play-sharp-fill

ഉന്നാവ് ; ഇരയും കുടുംബവും പരമോന്നത നീതിപീഠത്തിന്റെ കരവലയത്തിൽ

സ്വന്തം ലേഖിക ന്യൂഡൽഹി: ഉന്നാവ് സംഭവത്തിൽ അസാധാരണ നടപടികളുമായി സുപ്രീം കോടതിയുടെ അതിശക്തമായ ഇടപെടൽ. ഉന്നാവ് ബലാത്സംഗവും ഇരയുടെ അപകടവുമായി ബന്ധപ്പെട്ട നാലുകേസുകളും ഉത്തർപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് ഉടനടി മാറ്റാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഈ കേസുകൾ പ്രതിദിന വിചാരണ നടത്തി 45 ദിവസത്തിനകം പൂർത്തിയാക്കാനാണ് ഉത്തരവ്. ഡൽഹിയിലെ തീസ് ഹസാരി കോടതിയിലെ ജില്ലാ ജഡ്ജി ധർമേഷ് ശർമയായിരിക്കും കേസുകൾ പരിഗണിക്കുക. ഉന്നാവ് പെൺകുട്ടിയുൾപ്പെട്ട അപകടം സംബന്ധിച്ച് ഏഴുദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ ദീപക് ഗുപത, അനിരുദ്ധ […]

നീണ്ടൂർ ജോർജ് കുട്ടി: കോട്ടയത്തെ ദാവൂദ് ഇബ്രാഹിം ; ജില്ലയിൽ കയറാതെ റിമോട്ടിൽ കഞ്ചാവ് കച്ചവടം നിയന്ത്രിക്കും: ലഹരിക്കോട്ടയിൽ ഒളിപ്പിക്കുന്നത് ഹാഷിഷും എൽ എസ് ഡി യും

ക്രൈം ഡെസ്ക് തിരുവനന്തപുരം: കഞ്ചാവ് സംഘങ്ങൾക്കിടയിലെ ദാവൂദ് ഇബ്രാഹിമാണ് ജോർജുകുട്ടി. കോടതി വിലക്കിനെ തുടർന്ന് കോട്ടയം ജില്ലയിൽ പ്രവേശിക്കാനാവില്ലെങ്കിലും ജില്ലയിലെ കഞ്ചാവിന്റെ കൺട്രോൾ ജോർജ്കുട്ടിയുടെ കയ്യിലാണ്. മലപ്പുറത്ത് എക്സൈസ് ഉദ്യോഗസ്ഥരെ പിടികൂടിയ കേസിൽ ജയിലിൽ കഴിയുന്ന നീണ്ടൂർ സ്വദേശി ജോർജ് കുട്ടി അറിയപ്പെടുന്നത് തന്നെ ജി കെ എന്നാണ്..! ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽ ഇരുന്ന് മുംബൈ അധോലോകത്തെ നിയന്ത്രിക്കുമ്പോൾ മലപ്പുറത്തെ ഭാര്യ വീടാണ് ജി കെ എന്ന അധോലോക ഡോണിന്റെ പ്രധാന താവളം. കഞ്ചാവുമായി മുവാറ്റുപുഴയിൽ സംഘാംഗങ്ങളെ പിടികൂടിയതിന് പിന്നാലെ എട്ട് മാസം മുൻപ് […]

ഇതാണ് മാതൃകാ അദ്ധ്യാപിക; കുട്ടികൾക്ക് ഉയർന്ന മാർക്ക് കിട്ടാൻ പുസ്തകത്തിൽ വയ്ക്കാൻ കൃപാസനം പത്രം വിതരണം ചെയ്തു; സർക്കാർ സ്കൂൾ അദ്ധ്യാപിക തെറിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: സ്കൂളിന് നൂറ് ശതമാനം വിജയം നേടാനും , കുട്ടികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ പാഠപുസ്തകത്തിൽ വയ്ക്കാനും  സർക്കാർ സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്ത് ഒരു മാതൃകാ അദ്ധ്യാപിക…! പട്ടണക്കാട് എസ്സിയു ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂസഫിന എന്ന അധ്യാപികയാണ് സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്തത്. ഇതേ തുടർന്ന് അദ്ധ്യാപികയെ സ്ഥലം മാറ്റി. അധ്യാപിക എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൃപാസനം പത്രം നല്‍കിയത്. പത്രം പുസ്തകങ്ങളോടൊപ്പം സൂക്ഷിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് കുട്ടികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കുട്ടികള്‍ […]

കാസർകോട് വീണ്ടും തട്ടിക്കൊണ്ടു പോകൽ: സ്കൂൾ വിദ്യാർത്ഥിയ്ക്ക് പിന്നാലെ പ്രവാസി യുവാവിനെയും തട്ടിക്കൊണ്ടു പോയി; സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘം എന്ന് സൂചന

ക്രൈം ഡെസ്ക് കാസർകോട് : സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ കാസർകോട് വീണ്ടും തട്ടിക്കൊണ്ട് പോകൽ നാടകം. പള്ളിയില്‍ നിന്നും നിസ്‌കരിച്ച്‌ കാറിനടുത്തേക്ക് പോവുകയായിരുന്ന പ്രവാസി യുവാവിനെയാണ് രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷിറിയയിലെ സിദ്ദീഖിനെ (34)യാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ബന്തിയോട് ടൗണിലെ പള്ളിക്ക് സമീപം വെച്ചാണ് സംഭവം.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ആള്‍ട്ടോ കാറിലും മറ്റൊരു കാറിലുമാണ് സംഘമെത്തിയത്. സിദ്ദീഖിനെ നേരത്തെ തന്നെ സംഘം നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാനുള്ള കാരണം ഇതുവരെ […]

അമ്പൂരി കൊലപാതകം: നിർണ്ണായക തെളിവായി കൊല്ലാനുപയോഗിച്ച കയറും രാഖിയുടെ ചെരുപ്പും; പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പുരോഗമിക്കുന്നു

ക്രൈം ഡെസ്ക് തിരുവനന്തപുരം: കാമുകിയെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി കുഴിച്ചിട്ട പട്ടാളക്കാരനും സഹോദരനും സുഹൃത്തിനും കുരുക്ക് മുറുകുന്നു. കേസിൽ  രാഖിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍ പൊലീസ് കണ്ടെടുത്തു. പ്രതികളെ വ്യാഴാഴ്ച മൃതദേഹം കണ്ടെടുത്ത അമ്പൂരിയിലെ വീട്ടിലെത്തിച്ച്‌ നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തൊണ്ടി വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തത്. വീടിന്റെ സ്റ്റെയര്‍കേസിന് താഴെ ഒളിപ്പിച്ച നിലയിലായിരുന്ന കയര്‍ പ്രധാനപ്രതി അഖിലാണ് പൊലീസിന് കാണിച്ചുകൊടുത്തത്. കൊല്ലപ്പെട്ട രാഖിയുടേത് എന്ന് കരുതുന്ന ചെരുപ്പും സംഭവ സ്ഥലത്തിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരുപുറം പുത്തന്‍കട ജോയ് […]

ഉന്നാവ് വാഹനാപകടം ; സിബിഐ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം : സുപ്രിംകോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: ഉന്നാവ് പെൺകുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസിൽ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമെടുക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല. എത്ര ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഒരു മാസം സമയമെടുക്കുമെന്ന് തുഷാർ മെഹ്ത കോടതിയെ അറിയിച്ചു. എന്നാൽ അത് നടക്കില്ലെന്നും ഏഴു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശം നൽകുകയായിരുന്നു. ഉന്നാവ് പെൺകുട്ടിയുമായി ബന്ധപ്പെട്ട എല്ലാ […]

ഐ.എസിൽ ചേർന്ന മലപ്പുറം സ്വദേശി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു: ഇനിയും ബാക്കി അറുപതിലേറെ മലയാളികൾ; അഫ്ഗാനിൽ ഐ.എസിനു വേണ്ടി ചാകാൻ തയ്യാറായി മലയാളി സംഘം

ക്രൈം ഡെസ്‌ക് ന്യൂഡൽഹി: ഐഎസിൽ ചേർന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇയാളെ കൂടാതെ അറുപതിലേറെ മലയാളികൾ ഇപ്പോഴും ഐ.എസിനു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം.  മലപ്പുറം എടപ്പാൾ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായുള്ള സന്ദേശം വീട്ടുകാർക്ക് ലഭിച്ചു. വാട്സ്ആപ് വഴിയാണ് സന്ദേശം ലഭിച്ചത്. അപരിചിതമായൊരു നമ്ബറിൽ നിന്നാണ് മുഹമ്മദ് മുഹ്സിന്റെ വീട്ടുകാർക്ക് ഇത്തരമൊരു സന്ദേശം ലഭിച്ചിരിക്കുന്നത്. അമേരിക്കൻ സേനയുടെ ആക്രമണത്തിൽ […]

24 കോടിയുടെ ഹാഷിഷുമായി പിടിയിലായത് കേരളത്തിലെ ഒന്നാം നമ്പർ ലഹരികടത്തുകാരൻ; ഹാഷിഷ് വിദേശത്തേയ്ക്ക് കടത്തുന്നത് അച്ചാർ കുപ്പിയിൽ അടക്കം ഒളിപ്പിച്ച്

സ്വന്തം ലേഖകൻ കൊച്ചി: വിദേശ വിപണിയിൽ കോടികൾ വിലവരുന്ന ഹാഷിഷ് ഓയിൽ കടത്താൻ പ്രതികൾക്ക് തുണ അച്ചാർ..! വിമാനത്തിൽ വിദേശത്തേയ്ക്ക് കടത്തുന്ന ഹാഷിഷ് ഓയിൽ പിടിക്കാൻ പലപ്പോഴും എക്‌സൈസിനോ വിമാനത്താവള അധികൃതർക്കോ സാധിക്കാറുമില്ല. മാങ്ങാ നാരങ്ങാ അച്ചാറിന്റെ പെട്ടികളിലാണ് പ്രതികൾ ഹാഷിഷ് നിറയ്ക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പേരിൽ അച്ചാറുകൾ വിദേശത്തേയ്ക്ക് കയറ്റിയയക്കും. ഈ ബ്രാൻഡുകൾ പെട്ടിയിൽ നിറച്ച ശേഷമാണ് ഹാഷിഷ് ഇതിന്റെ ഇടയിൽ വയ്ക്കുക. അച്ചാർ കുപ്പിയ്ക്ക് ഇടയിൽ ഹാഷിഷ് ഇരിക്കുന്നതിനാൽ പലപ്പോഴും ഇത് തിരിച്ചറിയാൻ സാധിക്കാറുമില്ല. അതുകൊണ്ടു തന്നെ ഹാഷിഷ് സുഖമായി വിദേശത്തേയ്ക്ക് […]

അതിരമ്പുഴയെ കഞ്ചാവിൽ മുക്കിയ ഭീകരൻ: കഞ്ചാവ് എത്തിക്കുന്ന ആന്ധ്രയിൽ നിന്നും ലോറിയിൽ; ആഴ്ചയിൽ പരമാവധി നൂറ് കിലോ വരെ സംഭരിക്കും; വിൽപ്പനയ്ക്കും പണപ്പിരിവിനും പ്രത്യേകം പ്രത്യേകം ജീവനക്കാർ; എക്‌സൈസുകാരെ വെടിവെച്ചിട്ട കേസിലെ പ്രതി ജോർജുകുട്ടി അതിരമ്പുഴയിലെ കിരീടം വയ്ക്കാത്ത മാഫിയ ഡോൺ

ക്രൈം ഡെസ്‌ക് കോട്ടയം: നീണ്ടൂരും അതിരമ്പുഴയിലും ചെറിയ പൊതികഞ്ചാവുമായി തെരുവിൽ നടന്ന് വിൽപ്പന നടത്തിയിരുന്ന ജോർജുകുട്ടി കേരളം അറിയപ്പെടുന്ന കഞ്ചാവ് അധോലോക നായകമായി വളർന്നത് അതിവേഗമായിരുന്നു. നൂറുകിലോയിൽ കുറഞ്ഞ കഞ്ചാവ് കച്ചവടം കയ്യിലില്ലാത്ത ജോർജ് കുട്ടി അതിരമ്പുഴയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. കുട്ടികളെയും ഗുണ്ടാ സംഘങ്ങളെയും പോക്കറ്റിലാക്കിയ ഇന്റർനാഷണൽ ഡോൺ..! എക്‌സൈസ് സംഘത്തെ വെടിവച്ചു വീഴത്തിയ കേസിൽ മലപ്പുറത്ത് പിടിയിലായ നീണ്ടൂർ ഓണംതുരുത്ത് ചക്കുംപുരയ്ക്കൽ ജോർജ് കുട്ടി(34) സ്വന്തം നിലയിൽ വളർത്തിയെടുത്തത് വൻ അധോലോക സംഘത്തെയാണ്. സൗജന്യമായി കഞ്ചാവ് നൽകി അതിരമ്പുഴയിലെ കോളനിയിലെ കുട്ടികളെ […]

അവന്റെ ആവശ്യം കഴിഞ്ഞെന്ന് നീ തിരിച്ചറിഞ്ഞില്ല: കൊല്ലും മുൻപ് അവൻ നിന്നെ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും നീയത് മനസിലാക്കിയില്ലല്ലോ; അമ്പൂരിയിൽ കൊല്ലപ്പെട്ട പെൺകുട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്പൂരിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ്. ഡോ.അനൂജ ജോസഫാണ് ഓരോ പെൺകുട്ടിയ്ക്കും വേണ്ടി അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയെ വിമർശിക്കുന്നത്. തന്നെ ഒഴിവാക്കുന്നവരെ തിരിച്ചറിയണമെന്നും, ആവശ്യം കഴിഞ്ഞപ്പോൾ അവന് വേണ്ടാതായി എന്നത് അവൾ തിരിച്ചറിയണമായിരുന്നുവെന്നുമാണ് അനുജ പോസ്റ്റ് ചെയ്യുന്നത്. ഓരോ പെൺകുട്ടിയ്ക്കും തിരിച്ചറിയലാകുന്നതാണ് അനുജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡോ. അനുജ ജോസഫിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം തിരുവനന്തപുരം ജില്ലയിലെ അമ്ബൂരി ഭാഗത്തു,അടുത്തിടെ രാഖി എന്ന യുവതി അസ്വാഭാവിക നിലയിൽ കൊല ചെയ്യപ്പെട്ട വിവരം നമ്മളോരോരുത്തരും വാർത്തകളിലൂടെ അറിഞ്ഞത് വളരെ […]