നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കടുത്തുരുത്തി സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. കടുത്തുരുത്തി, പൂഴിക്കോൽ ലക്ഷം വീട് കോളനി ഭാഗത്ത് കൊടുന്തലയിൽ വീട്ടിൽ അജി മകൻ അഖില്‍ കെ.അജി (25) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ നിരവധി അടിപിടി കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ […]

എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസ്; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും പിഴയും ശിക്ഷ

സ്വന്തം ലേഖിക കൊച്ചി: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കൊല്ലം പരവൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2019 ഫെബ്രുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെയാണ് അവിടെ താമസിച്ചിരുന്ന കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്. അമ്മയോടെ കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് കോടതിയുടെ ഉത്തരവ്.

സഹോദരനില്‍ നിന്നും ഗര്‍ഭിണിയായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി; ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നൽകി ഹൈക്കോടതി

സ്വന്തം ലേഖിക കൊച്ചി: സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതി അനുമതി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ ഉത്തരവ്. ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് മെഡിക്കല്‍ ബോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഹോദരന്‍റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ഭാവിയില്‍ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ അടക്കം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വന്ദനയുടെ കൊലപാതക കേസിൽ കുറ്റപത്രം വൈകും. പ്രതി ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല

സ്വന്തം ലേഖകൻ കൊല്ലം :കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിയ്‌ക്കിടെ യുവ വനിതാ ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ കെമിക്കല്‍ പരിശോധനകളുടെ ഫലവും മറ്റുചില ശാസ്ത്രീയ തെളിവുകളുടെ റിപ്പോര്‍ട്ടുകളും ഇനിയും ലഭിക്കാന്‍ വൈകും. ഇവകൂടി ലഭിച്ചതിന് ശേഷം മാത്രമേ കുറ്റപത്രം തയ്യാറാക്കുന്ന ജോലികള്‍ ആരംഭിക്കുകയുള്ളൂ. ഇതിന് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന. കേസില്‍   പ്രതിയായ  സന്ദിപിനെ കഴിഞ്ഞ ദിവസം വീട്ടിലും പരിസര വീടുകളിലും കൃത്യം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അടക്കം എത്തിച്ച്‌ തെളിവെടുപ്പ് നടപടികൾ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷം പ്രതിയെ […]

16കാരന്‍ നേരിട്ടത് ക്രൂരപീഡനം; പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ കേസ്; നടപടിയെടുത്ത് മുസ്‍ലിം ലീഗ്

സ്വന്തം ലേഖിക കാസര്‍കോട്: കാസര്‍കോട് മുളിയാര്‍ പഞ്ചായത്തംഗം എസ് എം മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതിനാണ് പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്. പൊവ്വല്‍ സ്വദേശിയായ ഇയാള്‍ക്കെതിരെ ആദൂര്‍ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം 11ന് രാത്രി പത്തരയ്ക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 16 വയസുകാരനാണ് പീഡനത്തിന് ഇരയായത്. മുസ്‍ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയാണ് പ്രതി എസ് എം മുഹമ്മദ് കുഞ്ഞി. പൊലീസ് കേസെടുത്തതോടെ മുസ്‍ലിം ലീഗിന്‍റെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളില്‍ […]

സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച കാറിലുണ്ടായിരുന്നത് സി ഐയും വനിതാ ഡോക്ടറും; എല്ലിന് പൊട്ടലില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്; അണിയറയില്‍ നടക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

സ്വന്തം ലേഖിക കൊച്ചി: കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച്‌ നിര്‍ത്താതെ പോയ കാറില്‍ യാത്ര ചെയ്തിരുന്നത് കടവന്ത്ര സി ഐയും വനിതാ ഡോക്ടറും. വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റിട്ടും പൊലീസ് ഇത് വരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അപകടം കഴിഞ്ഞ് നാല് ദിവസമായിട്ടും പരിക്കേറ്റ യുവാവിന്റെ എല്ലിന് പൊട്ടലില്ലാത്തതിനാല്‍ കേസെടുക്കാനാകില്ല എന്നാണ് പൊലീസ് ഭാഷ്യം. പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന ആക്ഷേപം ഇതോടെ സജീവമായിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് കടവന്ത്ര സിഐ മനുരാജും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന […]

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ….! ഇടുക്കിയിലും തമിഴ്നാട്ടിലുമായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ; അറസ്റ്റിലായത് കട്ടപ്പന, അണക്കര സ്വദേശികളായ നാല് പേർ; പ്രതികളെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം

സ്വന്തം ലേഖിക ഇടുക്കി: ഇടുക്കി ജില്ലയിലും, തമിഴ്നാട്ടിലും ആയി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വ്യാപകമായി മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ. കട്ടപ്പന കാഞ്ചിയാർ പാലാക്കട പുത്തൻപുരയ്ക്കൽ ടോണി മകൻ റൊമാറിയോ ടോണി (29) കട്ടപ്പന മുളകരമേട് പാന്തേഴാത്ത് വീട്ടിൽ ഹരിദാസ് മകൻ ശ്യാംകുമാർ, കട്ടപ്പന പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ, അണക്കര ചെല്ലാർകോവിൽ ഒന്നാം മൈൽ ഭാഗത്ത് അരുവിക്കുഴി വീട്ടിൽ മാത്യു മകൻ സിജിൻ മാത്യു (30) എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്. കട്ടപ്പന കുമളി അണക്കര തമിഴ്നാട്ടിലെ കമ്പം […]

തൃക്കൊടിത്താനത്ത് ഹോട്ടൽ ഉടമയായ വീട്ടമ്മയ്ക്ക് നേരെ ആക്രമണം; ഹോട്ടലിലെ സാധനങ്ങൾ നശിപ്പിച്ചു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് മാടപ്പള്ളി സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: തൃക്കൊടിത്താനത്ത് ഹോട്ടൽ ഉടമയായ വീട്ടമ്മയെ ആക്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി തകിടി ഭാഗത്ത് തടത്തിപ്പറമ്പിൽ വീട്ടിൽ ജോർജ് കുട്ടി വി.സി (59), മാടപ്പള്ളി ദൈവംപടി ഭാഗത്ത് ആന്റോ ജോബ് (35) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാവിലെ തൃക്കൊടിത്താനം ദൈവംപടി ഭാഗത്തുള്ള ഹോട്ടൽ നടത്തിയിരുന്ന വീട്ടമ്മയെ ചീത്ത വിളിക്കുകയും,ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. താൽക്കാലികമായി അടഞ്ഞുകിടന്നിരുന്ന ഹോട്ടൽ രാവിലെ വീട്ടമ്മയും, സ്റ്റാഫും വൃത്തിയാക്കുന്നതിനിടയിലാണ് ഇവർ ആക്രമിച്ചത്. തുടർന്ന് ഇവർ കടയിൽ […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; കടുത്തുരുത്തി സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി

സ്വന്തം ലേഖിക കോട്ടയം: കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും നാടുകടത്തി. കടുത്തുരുത്തി, പൂഴിക്കോൽ ലക്ഷംവീട് കോളനി ഭാഗത്ത് കൊടുന്തലയിൽ വീട്ടിൽഅജി മകൻ അമൽ കെ.അജി (25) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കടുത്തുരുത്തി സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി , സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ […]

കോട്ടയം മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ ആലപ്പുഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുമ്പോളി ഇല്ലിക്കൽ വീട്ടിൽ ഷിഹാബുദ്ദീൻ (20) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ ബിജോയ് മാത്യു, സി.പി.ഓ മാരായ സാജുദ്ദീൻ, രാജേന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ […]