കള്ളുഷാപ്പിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസ്; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ; പിടിയിലായത് അതിരമ്പുഴ സ്വദേശി

സ്വന്തം ലേഖിക ഏറ്റുമാനൂർ: ഷാപ്പിലെ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, ഒണംതുരുത്ത് കവല ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (22) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തായ അനന്തു സുരേന്ദ്രനും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8:30 മണിയോടുകൂടി അതിരമ്പുഴയിലുള്ള കള്ള് ഷാപ്പിൽ എത്തുകയും തുടർന്ന് മദ്യപിച്ചതിനുശേഷം പണം ആവശ്യപ്പെട്ട ബില്ലിംഗ് സെഷനിലെ യുവതിയെ ചീത്ത വിളിക്കുകയും ഇതിനു ശേഷം പാഴ്സലായി വാങ്ങിയ കള്ളുമായി ഇവർ കൗണ്ടറിന് […]

കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ഹോസ്റ്റൽ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷാണ് മരിച്ചത്. കോളജ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. ഒപ്പമുള്ള സഹപാഠികള്‍ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം. ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി തന്നെ; കണ്ണൂരിലെത്തിയത് മൂന്ന് ദിവസം മുന്‍പ്; ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലെ പ്രകോപനമെന്ന് മൊഴി

സ്വന്തം ലേഖിക കണ്ണൂര്‍: ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ തീ വച്ചത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി പ്രസൂണ്‍ജിത് സിക്ദര്‍ (40)തന്നെയെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. കൊല്‍ക്കത്തയില്‍ വെയ്‌റ്ററായി ജോലി നോക്കിയിരുന്ന ഇയാള്‍ കുറച്ചുദിവസം മുൻപാണ് കേരളത്തിലെത്തിയത്. മൂുന്നുദിവസം മുൻപ് തലശേരിയില്‍ നിന്ന് കാല്‍നടയായി കണ്ണൂരിലെത്തി. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുടര്‍ന്നാണ് തീ വച്ചതെന്നാണ് പ്രതിയുടെ മൊഴി. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിനാല്‍ പണം ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നെന്നും ഇതാണ് തീവച്ചതിന് പിന്നിലെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. തീപ്പെട്ടി ഉപയോഗിച്ചാണ് തീ കൊളുത്തിയത്. ഒരാള്‍ മാത്രമാണോ […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ കങ്ങഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം.കെ (51) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ ബിന്റോ ബേബിയെ കാപ്പാ ചുമത്തി നാട് കടത്തി

സ്വന്തം ലേഖിക കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാട് കടത്തി. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഗാന്ധിനഗർ പെരുമ്പായിക്കാട്, സംക്രാന്തി വാഴക്കാലാ ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് കണ്ണച്ചാൽ വീട്ടിൽ ബിന്റോ ബേബി (21) നെയാണ്‌ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, വധശ്രമം, […]

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെയും കുടുംബത്തെയും വഴിതടഞ്ഞു നിർത്തി മർദിച്ചു; കുട്ടികളോട് അശ്ലീലം പറഞ്ഞതായും പരാതി

സ്വന്തം ലേഖിക കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെയും കൊച്ചു കുട്ടികളെയും അടക്കം വഴി തടഞ്ഞു മർദിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ താമസിക്കുന്ന പത്തനാട് സ്വദേശിയായ താഹ ബഷീർ ആണ് മർദ്ദിച്ചത്. മക്കൾ അടങ്ങുന്ന മൂവർ സംഘം കോട്ടയം കുമളി ദേശീയപാതയിൽ ഇരുപത്തിയാറാംആം മെയിലിനു സമീപം വെച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ ഹോൺ അടിച്ചുവെന്നു പറഞ്ഞു വാഹനം അടിച്ചുപൊട്ടിക്കുകയും വാഹനത്തിനു മുൻപിൽ സ്കൂട്ടർ മാർഗ തടസം സൃഷ്ടിച്ചു കുട്ടികളെയും മാധ്യമപ്രവർത്തകനെയും ഉപദ്രവിക്കുകയായിരുന്നു. എട്ടു വയസുള്ളതും 14 വയസുള്ളതുമായ കുട്ടികളോടാണ് ഇയാൾ വൃത്തികേടുകൾ പറയുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തത്. മുഖ്യമന്ത്രിക്കും ,ചൈൽഡ് […]

ഓട്ടോറിക്ഷകളും ബൈക്കും മോഷ്ടിച്ച് വിൽപ്പന നടത്തി; കുമളി സ്വദേശികൾ അറസ്റ്റിൽ; പ്രതികളെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം

സ്വന്തം ലേഖിക കോട്ടയം: ഓട്ടോറിക്ഷകളും ബൈക്കും മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കുമളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ബജാജ് പ്ലാറ്റിന ബൈക്കും കട്ടപ്പന കൈരളിപടി ഭാഗത്തുനിന്നും ആപ്പേ ഓട്ടോറിക്ഷയും കട്ടപ്പന വള്ളക്കടവ് ഭാഗത്ത് നിന്നും ആപ്പേ ഓട്ടോറിക്ഷയും മോഷ്ടിച്ച കുമളി രണ്ടാം മൈൽ കോക്കാട്ട് കോളനി ഭാഗത്ത് അമ്മയാർ ഇല്ലം വീട്ടിൽ കണ്ണൻ മകൻ മണികണ്ഠനും (23 മണി) മണികണ്ഠനിൽ നിന്നും ഓട്ടോറിക്ഷകൾ ഓരോന്നിനും 6000 രൂപ വിലയ്ക്ക് വാങ്ങി പൊളിച്ചു വിറ്റ കുമളി ടൗണിൽ ആക്രിക്കട നടത്തുന്ന വനിത ഇല്ലം വീട്ടിൽ […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം തട്ടി; ഇടുക്കി സ്വദേശിനി അറസ്റ്റിൽ; പ്രതിയെ പിടികൂടിയത് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘം

സ്വന്തം ലേഖിക കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്നും പണം വാങ്ങി കബളിപ്പിച്ച യുവതി അറസ്റ്റിൽ യൂറോപ്പ്, ഗൾഫ് നാടുകൾ ഇസ്രയേൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി നിരവധി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയശേഷം കബളിപ്പിച്ചു കടന്നു കളഞ്ഞ ഇടുക്കി കോഴിമല മുരിക്കാട്ടുകൂടി യ്ക്ക് സമീപം മറ്റത്തിൽ വീട്ടിൽ മനോജ് ഭാര്യ സിന്ധു മനോജി (Age-43.) നെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കോഴിക്കോട്, […]

സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം

സ്വന്തം ലേഖിക കോഴിക്കോട്: സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോഴിക്കോട് ചേവായൂരിലാണ് സംഭവം. ബാബു എന്നയാള്‍ക്കാണ് വെട്ടേറ്റത്. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. ഇരുവരും സര്‍ക്കാര്‍ അഗതിമന്ദിരത്തിലെ അന്തേവാസികളാണ്. നടുറോഡില്‍ വെച്ചാണ് ബാബു എന്നയാള്‍ സാലുദ്ദീനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വെട്ടിയയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം, വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

മുപ്പത് വര്‍ഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരന്‍ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മോഷ്ടാവ് കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കരുനാഗപ്പള്ളി: മുപ്പതു വര്‍ഷമായി ഭിക്ഷയെടുത്തു ജീവിക്കുന്ന വയോധികന്റെ പണച്ചാക്ക് മോഷ്ടിച്ച കേസില്‍ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. പണം നഷ്ടമായ വിഷമത്തില്‍ ശാരീരികമായി അവശനായ ഭിക്ഷാടകൻ വൃദ്ധസദനത്തില്‍. കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരന്റെ (75) സമ്പാദ്യം മോഷ്ടിച്ച കേസില്‍ സോളാര്‍ ജൂവലറി ജീവനക്കാരൻ തെക്കുംഭാഗം താഴേത്തൊടിയില്‍ മണിലാലിനെ(55)യാണ് എസ്‌എച്ച്‌ഓ ബിജു അറസ്റ്റ് ചെയ്തത്. വൃദ്ധന്റെ പണച്ചാക്കില്‍ ഉപയോഗ യോഗ്യമായ നോട്ടുകള്‍ എണ്ണിയപ്പോള്‍ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. കുറേ നോട്ടുകള്‍ ദ്രവിച്ച്‌ പോയതിന്റെ […]