അതിരമ്പുഴയെ കഞ്ചാവിൽ മുക്കിയ ഭീകരൻ: കഞ്ചാവ് എത്തിക്കുന്ന ആന്ധ്രയിൽ നിന്നും ലോറിയിൽ; ആഴ്ചയിൽ പരമാവധി നൂറ് കിലോ വരെ സംഭരിക്കും; വിൽപ്പനയ്ക്കും പണപ്പിരിവിനും പ്രത്യേകം പ്രത്യേകം ജീവനക്കാർ; എക്‌സൈസുകാരെ വെടിവെച്ചിട്ട കേസിലെ പ്രതി ജോർജുകുട്ടി അതിരമ്പുഴയിലെ കിരീടം വയ്ക്കാത്ത മാഫിയ ഡോൺ

അതിരമ്പുഴയെ കഞ്ചാവിൽ മുക്കിയ ഭീകരൻ: കഞ്ചാവ് എത്തിക്കുന്ന ആന്ധ്രയിൽ നിന്നും ലോറിയിൽ; ആഴ്ചയിൽ പരമാവധി നൂറ് കിലോ വരെ സംഭരിക്കും; വിൽപ്പനയ്ക്കും പണപ്പിരിവിനും പ്രത്യേകം പ്രത്യേകം ജീവനക്കാർ; എക്‌സൈസുകാരെ വെടിവെച്ചിട്ട കേസിലെ പ്രതി ജോർജുകുട്ടി അതിരമ്പുഴയിലെ കിരീടം വയ്ക്കാത്ത മാഫിയ ഡോൺ

Spread the love
ക്രൈം ഡെസ്‌ക്
കോട്ടയം: നീണ്ടൂരും അതിരമ്പുഴയിലും ചെറിയ പൊതികഞ്ചാവുമായി തെരുവിൽ നടന്ന് വിൽപ്പന നടത്തിയിരുന്ന ജോർജുകുട്ടി കേരളം അറിയപ്പെടുന്ന കഞ്ചാവ് അധോലോക നായകമായി വളർന്നത് അതിവേഗമായിരുന്നു. നൂറുകിലോയിൽ കുറഞ്ഞ കഞ്ചാവ് കച്ചവടം കയ്യിലില്ലാത്ത ജോർജ് കുട്ടി അതിരമ്പുഴയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. കുട്ടികളെയും ഗുണ്ടാ സംഘങ്ങളെയും പോക്കറ്റിലാക്കിയ ഇന്റർനാഷണൽ ഡോൺ..! എക്‌സൈസ് സംഘത്തെ വെടിവച്ചു വീഴത്തിയ കേസിൽ മലപ്പുറത്ത് പിടിയിലായ നീണ്ടൂർ ഓണംതുരുത്ത് ചക്കുംപുരയ്ക്കൽ ജോർജ് കുട്ടി(34) സ്വന്തം നിലയിൽ വളർത്തിയെടുത്തത് വൻ അധോലോക സംഘത്തെയാണ്. സൗജന്യമായി കഞ്ചാവ് നൽകി അതിരമ്പുഴയിലെ കോളനിയിലെ കുട്ടികളെ കൂടെ കൂട്ടിയ ജോർജ് കുട്ടി സ്വന്തം നിലയിൽ ഒരു അധോലോകം തന്നെ പടുത്തുയർത്തിയിരുന്നു. പണവും ഭക്ഷണവും ചോദിക്കുന്നതെന്നും നൽകി അതിരമ്പുഴയിലെ രണ്ട് കോളനികളെ ഇയാൾ സ്വന്തം താവളമാക്കി മാറ്റി. ഇവിടുത്തെ സ്ത്രീകൾ അടക്കമുള്ളവരെ കഞ്ചാവ് സൂക്ഷിക്കാൻ ഏൽപ്പിച്ച ജോർജു കുട്ടി പ്രദേശത്തെ തന്റെ അധീനതയിലാക്കി മാറ്റിയിരുന്നു. അടുക്കളയിൽ പോലും കഞ്ചാവ് വച്ച് വീട്ടമ്മമാർ ജോർജുകുട്ടിയ്‌ക്കൊപ്പം ചേർന്നതോടെ അതിരമ്പുഴയിലെ ഈ രണ്ടു കോളനികൾ കഞ്ചാവ് മാഫിയ സംഘത്തിന്റെ താവളമായി മാറി.
ആ്ന്ധ്രയിൽ നിന്നാണ് ജോർജുകുട്ടി കഞ്ചാവ് എത്തിക്കുന്നത്.
നാഷണൽപെർമിറ്റ് ലോറിയിൽ ലോഡ് നിറച്ച് കമ്പത്ത് എത്തിക്കും. തുടർന്ന് ഇവിടെ നിന്ന് ഇതേ ലോറിയിൽ തന്നെ ഏറ്റുമാനൂരിലും അതിരമ്പുഴയിലും കഞ്ചാവ് എത്തിക്കും. ആഴ്ചയിൽ നൂറ് കിലോ അടങ്ങുന്ന ഓരോ ലോഡ് കഞ്ചാവ് ജോർജ്കുട്ടി കോട്ടയം ജില്ലയ്ക്കായി അതിരുമ്പുഴയിലെ ഗോഡൗണിൽ എത്തിക്കാറുണ്ട്. ആന്ധ്രയിലെ മാവോയിസ്റ്റ് മേഖലയിൽ നിന്നും മൊത്തവിതരണത്തിനായി കഞ്ചാവ് എത്തിക്കുമ്പോൾ കിലോയ്ക്ക് ആയിരം രൂപ മാത്രമാണ് ജോർജ്കുട്ടിയ്ക്ക് നൽകേണ്ടി വരുന്നത്. കേരളത്തിൽ എത്തിച്ച് ചെറുപൊതികളാക്കി കഞ്ചാവ് വിൽക്കുമ്പോൾ ലാഭം ഒരു ലക്ഷം രൂപ വരെയാണ്.
ജോർജുകുട്ടിയ്ക്ക് തണലായി ഒപ്പം നിൽക്കുന്നത് ഏറ്റുമാനൂരിലെയും, അതിരമ്പുഴയിലെയും അധോലോക ഗുണ്ടാ സംഘങ്ങളാണ്. കഞ്ചാവ് വിൽപ്പനയും വിതരണവും എല്ലാം പല കമ്പനികളാക്കി തിരിച്ചാണ് ജോർജ് കുട്ടി ഏൽപ്പിക്കുന്നത്. ജോർജ്കുട്ടിയ്ക്ക് കീഴിൽ കോട്ടയം ജില്ലയിൽ മാത്രം നൂറിലേറെ ചെറുകിടക്കഞ്ചാവ് കച്ചവടക്കാരുണ്ട്. എല്ലാവർക്കും റൊക്കം പൈസയ്ക്കാണ് കച്ചവടം നടക്കുന്നത്. പണം പിരിക്കുന്നതിനും കഞ്ചാവ് വിതരണം ചെയ്യുന്നതിനും പ്രത്യേകം ്പ്രത്യേകം സംഘങ്ങൾ തന്നെ ജോർജ് കുട്ടിയ്ക്കുണ്ട്. ഇതിനെല്ലാം തണൽ നിൽക്കുന്നത് അതിരമ്പുഴയിലെ പ്രമുഖ ഗുണ്ടകൾ തന്നെയാണ്.
മൂവാറ്റുപുഴയിൽ ജോർജുകുട്ടിയുടെ ഗുണ്ടാ സംഘത്തിൽ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ഇതേ തുടർന്ന് അകത്തായതോടെ ജോർജു കുട്ടിയ്ക്ക് ജില്ലയിൽ കയറാനാവാത്ത സ്ഥിതിയുണ്ടായി. ഇതേ തുടർന്ന് ജോർജ് കുട്ടി ജില്ലയ്ക്ക് പുറത്തിരുന്നാണ് അധോലോക പ്രവർത്തനങ്ങൾ ഓപ്പറേറ്റ് ചെയ്തിരുന്നത്.