കൊച്ചിയില്‍ യൂട്യൂബ് ചാനല്‍ അവതാരകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു;  യുവാവ് അറസ്റ്റില്‍; നിതിന്‍ പോള്‍സണ്‍ പിടിയിലായത് ഇങ്ങനെ..!

കൊച്ചിയില്‍ യൂട്യൂബ് ചാനല്‍ അവതാരകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍; നിതിന്‍ പോള്‍സണ്‍ പിടിയിലായത് ഇങ്ങനെ..!

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ യൂട്യൂബ് ചാനല്‍ അവതാരകയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.

തൃശ്ശൂര്‍ ജില്ലയില്‍ പീച്ചി ഡാമിന് സമീപം വിലങ്ങന്നൂര്‍ മാളിയേക്കല്‍ വീട്ടില്‍ നിതിന്‍ പോള്‍സണ്‍ (33) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് സ്വദേശിനിയും യൂട്യൂബ് ചാനല്‍ അവതാരകയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്.

കൊച്ചിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലിചെയ്യുകയാണ് പ്രതി. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്.

തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി തൃപ്പൂണിത്തുറയില്‍ ഒരു ഫ്ലാറ്റില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയും പീഡന ശേഷം യുവതിയുടെ കാറുമായി കടന്നുകളയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച വിവരമറിഞ്ഞ പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.