Monday, February 17, 2020

തിരുവഞ്ചൂർ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു: അഗ്‌നിരക്ഷാ സേനയും പൊലീസും തിരച്ചിൽ ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. പൂവത്തുമൂട് തൂക്കുപാലത്തിനടിയിൽ കുളിക്കനിറങ്ങിയ പുതുപ്പള്ളി ഐ.എച്ച.ആർ.ഡിയിലെ വിദ്യാർത്ഥികളായ മൂന്നു പേരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. പുതുപ്പള്ളി സ്വദേശികളായ അലൻ,ഷിബിൻ,അശ്വിൻ എന്നിവരെയാണ് കാണാതായത്. ഉച്ചയോടെ ഇവിടെ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിൽ മൂന്നു പേരെയാണ് കാണാതായതെന്നാണ് നാട്ടുകാർ നൽകുന്ന സൂചന. വെള്ളത്തിൽ വീണവരുടെ സുഹൃത്തുക്കൾ...

വീട്ടിലൂണും വാണിഭവും: ഉച്ചയ്ക്ക് ഊണിനൊപ്പം സുന്ദരികളായ പെൺകുട്ടികൾ റെഡി; കൊല്ലത്ത് വീട്ടിൽ ഊണ് ബോർഡിന്റെ മറവിൽ നടന്നത് വൻ സെക്‌സ് റാക്കറ്റ് സംഘം

സ്വന്തം ലേഖകൻ കൊല്ലം: വീട്ടിലൂണിന്റെ ബോർഡ് വച്ച് കൊല്ലത്ത് നടന്നത് മാംസ വ്യാപാരം. പത്തിലേറെ യുവതികളെ രംഗത്തിറക്കി നടത്തിയ മാംസ വ്യാപാരമാണ് മിന്നൽ പരിശോധനയിലൂടെ പൊലീസ് പൊളിച്ചടുക്കിയത്. കൊ​ട്ടി​യ​ത്ത് ​പിടിയിലായ സ്ത്രീകളടക്കമുള്ള സംഘം 'വീ​ട്ടി​ലെ​ ​ഊ​ണ് ' എന്ന പേരിലെ റ​സ്റ്റോ​റ​ന്റി​ന്റെ​ ​മ​റ​വി​ലാണ്​ ​അ​നാ​ശാ​സ്യ പ്രവർത്തനം ന​ട​ത്തി​യിരുന്നതെന്നത് ഞെട്ടിക്കുന്നതായി.​ കൊ​ട്ടി​യം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ ​ക​ട​യു​ട​മ​ ​ഇ​ര​വി​പു​രം​ ​സ്വ​ദേ​ശി​ ​അ​ന​സ് ​(33​),​ ​വാ​ള​ത്തും​ഗ​ൽ​ ​സ്വ​ദേ​ശി​...

സിനിമാ താരം വിനുമോഹന്റെ ഭാര്യാപിതാവിനെതിരെ പോക്‌സോ കേസ്:  തോട്ടയ്ക്കാട്ട് പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിയെ കടന്നു പിടിച്ചെന്ന് കേസ്; നിരവധി സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്നും മൊഴി

ക്രൈം ഡെസ്‌ക് കോട്ടയം: സിനിമാതാരം വിനുമോഹന്റെ ഭാര്യാപിതാവിനെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചെന്ന പരാതിയിലാണ് തോട്ടയ്ക്കാട് സ്വദേശിയായ കട ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. തോട്ടയ്ക്കാട് സ്വദേശി ശശികുമാറിനെ (  ആർ.ഡി കുമാർ-60)തിരെയാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ കടന്നു പിടിച്ചതായും, സ്‌കൂളിലെ മറ്റു പെൺകുട്ടികളെ ഇയാൾ സമാന രീതിയിൽ ശല്യം ചെയ്തിരുന്നതായുമാണ് പരാതി ഉയർന്നിരിക്കുന്നത്. സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ കടയിൽ...

കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു ; കൊലപാതകം നടന്നത് വീടിനുളളിൽ വച്ച് ; കലി തീരാത്ത ഭർത്താവ് സ്വന്തം ലൈംഗീകാവയവം മുറിച്ചെടുത്തു

  ക്രൈം ഡെസ്‌ക് കോട്ടയം : വാക്കു തർക്കത്തെ തുടർന്ന് മീനടത്ത് ഭർത്താവ് ഭാര്യയെ വാക്കത്തിക്ക് വെട്ടിക്കൊന്നു.ഭാര്യയെ കൊലപ്പെടുത്തിയിട്ടും അരിശം തീരാത്ത ഇയാൾ സ്വന്തം ലൈഗീംകാവയവം മുറിച്ചെടുത്തു.രക്തത്തിൽ കുളിച്ചു കിടന്ന ഭാര്യയേയും ഭർത്താവിനേയും രക്ഷിക്കാൻ എത്തിയ പൊലീസ് സംഘത്തെ കത്തി വീശി ഇയാൾ തുരത്തിയോടിക്കാൻ ശ്രമിച്ചു.പൊലീസകാർ സാഹസികമായി കീഴ്‌പ്പെടുത്തിയ പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മീനടം കങ്ങഴക്കുന്നു ഭാഗത്തായിരുന്നു അതിക്രൂരമായ...

കുടുംബവഴക്കിനെ തുടർന്ന് ചങ്ങനാശേരിയിൽ യുവതിയെ നടുറോഡിൽ ഭർത്താവ് കഴുത്തറുത്തു: ക്രൂരത നടത്തിയ ഭർത്താവ് രക്ഷപെട്ടു; യുവതി അപകടനില തരണം ചെയ്തു

അപ്‌സര കെ.സോമൻ ചങ്ങനാശേരി: ചങ്ങനാശേരി കടമാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ചു. നടുറോഡിലൂടെ നടന്നു പോയ അംഗൻവാടി ഹെൽപ്പറായ യുവതിയെയാണ് ഭർത്താവ് കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനു ശേഷം പ്രതിയായ ഭർത്താവ് ഓടി രക്ഷുപെട്ടു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ യുവതി അപകട നില തരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ ചങ്ങനാശേരി കടമാഞ്ചിറ ഭാഗത്തായിരുന്നു സംഭവം. ചങ്ങനാശേരി പൊട്ടശേരി ഭാഗത്തു താമസിക്കുന്ന സിനി (35)...

കോട്ടയം നഗരമധ്യത്തിൽ വൻ തട്ടിപ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 250 പേരിൽ നിന്നായി കോടികൾ തട്ടി; പണം നഷ്ടമായവർ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേയ്ക്ക്; തട്ടിപ്പ് നടത്തിയത് ഫിനിക്‌സ് കൺസൾട്ടൻസി

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരമധ്യത്തിൽ 250 പേരിൽ നിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ട്രാവൻ ഏജൻസി ഉടമയും തൊഴിലാളികളും സ്ഥാപനം പൂട്ടി മുങ്ങി. എസ്.എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി എന്ന സ്ഥാപനത്തിന്റെ ഉടമ കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു, സ്ഥാപനത്തിലെ ജീവനക്കാരായ ജെയിംസ്, നവീൻ എന്നവരാണ് സ്ഥാപനം പൂട്ടി മുങ്ങിയത്. അപേക്ഷ...

ബി.സി.എം കോളേജിനു സമീപത്തെ ഇടവഴിയിൽ നിന്ന് പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം: തെള്ളകം സ്വദേശിയായ 52 കാരൻ പൊലീസിന്റെ പിടിയിലായി; കുടുങ്ങിയത് വനിതാ പൊലീസുകാരുടെ തന്ത്രത്തിൽ; മുഖം തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റ് വച്ചിട്ടും കുടുങ്ങി 

തേർഡ് ഐ ബ്യൂറോ കോട്ടയം: ബി.സി.എം കോളേജിനു സമീപത്തെ ഇടവഴിയിൽ പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും, ചൂളം വിളിക്കുകയും ചെയ്തിരുന്ന 52 കാരൻ പൊലീസിന്റെ പിടിയിലായി. തെള്ളകം ഹോളിക്രോസ് ആശുപത്രിയ്ക്കു സമീപം നമ്പിമഠം വീട്ടിൽ സോണി തോമസാണ് (52) പിടിയിലയത്. ബി.സി.എം കോളേജിനു സമീപത്തെ ഇടവഴിയിൽ, പെൺകുട്ടികളുടെ ഹോസ്റ്റലിനോടു ചേർന്നു ദിവസങ്ങളായി സ്‌കൂട്ടറിലെത്തുന്നയാൾ നഗ്നതാ പ്രദർശനം നടത്തുന്നതായും, അശ്ലീല ആംഗ്യങ്ങളും വാക്കുകളും പറയുന്നതായും...

നഗരസഭയിലെ വനിതാ അസി.എൻജിനീയർ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി: പിടിയിലായത് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് നഗരസഭയിലെ വൻ അഴിമതിക്കാരി; ഒരു മാസത്തിനിടെ പിടിയിലായത് രണ്ടാമത്തെ ജീവനക്കാരൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ  ഒരു മാസത്തിനിടെ നഗരസഭയിലെ രണ്ടാമത്തെ ജീവനക്കാരിയും പിടിയിൽ. നഗരസഭ എൻജിനീയറിംങ് വിഭാഗത്തിലെ അസി. എൻജിനീയർ എം.പി ഡെയ്‌സിയെയാണ് വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിജിലൻസ് അയച്ച പരാതിക്കാരനിൽ നിന്നും നോട്ട് കയ്യിൽ വാങ്ങാതിരുന്ന ജീവനക്കാരി, നോട്ട് മേശയിൽ ഇടാൻ നിർദേശിക്കുകയായിരുന്നു. ബ്യൂഫിനോഫ്തലിൻ പൗഡർ കയ്യിൽ പറ്റാതിരുന്നതിനാൽ, സാങ്കേതികമായി ഇവർ കൈക്കൂലി വാങ്ങിയത്...

“പോരുന്നോ എന്റെ കൂടെ,ഹോട്ടലിൽ മുറി ബുക്ക് ചെയ്യാം” ; സുവിശേഷയോഗം കഴിഞ്ഞ് രാത്രി കാറിൽ വരവേ റോഡരികിൽ നിന്ന യുവതികളോടുള്ള ചോദ്യം ഇങ്ങനെ ; പാവം പാസ്റ്റർ അറിഞ്ഞില്ല അത് വനിതാ പൊലീസായിരുന്നെന്ന്

സ്വന്തം ലേഖകൻ കൊല്ലം: വനിതാ പൊലീസുകാരാണെന്നറിയാതെ യുവതികളോട് മോശമായി പെരുമാറിയ പാസ്റ്റർ അറസ്റ്റിൽ.സ്ത്രീവിഷയത്തിൽ കുപ്രസിദ്ധനായ പെന്തക്കോസ്ത് പാസ്റ്റർ ഷമീറാണ് വീണ്ടും അറസ്റ്റിലായത്. വഴിയരികിൽ കണ്ട് വനിതാ പൊലീസുകാരോട് ആളറിയാതെ ഹോട്ടലിൽ മുറിയെക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയതിന്റെ പേരിലാണ് ഷമീർ പാസ്റ്ററുടെ കൈയിൽ വീണ്ടും വിലങ്ങു വീണത്. സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവനന്തപുരത്ത് സുവിശേഷ പ്രസംഗം കഴിഞ്ഞ കാറിൽ മടങ്ങവേ കൊല്ലം സെന്റ് ജോസഫ്...

അവിവാഹിതയായ മകൾ വീടിനുള്ളിൽ പ്രസവിച്ചു: കുഞ്ഞിനെ അച്ഛനും വല്യച്ഛനും ചേർന്ന് തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടു: മല്ലപ്പള്ളിയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം പൊലീസ് ആന്വേഷിക്കുന്നു

സ്വന്തം ലേഖകൻ മല്ലപ്പള്ളി: അവിവാഹിതയായ മകൾ വീടിനുള്ളിൽ പ്രസവിച്ചത് ഒളിപ്പിക്കാൻ അച്ഛനും വല്യച്ഛനും ചേർന്ന് കുട്ടിയെ കുഴിച്ചിട്ടു. വീടിന് പിന്നില്‍ തുണിയില്‍ പൊതിഞ്ഞ്  കുഴിച്ചിട്ടു. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പൊലീസിൽ അറിഞ്ഞത്.  യുവതി പ്രസവിച്ചത് ചാപിള്ളയായിരുന്നുവെന്നു ബന്ധുക്കളുടെ മൊഴി നൽകിയെങ്കിലും പൊലീസ് അന്വേഷണം നടത്തുകയാണ്.   പൊലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആനിക്കാട് വില്ലേജില്‍...