രവര്‍ത്തകരും […]