സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച കാറിലുണ്ടായിരുന്നത് സി ഐയും വനിതാ ഡോക്ടറും; എല്ലിന് പൊട്ടലില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്;  അണിയറയില്‍ നടക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച കാറിലുണ്ടായിരുന്നത് സി ഐയും വനിതാ ഡോക്ടറും; എല്ലിന് പൊട്ടലില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്; അണിയറയില്‍ നടക്കുന്നത് പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

സ്വന്തം ലേഖിക

കൊച്ചി: കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുതെറിപ്പിച്ച്‌ നിര്‍ത്താതെ പോയ കാറില്‍ യാത്ര ചെയ്തിരുന്നത് കടവന്ത്ര സി ഐയും വനിതാ ഡോക്ടറും.

വ്യാഴാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റിട്ടും പൊലീസ് ഇത് വരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അപകടം കഴിഞ്ഞ് നാല് ദിവസമായിട്ടും പരിക്കേറ്റ യുവാവിന്റെ എല്ലിന് പൊട്ടലില്ലാത്തതിനാല്‍ കേസെടുക്കാനാകില്ല എന്നാണ് പൊലീസ് ഭാഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നതെന്ന ആക്ഷേപം ഇതോടെ സജീവമായിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് കടവന്ത്ര സിഐ മനുരാജും വനിതാ സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗത്തില്‍ ബൈക്ക് യാത്രികനെ ഇടിച്ച്‌ തെറിപ്പിച്ചത്. എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വച്ചുണ്ടായ അപകടത്തിന് ശേഷം തിരിഞ്ഞുപോലും നോക്കാതെ പാഞ്ഞ കാര്‍ രണ്ടുകിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ ഭാഗത്താണ് നിറുത്തിയത്.

ബൈക്കിലെത്തിയ രണ്ടുപേര്‍ കാറിലുണ്ടായിരുന്നവരെ അപകടത്തെക്കുറിച്ച്‌ അറിയിച്ചപ്പോള്‍ അവരോട് തട്ടിക്കയറുകയും ചെയ്തു. ചുള്ളിക്കല്‍ സ്വദേശി വിമലിനാണ് അപകടത്തില്‍ പരിക്കേറ്റത്.

ചോരയില്‍ കുളിച്ച്‌ റോഡില്‍ കിട‌ന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.അപകടത്തില്‍ കാറിന്റെ മുന്‍വശവും ബൈക്കും തകര്‍ന്നു.