ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് പേരൂർ സ്വദേശി

സ്വന്തം ലേഖിക കോട്ടയം: ഏറ്റുമാനൂരിൽ ബാറിൽ ഉണ്ടായ തർക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ തെള്ളകം മറ്റത്തിൽ വീട്ടിൽ സുരേഷ് മകൻ സൂരജ് (28) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കാരിത്താസ് ജംഗ്ഷന് സമീപമുള്ള ബാറിനുള്ളിൽ വച്ച് തെള്ളകം സ്വദേശിയായ യുവാവിനെ ചീത്ത വിളിക്കുകയും ഇടിക്കുകയും തുടർന്ന് വെളിയിൽ ഇറങ്ങിയ ഇയാളെ കൂട്ടമായി മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മാര്‍ച്ച്‌ അഞ്ചാം തീയതിയായിരുന്നു കേസി നാസ്പദമായ സംഭവം. […]

ശ്രീനിവാസന്‍ വധക്കേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍; ഗൂഢാലോചനയിലും കൃത്യത്തിലും പങ്കാളി; പ്രതിയെ ഉടൻ കോടതിയില്‍ ഹാജരാക്കും

സ്വന്തം ലേഖിക പാലക്കാട്: പാലക്കാട് എ ശ്രീനിവാസന്‍ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പാലക്കാട് പട്ടാമ്പി സ്വദേശി സഹീറാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും, കൃത്യത്തിലും പങ്കാളിയായിരുന്നു സഹീര്‍. എന്‍ ഐ എ അറസ്റ്റ് ചെയ്ത പ്രതിയെ കൊച്ചി എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. ഏപ്രില്‍ 16 നാണ് ആര്‍ എസ് എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നു; ഇടുക്കിയില്‍ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനും സുഹൃത്തും അറസ്റ്റില്‍

സ്വന്തം ലേഖിക തൊടുപുഴ: ഇടുക്കിയില്‍ പതിനേഴുകാരിയായ മകളെ പീഢിപ്പിക്കാന്‍ ശ്രമിച്ച അച്ഛനേയും അച്ഛന്റെ സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. മദ്യപിച്ചെത്തി സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നു എന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിയില്‍ ആണ് അറസ്റ്റ്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

പണമുള്ള പുരുഷന്മാരെ വശീകരിച്ച്‌ വിവാഹം കഴിക്കും; കാര്യം കണ്ടതിന് പിന്നാലെ മുങ്ങും; വിവാഹ തട്ടിപ്പ് നടത്തിയിരുന്നത് ആഡംബര ജീവിതം നയിക്കാൻ; മഹാലക്ഷ്മിയെ പൊലീസ് പിടികൂടി

സ്വന്തം ലേഖിക ചെന്നൈ: വിവാഹ തട്ടിപ്പ് തൊഴിലാക്കിയ യുവതി അറസ്റ്റിലായി. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32) ആണ് പിടിയിലായത്. പുരുഷന്മാരെ വശീകരിച്ച്‌ വിവാഹം കഴിച്ച്‌ പണവും സ്വര്‍ണവും അടിച്ചുമാറ്റി മുങ്ങുന്നതാണ് ഇവരുടെ പതിവ്. ആഡംബര ജീവിതം നയിക്കാനാണ് യുവതി വിവാഹ തട്ടിപ്പ് നടത്തിയിരുന്നത്. ഇതുവരെ മഹാലാക്ഷ്മി ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. അഞ്ചാമത്തെ ഭര്‍ത്താവായ വില്ലപുരം മേല്‍മലയന്നൂരിലെ മണികണ്ഠന്റെ പരാതിയെ തുടര്‍ന്നാണ് യുവതിയുടെ തട്ടിപ്പിന്റെ കഥ പുറംലോകം അറിയുന്നത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആറാമത്തെ ഭര്‍ത്താവിന്റെ സേലത്തെ വീട്ടില്‍ നിന്നും […]

ചിഞ്ചു മാത്യുവും സീനയും നടത്തിയത് അപൂര്‍വ മയക്കുമരുന്നിന്റെ ഇടപാട്; കൂട്ടാളികളായുള്ളത് ക്വട്ടേഷന്‍ ക്രിമിനല്‍ സംഘങ്ങളും; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്

സ്വന്തം ലേഖിക കൊച്ചി: റെയ്ഡിനിടെ എക്സൈസ് സംഘത്തിന് നേരേ തോക്കുചൂണ്ടി രക്ഷപെട്ട ചിഞ്ചു മാത്യുവിനെ പിടികൂടിയതിന് പിന്നാലെ ഇയാളുടെ സഹായി സീനയും അറസ്റ്റിലായി. ഇടപ്പള്ളി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് ചിഞ്ചു മാത്യുവിന്റെ മയക്കുമരുന്ന് ഇടപാടിലെ പങ്കാളി. എക്സൈസിനെ ആക്രമിച്ച്‌ രക്ഷപെട്ട ഇയാള്‍ക്ക് ഒളിവില്‍ കഴിയാനുള്ള സൗകര്യം ചെയ്തുകൊടുത്തതും സീനയായിരുന്നു. ചിഞ്ചു മാത്യു താമസിച്ച ഫ്ളാറ്റില്‍നിന്ന് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ മാറ്റാന്‍ എത്തിയപ്പോഴാണ് സീന പിടിയിലായത്. കാലിഫോര്‍ണിയ 9 വിഭാഗത്തില്‍പ്പെട്ട 100 എല്‍.എസ്.ഡി സ്റ്റാമ്പുകളും ഇതിന് വീര്യംകൂട്ടുന്നതിനായി ഉപയോഗിക്കുന്ന ലൈസര്‍ജിക്ക് ആസിഡ് അടങ്ങിയ അതിമാരകമായ ആംപ്യൂളുകളും 100 ഗ്രാം […]

ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ സെക്സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍; പ്രതി ഭാര്യയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായും പരാതി

സ്വന്തം ലേഖിക തൃശൂര്‍: ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സെക്‌സ് ചാറ്റ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. കടങ്ങോട് മണ്ടംപറമ്പ് കളത്തുവീട്ടില്‍ സെബി(33)യെയാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഭാര്യയെ നിരന്തരം മര്‍ദ്ദിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണത്തില്‍ പ്രതിയുടെ ഫോണില്‍ നിന്ന് തെളിവുകള്‍ ലഭിച്ചു. പങ്കാളികളുടെ നഗ്നദൃശ്യങ്ങള്‍ പരസ്പരം കൈമാറുന്ന ആപ്പാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.

കാഞ്ഞിരപ്പള്ളിയിൽ ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; കേസിൽ മൂന്ന് പേർ അറസ്റ്റിൽ; പിടിയിലായത് എരുമേലി സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ജെസിബി ഓപ്പറേറ്ററെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി അമരാവതി ഭാഗത്ത് കല്ലുപറമ്പിൽ വീട്ടിൽ ശിവാനന്ദൻ മകൻ അനൂപ് കുമാർ (കണ്ണൻ 38), എരുമേലി അമരാവതി ഭാഗത്ത് ചെറുവള്ളിയിൽ വീട്ടിൽ അനിൽകുമാർ മകൻ അശോധ് (30), എരുമേലി അമരാവതി ഭാഗത്ത് പള്ളിക്കുന്ന് വീട്ടിൽ പി.ജെ കുഞ്ഞ് മകൻ സുധീഷ് (37) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ രാവിലെ 8:30 മണിയോടെ ഇടക്കുന്നം സ്വദേശിയായ ജെ.സി.ബി ഓപ്പറേറ്ററെ ആക്രമിച്ച് […]

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാമൂഹ്യവിരുദ്ധശല്യം: അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സ്വന്തം ലേഖിക കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. രോഗികളും കൂട്ടിരിപ്പുകാരും ഭയത്തോടെയാണ് രാത്രി ചെലവഴിക്കുന്നത് എന്ന് കാട്ടി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റൻ്റ് കമ്മീഷണര്‍ പരാതിയെ കുറിച്ച്‌ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നി‍ര്‍ദ്ദേശം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന ആവശ്യവും ആശുപത്രി സൂപ്രണ്ട് ജില്ലാ […]

ലോഡ്ജില്‍ യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതക കുറ്റം ഏറ്റെടുത്ത് യുവാവ് പൊലീസില്‍ കീഴടങ്ങി

സ്വന്തം ലേഖിക കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ യുവതി വെട്ടേറ്റ് മരിച്ച നിലയില്‍. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്. സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷ് (34) പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൊലപാതക കുറ്റം ഏറ്റെടുത്ത് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബ്യൂട്ടീഷനാണ്. 306ാം നമ്പര്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ബ്യൂട്ടീഷന്‍ സുചിത്ര പിള്ള കൊലക്കേസ്; പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

സ്വന്തം ലേഖിക കൊല്ലം: ബ്യൂട്ടീഷന്‍ സുചിത്ര പിള്ള വധക്കേസിലെ പ്രതി പ്രശാന്ത് നമ്പ്യാര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. കൊല്ലം മുഖത്തല സ്വദേശിനിയായ സുചിത്രയെ പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. 2020 മാര്‍ച്ച്‌ 20 നായിരുന്നു കൊലപാതകം. കൊല്ലം പള്ളിമുക്കിലെ അക്കാദമി സെന്ററില്‍ ബ്യൂട്ടീഷന്‍ ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്ന തന്റെ മകള്‍ സുചിത്രയെ കുറച്ചു ദിവസമായി കാണാനില്ല എന്നുകാട്ടി അമ്മ വിജയലക്ഷ്മി ടീച്ചര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ ചുവടുപിടിച്ച്‌ നടന്ന […]