നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു.

സ്വന്തം ലേഖകൻ ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മെമ്മറി കാർഡ് രേഖയാണോ തൊണ്ടിമുതലാണോ എന്നത് വ്യക്തമാക്കാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ വെള്ളിയാഴ്ച മറുപടി നൽകണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്.എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും വേനലവധിക്ക് ശേഷം കോടതി തുറക്കുമ്പോൾ മറുപടി നൽകാമെന്നും സംസ്ഥാന സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു.ഇതേതുടർന്നാണ് കേസിന്റെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തത്. വിചാരണ സ്റ്റേ ചെയ്യേണ്ട ആവശ്യമില്ലെന്നും മെമ്മറി കാർഡിന്റെ കാര്യത്തിൽ തീരുമാനം […]

ഉസാമാ ബിൻലാദന്റെ ചിത്രം പതിച്ച കാർ കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: കൊല്ലപ്പെട്ട ആഗോള ഭീകരനും അൽ ഖ്വയ്ദ മേധാവിയുമായ ഉസാമാ ബിൻലാദൻറെ ചിത്രം പതിച്ച കാർ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പള്ളിമുക്കിൽ വച്ചാണ് ഈ കാർ പൊലീസിൻറെ ശ്രദ്ധയിൽപ്പെടുന്നത്. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിന്റെ ഉടമയെ ചോദ്യം ചെയ്തു വരികയാണ്.ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം കേരളത്തിൽ നിന്നും ചിലരെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. സമുദ്രാതിർത്തി വഴി ലങ്കയിൽ നിന്നും ചാവേറുകൾ കേരളത്തിലും എത്തിയേക്കാം എന്ന വിവരത്തെ തുടർന്ന് കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജൻസികൾ പുലർത്തി പോരുന്നത്. തീവ്രവാദ ആശയധാരകളോടും തീവ്രവാദി […]

കെവിനെ കൊന്നത് അച്ഛനും സഹോദരനും ചേർന്നു തന്നെ: ഗൂഡാലോചനയിൽ ഇരുവർക്കുമുള്ള പങ്ക് ശരിവച്ച് നീനുവിന്റെ മൊഴി: നീനുവിന്റെ നിർണ്ണായക മൊഴി പ്രതികൾക്കു കുരുക്കാവും

തേർഡ് ഐ ബ്യൂറോ കോട്ടയം: കെവിൻ കേസിൽ പ്രതികൾക്കെതിരെ നിർണ്ണായ മൊഴി നൽകി കൊല്ലപ്പെട്ട കെവിന്റെ കാമുകി നീനു. വിചാരണ നടന്ന പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.ജയചന്ദ്രൻ മുമ്പാകെയാണ് നീനു വ്യാഴാഴ്ച എത്തി നിർണ്ണായക മൊഴി നൽകിയത്. പ്രതികളെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് ഇവരെ നേരിട്ട് ബാധിക്കുന്ന നീനുവിന്റെ മൊഴികൾ. അച്ഛൻ ചാക്കോയ്ക്കും, സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഷാനു ചാക്കോയ്ക്കും എതിരായതാണ് നീനു ഇപ്പോൾ നൽകിയിരിക്കുന്ന മൊഴി. കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ നീനു, അന്ന് ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനൈതിരെയും മൊഴി നൽകി. […]

എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് വിദേശ ജോലി തട്ടിപ്പ്: സ്ഥാപന ഉടമയുടെ അച്ഛനും, സഹോദരനും അറസ്റ്റിൽ: ഇരുവരെയും റിമാൻഡ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: എസ്എച്ച് മൗണ്ടിലെ ഫിനിക്‌സ് തട്ടിപ്പുകേസിൽ സ്ഥാപനം ഉടമ റോബിന്റെ അച്ഛനും സഹോദരനും അറസ്റ്റിലായി. ഇരുവരെയും ഗാന്ധിനഗർ പൊലീസാണ് അറസ്റ്റ് ചെയ്തത്. റോബിന്റെ അച്ഛൻ കൈപ്പുഴ ഇടമറ്റം വീട്ടിൽ മാത്യു (60), സഹോദരൻ തോമസ് മാത്യു (32) എന്നിവരെയാണ് ഗാന്ധിനഗർ സ്‌റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ധനപാലൻ അറസ്റ്റ് ചെയ്തത്. ഇരുവരെയും ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. കേസിലെ പ്രതിയായ റോബിൻ മാത്യുവിന്റെ അച്ഛനും സഹോദരനും കേസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ […]

ഫിനിക്‌സ് വിദേശ ജോലി തട്ടിപ്പ്: സ്ഥാപനത്തിന്റെ ഉടമ റോബിൻ വിദേശത്തേയ്ക്ക് കടന്നു; വിദേശത്തേയ്ക്ക് മുങ്ങിയത് സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളത്തിൽ നിന്ന്; അഞ്ചു ദിവസത്തെ മറവിൽ കോടികൾ തട്ടിയെടുത്ത് പ്രതി കടന്നതായി സൂചന

തേർഡ് ഐ ബ്യൂറോ കോട്ടയം: എസ്എച്ച് മൗണ്ടിലെ ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസിയുടെ മറവിൽ തട്ടിപ്പ് നടത്തിയ സ്ഥാപന ഉടമ റോബിൻ മാത്യു വിദേശത്തേയ്ക്ക് കടന്നതായി സൂചന. തട്ടിപ്പ് നടത്തിയ ശേഷം ലഭിച്ച തുക വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച ശേഷമാണ് പ്രതി വിദേശത്തേയ്ക്ക് കടന്നതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പൊലീസ് നിരീക്ഷണമുണ്ടാകുമെന്നു സൂചന ലഭിച്ചതിനെ തുടർന്ന് പ്രതി സംസ്ഥാനത്തിന് പുറത്തെ വിമാനത്താവളത്തിൽ നിന്നാണ് രക്ഷപെട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്ന സൂചന. കൈപ്പുഴ ഇടമറ്റം റോബിൻ മാത്യു (30)വാണ് സാധാരണക്കാരുടെ […]

കുമാരനല്ലൂരിലെ വീട്ടിൽ നിന്നും മോഷണം: ഈരാറ്റുപേട്ട സ്വദേശിയ്ക്ക് ഏഴു വർഷം തടവും പിഴയും ശിക്ഷ; കൂട്ടു പ്രതി കുറ്റം സമ്മതിച്ചതോടെ പ്രതി കുടുങ്ങി

ക്രൈം ഡെസ്‌ക് കോട്ടയം: കുമാരനല്ലൂരിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും ഡിജിറ്റൽ ക്യാമറയും മോഷ്ടിച്ച കേസിൽ ഈരാറ്റുപേട്ട നടയ്ക്കൽ കരിയംതോട്ടം വീട്ടിൽ സാഹിബിന് (ഷിഹാബുദീൻ – 37)ഏഴു വർഷം തടവും 20,000 രൂപ പിഴയും. വിവിധ വകുപ്പുകളിലായി ആറു വർഷം കഠിന തടവും, ഒരു വർഷം സാദാ തടവുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ പ്രത്യേകം പ്രത്യേകമായി അനുഭവിക്കണമെന്നു ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസാണ് വിധിച്ചത്. കേസിൽ ഷിഹാബുദീന്റെ കൂട്ട് പ്രതിയായ മുഹമ്മദ് ഫൈസൽ വിസ്താരം കഴിഞ്ഞപ്പോൾ തന്നെ കുറ്റം സമ്മതിച്ചിരുന്നു. തൊണ്ടി മുതൽ ലഭിക്കാതിരുന്ന കേസിൽ, […]

എസ്എച്ച് മൗണ്ടിലെ തട്ടിപ്പുകാരൻ റോബിനെതിരെ 11 കേസ്: രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ്; റോബിന്റെ വീട്ടിലും ഓഫിസിലും പൊലീസ് റെയിഡ്; തേർഡ് ഐ ന്യൂസ് ലൈവിലേയ്ക്കും പരാതിപ്രളയം

സ്വന്തം ലേഖകൻ കോട്ടയം: എസ്.എച്ച് മൗണ്ടിലെ തട്ടിപ്പുകാരൻ റോബിൻ മാത്യുവിനെതിരെ ഗാന്ധിനഗർ പൊലീസ് രജിസ്റ്റർ ചെയ്തത് 11 കേസുകൾ. ഇന്നലെ മാത്രം 110 പേരാണ് ഗാന്ധിനഗർ പൊലീസിൽ പരാതിയുമായി എ്ത്തിയത്. ഇതോടെ പരാതിക്കാരുടെ എണ്ണം 251 ആയി ഉയർന്നു. 251 പേരിൽ നിന്നായി നാലു കോടി രൂപയ്ക്കു മുകളിൽ പ്രതി തട്ടിയെടുത്തതായാണ് പൊലീസ് കണക്കു കൂട്ടുന്നത്. രണ്ടു ദിവസമായി പൊലീസ് റോബിന്റെ എസ്.എച്ച് മൗണ്ടിലെ ഓഫിസിലും, കെപ്പുഴയിലെ വീട്ടിലും, എസ്.എച്ച് മൗണ്ടിലെ ഓഫിസിനു പിന്നിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും 90 […]

പൊലീസ് അന്വേഷിക്കുമ്പോൾ വാട്‌സ്അപ്പിൽ പരാതിക്കാർക്ക് റോബിൻ മാത്യുവിന്റെ ഭീഷണി: പൊലീസ് വിരണ്ടോടുമ്പോൾ ഓൺലൈനിൽ വിരട്ടലും വിലപേശലുമായി പ്രതിയുടെ ലീലാവിലാസം; തന്നെ ഒരുത്തനും തൊടില്ലെന്നും, നിന്റെയൊന്നും പണം തിരികെ ലഭിക്കില്ലെന്നും പ്രതിയായ റോബിന്റെ ഭീഷണി; റോബിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: സാധാരണക്കാരായ തൊഴിൽ രഹിതരെ കബളിപ്പിച്ച് നാലു കോടിയോളം രൂപ തട്ടിയെടുത്ത ശേഷം നാടുവിട്ട റോബിൻ മാത്യു (30) പരാതിക്കാരെ വാട്‌സപ്പിൽ ഭീഷണിപ്പെടുത്തുന്നു. റോബിനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയവരെ, ഇതേ ദിവസം അർധരാത്രിയ്ക്ക് ശേഷം വാട്‌സ്അപ്പിൽ ഓൺലൈനിൽ എത്തിയാണ് ഭീഷണിപ്പെടുത്തിയത്. നിങ്ങളുടെയൊന്നും പണം ഒരുകാലത്തും ലഭിക്കാൻ പോകുന്നില്ലെന്നും, പൊലീസ് എന്നെ ഒരു ചുക്കും ചെയ്യില്ലെന്നും ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നു. പ്രതി എവിടെയാണ് എന്നറിയില്ലെന്ന്് പൊലീസ് വ്യക്തമാക്കുമ്പോഴാണ്, മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്ത്, വാട്‌സ്അപ്പിൽ ഓൺലൈൻ വന്ന് പ്രതിയുടെ […]

ഫിനിക്‌സ് തട്ടിപ്പ് കുന്നത്തുകളത്തിലിനേക്കാൾ വലുത്: റോബിന്റെ തട്ടിപ്പ് ശൃംഖല പടർന്നു കിടക്കുന്നത് മധ്യകേരളം മുഴുവൻ: തൃശൂർ മുതൽ പത്തനംതിട്ടവരെ തട്ടിപ്പിന്റെ ഇടനാഴി; കോടികൾ ഒഴുകിയതിനു പിന്നിലെ ബുദ്ധികേന്ദ്രം റോബിർ തന്നെ; തട്ടിപ്പിൽ പണം നഷ്ടമായത് അഞ്ഞൂറോളം പേർക്കെന്ന് സൂചന

തേർഡ് ഐ ഇൻവസ്റ്റിഗേഷൻ കോട്ടയം: എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി സ്ഥാപനം നടത്തിയിരുന്ന റോബിന്റെ തട്ടിപ്പിന്റെ ശൃംഖല പടർന്നു കിടന്നത് മധ്യകേരളം മുഴുവൻ. റോബിൻ നടത്തിയിരുന്ന ഫിനിക്‌സ് എന്ന സ്ഥാപനത്തിൽ വിദേശത്തു ജോലി ആഗ്രഹിച്ച് 13000 പേർ രജിസ്റ്റർ ചെയ്തിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഇതിൽ എത്രപേർക്ക് പണം നഷ്ടമായിട്ടുണ്ടെന്ന കാര്യത്തിൽ പൊലീസിനും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് റോബിന്റെ ഓഫിസിലും വീട്ടിലും റെയ്ഡ് നടത്തിയ പൊലീസിനു നിരവധി രേഖകൾ ലഭിച്ചിട്ടുണ്ട്. ഈ രേഖകളുടെ പരിശോധന പൂർത്തിയാകുന്നതോടെ […]

കോടികളുടെ തട്ടിപ്പിന് കുടപിടിച്ചതിൽ ഗാന്ധിനഗർ പൊലീസും: ഇന്റലിജൻസ് റിപ്പോർട്ടിന് ഗാന്ധിനഗർ പൊലീസിനു പുല്ലുവില: തട്ടിപ്പുകാരായ ഫിനിക്‌സ് കൺസൾട്ടൻസിയ്‌ക്കെതിരെ മൂന്നു മാസം മുൻപ് തന്നെ ഇന്റലിജൻസ് റിപ്പോർട്ട്; തട്ടിപ്പ് സംഘത്തെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം വെറുതെ വിട്ടു; ഫലം നാലു കോടിയുടെ തട്ടിപ്പ്

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം നഗരത്തെ തന്നെ നടുക്കിയ കോടികളുടെ തട്ടിപ്പിന് കുടപിടിച്ചവരിൽ ഗാന്ധിനഗർ പൊലീസും എന്നു റിപ്പോർട്ട്. എസ്എച്ച് മൗണ്ടിന്റെ ഫിനിക്‌സ് എന്ന തട്ടിപ്പ് സ്ഥാപനത്തെപ്പറ്റി മൂന്നു മാസം മുൻപ് തന്നെ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് വിഭാഗം ഗാന്ധിനഗർ പൊലീസിനു മുന്നറിയിപ്പ് നൽകിയിരുന്നു. തട്ടിപ്പിന് ഇരയായ നാലു യുവാക്കളെ, പരാതി സഹിതം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേയ്ക്ക് അയച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി ഉടമ കൈപ്പുഴ ഇടമറ്റം റോബിൻ മാത്യുവിന് ഗാന്ധിനഗർ പൊലീസിനും രാഷ്ട്രീയ വൃത്തങ്ങളിലും സ്വാധീനമുണ്ടെന്ന് […]