ഫിനിക്‌സ് തട്ടിപ്പ് കുന്നത്തുകളത്തിലിനേക്കാൾ വലുത്: റോബിന്റെ തട്ടിപ്പ് ശൃംഖല പടർന്നു കിടക്കുന്നത് മധ്യകേരളം മുഴുവൻ: തൃശൂർ മുതൽ പത്തനംതിട്ടവരെ തട്ടിപ്പിന്റെ ഇടനാഴി; കോടികൾ ഒഴുകിയതിനു പിന്നിലെ ബുദ്ധികേന്ദ്രം റോബിർ തന്നെ; തട്ടിപ്പിൽ പണം നഷ്ടമായത് അഞ്ഞൂറോളം പേർക്കെന്ന് സൂചന

ഫിനിക്‌സ് തട്ടിപ്പ് കുന്നത്തുകളത്തിലിനേക്കാൾ വലുത്: റോബിന്റെ തട്ടിപ്പ് ശൃംഖല പടർന്നു കിടക്കുന്നത് മധ്യകേരളം മുഴുവൻ: തൃശൂർ മുതൽ പത്തനംതിട്ടവരെ തട്ടിപ്പിന്റെ ഇടനാഴി; കോടികൾ ഒഴുകിയതിനു പിന്നിലെ ബുദ്ധികേന്ദ്രം റോബിർ തന്നെ; തട്ടിപ്പിൽ പണം നഷ്ടമായത് അഞ്ഞൂറോളം പേർക്കെന്ന് സൂചന

Spread the love

തേർഡ് ഐ ഇൻവസ്റ്റിഗേഷൻ

കോട്ടയം: എസ്.എച്ച് മൗണ്ടിലെ ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി സ്ഥാപനം നടത്തിയിരുന്ന റോബിന്റെ തട്ടിപ്പിന്റെ ശൃംഖല പടർന്നു കിടന്നത് മധ്യകേരളം മുഴുവൻ. റോബിൻ നടത്തിയിരുന്ന ഫിനിക്‌സ് എന്ന സ്ഥാപനത്തിൽ വിദേശത്തു ജോലി ആഗ്രഹിച്ച് 13000 പേർ രജിസ്റ്റർ ചെയ്തിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, ഇതിൽ എത്രപേർക്ക് പണം നഷ്ടമായിട്ടുണ്ടെന്ന കാര്യത്തിൽ പൊലീസിനും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് റോബിന്റെ ഓഫിസിലും വീട്ടിലും റെയ്ഡ് നടത്തിയ പൊലീസിനു നിരവധി രേഖകൾ ലഭിച്ചിട്ടുണ്ട്. ഈ രേഖകളുടെ പരിശോധന പൂർത്തിയാകുന്നതോടെ മാത്രമേ തുകയുടെ വ്യാപ്തിയും തട്ടിപ്പിന് ഇരയായവരുടെ എണ്ണവും പൊലീസിനു വ്യക്തമാകു.
മുന്നൂറോളം ആളുകളിൽ നിന്നായി നാലരക്കോടിയിലേറെ രൂപ റോബിനും സംഘവും ചേർന്ന് തട്ടിയെടുത്തതയാണ് ലഭിക്കുന്ന പ്രാഥമിക വിവരം. റോബിന്റെ ഇടപാടിലാണ് ആളുകളെ റിക്രൂട്ട്‌മെന്റിനായി തിരഞ്ഞെടുത്തിരുന്നത്. റോബിൻ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും പരസ്യം നൽകിയാണ് പ്രധാനമായും ആളുകളെ ആകർഷിച്ചിരുന്നത്. ഇത്തരത്തിൽ പരസ്യംകണ്ട് തൃശൂർ, എറണാകുളം,
കോട്ടയം, ആലപ്പുഴ, കണ്ണൂർ, പാലക്കാട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവർക്ക് പണം നഷ്ടമായിട്ടുണ്ടെന്നാ്ണ് ലഭിക്കുന്ന സൂചന.
നിരവധി ആളുകളെ വ്യാജ വിസ നൽകിയും റോബിൻ കബളിപ്പിച്ചതായുള്ള വിവരവും പുറത്തു വരുന്നുണ്ട്.
ഒന്നരലക്ഷം മുതൽ പത്തു ലക്ഷം വരെ പലരിൽ നിന്നും റോബിൻ വാങ്ങിയിട്ടുണ്ട്. രണ്ടു വർഷം മുൻപാണ് റോബിനും സുഹൃത്തുക്കളും ചേർന്ന് കൺസൾട്ടൻസി സ്ഥാപനവും ട്രാവൽ ഏജൻസിയും ആരംഭിച്ചത്. കോട്ടയം നഗരത്തിന്റെ വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം രണ്ടു മാസം മുൻപാണ് എസ്എച്ച് മൗണ്ടിലേയ്ക്ക് പ്രവർത്തനം കേന്ദ്രീകരിച്ചിരുന്നത്. ഇവിടെ എത്തിയപ്പോൾ മുതൽ തന്നെ റോബിന്റെ പ്രവർത്തനങ്ങളിൽ ദുരൂഹത തോന്നിയിരുന്നതായി അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട. പണം ന്ഷ്ടമാകുമെന്ന് ഭയന്ന് പണം തിരികെ ആവശ്യപ്പെട്ടിരുന്നവരെ തന്റെ ഓഫിസിനു സമീപത്തെ വീട് കാട്ടി ഇത് തന്റെയാണെന്ന് വിശ്വസിപ്പിച്ചാണ് റോബിൻ മടക്കി അയച്ചിരുന്നത്.
റോബിന്റെ ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഭയന്ന് പലരും പണം തിരികെ ചോദിക്കാൻ പോലും എത്തിയിരുന്നില്ല. എറണാകുളത്തെ ഗുണ്ടാ സംഘങ്ങളുമായി റോബിന് അടുത്ത ബന്ധമുണ്ടായിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.
റോബിനെതിരായ അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കൂടുതൽ പരാതികൾ ഉടൻ തന്നെ പുറത്ത് വരുമെന്നാണ് സൂചന ലഭിക്കുന്നത്. കഴിഞ്ഞ മേയിലാണ് കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് പാപ്പർ ഹർജി നൽകി അടച്ചു പൂട്ടിയത്. ഇതിനു സമാനമായാണ് ഇപ്പോൾ ഫിനിക്‌സ് ഗ്രൂപ്പിന്റെ അടച്ചു പൂട്ടലും നാട്ടുകാരെ പറ്റിക്കലം. തുകയുടെ കാര്യത്തിൽ കുന്നത്ത്കളത്തിൽ ഗ്രൂപ്പിനെ കവച്ചു വയ്ക്കുന്ന തട്ടിപ്പാണ് ഫിനിക്‌സ് നടത്തിയിരിക്കുന്നതെന്നാണ് ആദ്യം പുറത്ത് വരുന്ന സൂചകൾ.

കോടികളുടെ തട്ടിപ്പിന് കുടപിടിച്ചതിൽ ഗാന്ധിനഗർ പൊലീസും: ഇന്റലിജൻസ് റിപ്പോർട്ടിന് ഗാന്ധിനഗർ പൊലീസിനു പുല്ലുവില: തട്ടിപ്പുകാരായ ഫിനിക്‌സ് കൺസൾട്ടൻസിയ്‌ക്കെതിരെ മൂന്നു മാസം മുൻപ് തന്നെ ഇന്റലിജൻസ് റിപ്പോർട്ട്; തട്ടിപ്പ് സംഘത്തെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം വെറുതെ വിട്ടു; ഫലം നാലു കോടിയുടെ തട്ടിപ്പ്

https://thirdeyenewslive.com/police-kerala-2/

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്

കോട്ടയം നഗരത്തിലെ കോടികളുടെ തട്ടിപ്പ്: പരാതി ലഭിച്ച ഉടൻ പൊലീസ് നടപടി തുടങ്ങി: തട്ടിപ്പ് സ്ഥാപനമായ ഫിനിക്‌സ് കൺസൾട്ടൻസിയിലും ഉടമയുടെ വീട്ടിലും പൊലീസ് റെയ്ഡ്; 84 പാസ്‌പോർട്ടുകൾ പിടിച്ചെടുത്തു; തേർഡ് ഐ ബിഗ് ഇംപാക്ട്