ഇടുക്കി പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിപ്പ്; കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോന് സസ്‌പെന്‍ഷന്‍; പിടിയിലായത് കോട്ടയം സ്വദേശിയായ ഇടപാടുകാരൻ ഉൾപ്പെടെ ആറ് പേർ

സ്വന്തം ലേഖിക ഇടുക്കി: പീരുമേട്ടില്‍ റിസോര്‍ട്ടില്‍ അനാശാസ്യ കേന്ദ്രം നടത്തിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോനെതിരെയാണ് നടപടി. പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പീരുമേട്- തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടില്‍ നിന്നാണ് അനാശാസ്യ പ്രവര്‍ത്തനം നടത്തിയവരെ പീരുമേട് പൊലീസ് പിടികൂടിയത്. രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്. പൊലീസെത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാര്‍ ഓടി രക്ഷപെട്ടു. പരിശോധന വിവരം അറിയിക്കാന്‍ റിസോര്‍ട്ടിലുണ്ടായിരുന്ന […]

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം; നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയില്‍ നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച പ്രതിയെ ഫോര്‍ട്ട് പൊലീസ് പിടികൂടി. തമിഴ്നാട് സ്വദേശി 27 വയസുള്ള ഷിഹാബുദ്ദീനാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയ്‍ക്കൊപ്പം വസ്ത്രം വാങ്ങി റോ‍ഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സ്വര്‍ണപ്പണിക്കാരനായ ഷിഹാബുദ്ദീന്‍ താമസിക്കുന്ന ചാലയില്‍ നിന്നാണ് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ കൊല്ലം പുനലൂര്‍ സ്വദേശിയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.

സൗദിയില്‍ നിന്ന് കൊണ്ടുവന്ന 325 കിലോ സ്വര്‍ണത്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടുപോയത്; എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം; പ്രവാസിയുടെ വീഡിയോ പുറത്ത്

സ്വന്തം ലേഖിക കോഴിക്കോട്: ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവ് പരപ്പന്‍പൊയില്‍ മുഹമ്മദ് ഷാഫിയുടെ (38) വീഡിയോ പുറത്ത്. സൗദിയില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന സ്വര്‍ണത്തിന്റെ പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും ഷാഫി വീഡിയോയിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ ആരാണ് തട്ടിക്കൊണ്ടുവന്നതെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയില്‍ പറയുന്നില്ല. ‘325 കിലോ സ്വര്‍ണം ഞാനും സഹോദരനും സൗദിയില്‍നിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. […]

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് കുന്നന്താനം, തിരുവല്ല സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപം വെച്ച് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം കീഴ് വായ്പൂർ കോളനിപ്പടി ഭാഗത്ത് മണക്കാട്ട് വീട്ടിൽ നാരായണൻ മകൻ നന്ദു നാരായണൻ (24), തിരുവല്ല ചുമാത്ര ഭാഗത്ത് കോഴിക്കോട്ടുപറമ്പിൽ വീട്ടിൽ രവി മകൻ പ്രശോഭ് ( രൊക്കൻ 23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാത്രി കോട്ടയം കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിന് സമീപത്തുവെച്ച് മാടപ്പള്ളി സ്വദേശികളായ യുവാക്കളുമായി വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് കയ്യിൽ […]

പാലാ സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ചു; നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുന്നതിനിടെ കടനാട് സ്വദേശി മേലുകാവ് പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: മോഷ്ടിച്ച് കൊണ്ടുവന്ന ബൈക്കുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് മങ്കര ഭാഗത്ത് തച്ചുപറമ്പിൽ വീട്ടിൽ ഷിജു മകൻ ആയുഷ് (18) നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പാലാ മുണ്ടാങ്കൽ ഭാഗത്ത് താമസിക്കുന്ന തോമസ് കുട്ടി എന്നയാളുടെ കൈവശം ഉണ്ടായിരുന്ന ബുള്ളറ്റാണ് മോഷ്ടിച്ചു കൊണ്ടുപോയത്. ഇന്നു വെളുപ്പിനെ പോലീസ് സംഘം വാഹന പട്രോളിംഗ് നടത്തുന്നതിനിടെ,വാളികുളം ഭാഗത്ത് വച്ച് ബുള്ളറ്റിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുന്നതിനിടെ യുവാവിനെ പിടികൂടുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പാലായിൽ നിന്ന് ബുള്ളറ്റ് […]

ജോലിയുടെ അഭിമുഖമെന്ന് പറഞ്ഞ് ഗര്‍ഭിണിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ നിരവധി തവണ പീഡിപ്പിച്ചു; നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടി; കൊല്ലത്ത് യുവാവ് പിടിയില്‍

സ്വന്തം ലേഖിക കൊല്ലം: യുവതിയെ പീഡിപ്പിച്ച്‌ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ പൂതക്കുളം ബി.എസ് വില്ലയില്‍ സുബീറാണ് (36) പരവൂര്‍ പൊലീസിന്റെ പിടിയിലായത്. കേസില്‍ അകപ്പെട്ട ഭര്‍ത്താവിനെ സഹായിക്കാനെന്ന വ്യാജേന യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു. നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ പ്രതി പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. യുവതിക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ വീണ്ടും അടുപ്പം […]

അതിര്‍ത്തിത്തര്‍ക്കമുള്ള വസ്‌തുവിലേക്ക് അഡ്വക്കേറ്റ് കമ്മിഷന് വഴികാണിച്ചുകൊടുത്ത യുവാവിന് മര്‍ദ്ദനം; മൂന്നംഗ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക വര്‍ക്കല: അതിര്‍ത്തിത്തര്‍ക്കമുള്ള വസ്‌തുവിലേക്ക് അഡ്വക്കേറ്റ് കമ്മിഷന് വഴികാട്ടിയായെത്തിയ യുവാവിനെ മര്‍ദ്ദിച്ച മൂന്നംഗ സംഘത്തിലെ രണ്ടുപേരെ വര്‍ക്കല പൊലീസ് പിടികൂടി. തിരുവനന്തപുരം കാല്‍ക്കാവിള പെരുങ്കാവ് മങ്കാട്ട്കടവ് കൊച്ചുപുത്തന്‍വീട്ടില്‍ സാനു (42), കൊല്ലം കിളികൊല്ലൂര്‍ പള്ളിപടിഞ്ഞേറ്റതില്‍ വീട്ടില്‍ മഹേഷ് ലാല്‍ (41) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി മഹേഷ് ലാല്‍ 2016ല്‍ കൊല്ലത്ത് മാതൃഭൂമി പത്രലേഖകനായിരുന്ന വി.ബി. ഉണ്ണിത്താന്റെ കാല്‍ തല്ലിയൊടിച്ച കേസിലെ ഒന്നാം പ്രതിയാണ്. ഒന്നാം പ്രതി സാനുവിനെതിരെ അയിരൂര്‍ സ്റ്റേഷനില്‍ സ്വകാര്യ വ്യക്തിയുടെ കാര്‍ അടിച്ചുതകര്‍ത്ത കേസ് നിലവിലുണ്ട്. കൊല്ലം […]

കോട്ടയം റെയിൽവേ സ്‌റ്റേഷന് സമീപം സഫാ മസ്ജിദിൽ മോഷണം; പള്ളിയ്ക്കുള്ളിൽ കടന്ന മോഷ്ടാവ് പഴ്‌സ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം റെയിൽവേ സ്‌റ്റേഷനു സമീപം സഫാ മസ്ജിദിൽ മോഷണം. നോമ്പ് തുറയ്ക്കെത്തിയെന്ന വ്യാജേന പള്ളിയ്ക്കുള്ളിൽ കടന്ന മോഷ്ടാവ് പഴ്‌സ് മോഷ്ടിച്ച് കടന്നുകളഞ്ഞ്. മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം പള്ളി അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോട്ടയം മണിമലയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; കേസിൽ ചെറുവള്ളി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: മണിമലയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവള്ളി ഭാഗത്ത് അഞ്ചിങ്കൽപടി ഭാഗത്ത് കൃഷ്ണവിലാസം വീട്ടിൽ വിജയചന്ദ്രൻ മകൻ വിഷ്ണു കെ.വി (കുണുക്ക് 30) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി മണിമല ടൗൺ ഭാഗത്ത് വെച്ച് മധ്യവയസ്കനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കയ്യിൽ കരുതിയിരുന്ന കുപ്പി കൊണ്ട് ആക്രമിക്കുകയും, മർദ്ദിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.ച്ച്.ഓ ഷാജിമോന്‍ […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കൂവപ്പള്ളി സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. കൂവപ്പള്ളി കളപ്പുരക്കൽ വീട്ടില്‍ ഫ്രാൻസിസ് മകന്‍ അമൽ കെ.എഫ് (21) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസകാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കാഞ്ഞിരപ്പള്ളി,തിടനാട് എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് വില്‍പന തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി […]