അയർക്കുന്നത്തെ പതിനഞ്ചുകാരിയുടെ കൊലപാതകം: മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിച്ചത് എട്ട് മണിക്കൂറോളം; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം തറയിലൂടെ വലിച്ചിഴച്ചു; കുഴിയിലേയ്ക്ക് വലിച്ചെറിഞ്ഞു: മൃതദേഹത്തിന് മുകളിൽ ചാക്ക് വിരിച്ച് മണ്ണിട്ട് മൂടി; പെൺകുട്ടിയുടെ പോസ്റ്റ്മാർട്ടം പുരോഗമിക്കുന്നു
തേർഡ് ഐ ന്യൂസ് കോട്ടയം: അയർക്കുന്നത്ത് ഹോളോബ്രിക്സ് കമ്പനിയ്ക്കുള്ളിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ കുഴിച്ചിട്ട സംഭവത്തിൽ കൊലനടത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടത് ഒറ്റയ്ക്കെന്ന് പ്രതി. എന്നാൽ, സാമാന്യം ഉയരവും വണ്ണവുമുള്ള പെൺകുട്ടിയെ പ്രതി ഒറ്റയ്ക്ക് കൊലപ്പെടുത്തി എന്ന വാദം പൊലീസ് പൂർണമായും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം പ്രതിയെ വീണ്ടും വിശദമായി ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്. അയർക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെയാണ് അയർക്കുന്നം നീറിക്കാട് ചെന്നിക്കര ഹോളോബ്രിക്സിലെ ടിപ്പർ ഡ്രൈവറായ മാലം കുഴിനാഗനിലത്തിൽ അജേഷ് (31) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടത്. […]