വെള്ളൂര്‍ സഹകരണ ബാങ്കിലെ അഴിമതി: സിപിഎം, സിപിഐ. എന്‍സിപി നേതാക്കള്‍ അടക്കം 34 പേര്‍ക്ക് എതിരെ കേസ്, ഒരാള്‍ പിടിയില്‍

സ്വന്തം ലേഖകൻ കോട്ടയം: വെള്ളൂര്‍ സഹകരണ ബാങ്കിലെ 38 കോടിയുടെ അഴിമതിക്കേസില്‍ സിപിഎം, സിപിഐ, എന്‍സിപി നേതാക്കള്‍ അടക്കും 34 പേര്‍ക്ക് എതിരെ വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ പിടിയില്‍. വെള്ളൂര്‍ സഹകരണ ബാങ്കിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാര്‍ക്കും എതിരെയാണ് കേസ്. വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന ഈ ബാങ്കില്‍ 38 കോടി രൂപയുടെ അഴിമതിയാണ് സഹകര വിഭാഗത്തിലെ ഓഡിറ്റിംങ് വിഭാഗം കണ്ടെത്തിയത്. ബിജെപി വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി. ജി. ബിജുകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ അഴിമതി പുറത്താകുന്നത്. […]

ബൈക്ക് മോഷണക്കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയ്ക്ക് ഒൻപത് മാസം ശിക്ഷം: പൂജപ്പുരയിലെ കറക്ഷൻ സെന്ററിൽ ഇനി താമസിക്കാം; ശിക്ഷിച്ചത് കോട്ടയം ജുവനൈൽ ജസ്റ്റിസ് ബോർഡ് ജഡ്ജി

സ്വന്തം ലേഖകൻ കോട്ടയം: പാലായിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കറങ്ങി നടക്കുന്നതിനിടെ പൊലീസ് പിടിയിലായ പ്രായപൂർത്തിയാകാത്ത പ്രതിയ്ക്ക് ഒൻപത് മാസം ശിക്ഷ. 2016 ൽ മോഷണം നടക്കുന്ന സമയത്ത് പതിനാറ് വയസ് മാത്രം പ്രായമുണ്ടായിരുന്ന രാമപുരം സ്വദേശിയെയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. തിരുവനന്തപുരത്തെ കറക്ഷൻ സെന്ററിൽ ഇനി ഒൻപത് മാസം കഴിയാം. എന്നാൽ, മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട പൂജപ്പുരയിലെ കറക്ഷൻ ഹോമിൽ കഴിയുന്നതിനാൽ ഇതിനോട് ചേർന്ന് മാത്രം ശ്ിക്ഷ അനുഭവിച്ചാൽ മതിയാകും. പാലാ നഗരസഭ പരിധിയിലെ വീട്ടിൽ […]

മദ്യലഹരിയിൽ കാറുമായി കൊച്ചി നഗരത്തിലെ നടുറോഡിലൂടെ യുവതിയുടെ മരണപ്പാച്ചിൽ: കാറിനുള്ളിൽ അഴിഞ്ഞാടിയ സംഘം നാട്ടുകാരെയും മുൾമുനയിൽ നിർത്തി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിപഴയ കൊച്ചിയല്ലെന്ന സിനിമാ ഡയലോഗ് പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. കൊച്ചി പഴയ കൊച്ചിയല്ലെന്ന് മാത്രമല്ല, കൊച്ചിയിലെ പെണ്ണുങ്ങളും പഴയത് പോലെയല്ല. മദ്യപിച്ച് ലക്കുകെട്ട് കൊച്ചി നഗരത്തിലൂടെ അമിത വേഗത്തിൽ കാറോടിച്ച യുവതി നാട്ടുകാരെ മുൾ മുനയിൽ നിർത്തി. ര്ണ്ടു വഴിയാത്രക്കാരെ ഇടിച്ചു വീഴ്ത്തിയെങ്കിലും, ഭാഗ്യം കൊണ്ട് ഇരുവരും രക്ഷപെടുകയായിരുന്നു. മറ്റു രണ്ടു വാഹനങ്ങളിൽ കാറിടിച്ച് സാരമായി കേടുപാട് ഉണ്ടാക്കുകയും ചെയ്തു. എടവനക്കാട് സ്വദേശി യാസിനി (46) മകൻ അക്ബർ (12) എന്നിവരെ സാരമായ പരിക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച […]

ഭാര്യയുടെ ഫോൺ വിളികളെച്ചൊല്ലി തർക്കം: ഭർത്താവ് ഭാര്യയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തി; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ഭാര്യയുടെ ഫോൺവിളികളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി. കണ്ണമാലി സ്വദേശി ഷേളി(44)യെയാണ് ഭർത്താവ് സേവിയർ(67) കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. സേവ്യർ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തുവരെ വീട്ടിൽ ഇയാൾ കാത്തിരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ ഫോൺ വിളികളെച്ചൊല്ലി സേവിയറും ഷേളിയും തമ്മിൽ തർക്കം പതിവായിരുന്നു. ഷേളി ഫോൺ വിളിക്കുന്നതിനെച്ചൊല്ലി സേവിയറിനുണ്ടായ സംശയമാണ് പ്രശ്‌നത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. കഴിഞ്ഞ ദിവസം രാത്രിയിലും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി തർക്കമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയും […]

കല്ലടയ്ക്ക് മോട്ടോർ വാഹന വകുപ്പി്‌ന്റെ പൂട്ട്: ഓപ്പറേഷൻ നൈറ്റ് റെഡിൽ കുടുങ്ങിയത് എല്ലാം കല്ലടയുടെ വാഹനങ്ങൾ; യാത്രക്കാരെ നടുറോഡിൽ ഇട്ട് മർദിക്കുന്ന തെളിവും പുറത്ത്; സുരേഷിന്റെ മൊഴിയെടുപ്പ് പൂർത്തിയായി

സ്വന്തം ലേഖകൻ കൊച്ചി: കല്ലടയ്ക്ക് എട്ടിന്റെ പണി നൽകിയ മോട്ടോർ വാഹന വകുപ്പിന് പിന്നാലെ ബസ് ഉടമ കല്ലട സുരേഷിനെ ചോദ്യം ചെയ്ത് പൊലീസും. ഇതിനിടെ കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കമ്പനി വീണ്ടും പ്രതിരോധത്തിലായി. ബസിലെ യാത്രക്കാരായ യുവാക്കളെ കമ്ബനിയുടെ ജീവനക്കാർ, വൈറ്റില ജംക്ഷനു സമീപം നടുറോഡിൽ മൃഗീയമായി മർദിക്കുന്ന ദൃശ്യങ്ങളാണു ലഭ്യമായത്. കാലുപിടിച്ച് അപേക്ഷിച്ചിട്ടും അക്രമിസംഘം വെറുതെവിട്ടില്ല. കേടായ ബസിനു പകരം ബസ് ആവശ്യപ്പെട്ട യാത്രക്കാർക്കു നേരെയായിരുന്നു ജീവനക്കാരുടെ അതിക്രമം കഴിഞ്ഞ ദിവസം പൊലീസ് […]

കെവിന്റെ കാമുകി നീനു വെള്ളിയാഴ്ച കോടതിയിൽ: അച്ഛനും സഹോദരനുമെതിരെ മൊഴി നൽകാൻ ഒരുങ്ങി നീനു; കൊലപാതകത്തിനു ശേഷം കോടതിവരാന്തയിൽ ആദ്യമായി അച്ഛനെയും സഹോദരനെയും നീനു കാണാനൊരുങ്ങുന്നു; സെഷൻസ് കോടതിയിൽ അരങ്ങേറുക നാടകീയ നിമിഷങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: കെവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം അച്ഛൻ ചാക്കോയും, സഹോദരൻ ഷാനുവിനെയും ആദ്യമായി കാണാനൊരുങ്ങി നീനു ചാക്കോ. കാമുകൻ കെവിൻ ജോസഫിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരനും, അച്ഛനും മാസങ്ങളായി ജയിലിൽ കഴിയുമ്പോഴാണ് ഇരുവർക്കുമെതിരെ സാക്ഷിപറയുന്നതിനായി നീനു കോടതി വരാന്തയിലേയ്ക്ക് എത്തുന്നത്. വെള്ളിയാഴ്ച നീനു കോട്ടയം സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രൻ മുൻപാകെ നീനു എത്തുമ്പോൾ കാത്തിരിക്കുന്നത് നാടകീയ നിമിഷങ്ങൾ തന്നെയാകുമെന്ന് ഉറപ്പാണ്. കേസിലെ അഞ്ചാം സാക്ഷിയാണ് നീനു. നീനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ചാക്കോയെ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. ഗൂഡാലോചനയിൽ ചാക്കോയുടെ […]

ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനം: തീവ്രവാദി സംഘടനയ്ക്ക് കേരളത്തിലും വേരുകൾ; ആസൂത്രണം കോയമ്പത്തൂർ ജയിലിൽ നിന്നും

സ്വന്തം ലേഖകൻ കൊളംബോ: ശ്രീലങ്കയിൽ നടന്ന തീവ്രവാദി ആക്രമണത്തിന്റെ ആസൂത്രണം നടന്ന കോയമ്പത്തൂർ ജയിലിലെന്ന് സൂചന. ഇന്ത്യയിൽ നിന്നുള്ള രഹസ്യാന്വേഷണ വിഭാഗങ്ങൾ തീവ്രവാദി ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് ശ്രീലങ്കയ്ക്ക് നൽകിയത് ഈ സാഹചര്യത്തിലാണെന്നാണ് സൂചന. തീവ്രവാദ സംഘത്തിന്റെ വേരുകൾ ഇന്ത്യയിലേയ്ക്കും എത്തിയിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. കണ്ണൂരിലും, കാസർകോടും തീവ്രവാദി സംഘങ്ങൾക്കു ബന്ധമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ അനുയായികൾ ഉള്ള ഇയാൾ തന്റെ പ്രവർത്തന മേഖല കേരളത്തിലേക്കും വ്യാപിപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കോയമ്പത്തൂർ ജയിലിൽ ഐസിസ് കേസുമായി ബന്ധപ്പെട്ട് കഴിയുന്ന ഏഴ് പ്രതികളിൽ നിന്നാണ് ഭീകരർ ശ്രീലങ്കയിൽ […]

കോൺഗ്രസ് നേതാവ് എൻഡി തിവാരിയുടെ മകന്റെ കൊലപാതകം: ഭാര്യ തയ്യാറാക്കിയത് കൃത്യമായ ആസൂത്രണം; കൊലപാതകം ദാമ്പത്യതകർച്ചയും, കോടികളുടെ സമ്പാദ്യവും ലക്ഷ്യമിട്ട്

സ്വന്തം ലേഖകൻ ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്തെ ഞെട്ടിച്ച കോൺഗ്രസ് നേതാവ് എൻഡി തിവാരിയുടെ മക്‌ന്റെ കൊലപാതകത്തിൽ കൃത്യമായ തെളിവുകളുമായി പൊലീസ്. ഭാര്യയുടെ പങ്ക് തെളിയിക്കുന്നതിനുള്ള കൂടുതൽ തെളിവുകൾ ഇപ്പോൾ പൊലീസ് പുറത്ത് വിടുന്നുണ്ട്. യുപി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി. തിവാരിയുടെ മകൻ രോഹിത്ത് ശേഖർ തിവാരിയുടെ (40) വധത്തിൽ ഭാര്യ അപൂർവ്വ ശുക്ല തിവാരി(32) അറസ്റ്റിലായതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സുപ്രീം കോടതയിൽ അഭിഭാഷക കൂടിയാണ് അപൂർവ്വ. ഹൃദയാഘാതം മൂലമാണ് രോഹിത്ത് മരിച്ചതെന്ന് ആദ്യം ഏവരേയും […]

ഏറ്റുമാനൂരിലെ വയോധികയുടെ കൊലപാതകം: പ്രതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; ചോദ്യം ചെയ്യാനാവാതെ പൊലീസ്

തേർഡ് ഐ ബ്യൂറോ കോട്ടയം: ഏറ്റുമാനൂരിൽ വീട്ടുജോലിക്കാരിയായ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. തളർച്ചയും അസ്വസ്ഥതയും അനുഭവപ്പെട്ട പ്രതിയെ പൊലീസാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി ആശുപത്രിയിലായതോടെ തെളിവെടുപ്പും, ചോദ്യം ചെയ്യലും അടക്കമുള്ള പൊലീസ് നടപടികളും മുടങ്ങി. ഏറ്റുമാനൂർ വിമല ആശുപത്രിയ്ക്ക് സമീപത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് കട്ടച്ചിറ കടവിൽ പി.ആർ രാജന്റെ ഭാര്യ ഉഷാ രാജനെ (50) കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇതേ വീട്ടിലെ ജോലിക്കാരനുമായ മറ്റക്കര സ്വദേശി പ്രഭാകരനെ (72)യാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

കഞ്ചാവ് മാഫിയ തമ്മിലുള്ള തർക്കം: തൃശൂരിൽ ബൈക്ക് യാത്രക്കാരെ ടിപ്പർ ഇടിച്ച് വീഴിച്ച ശേഷം വെട്ടിക്കൊന്നു; ക്രൂരമായ കൊലപാതകം മുണ്ടൂരിൽ കഞ്ചാവ് കടത്തുന്നതിനിടെയെന്ന് സൂചന

സ്വന്തം ലേഖകൻ തൃശൂർ: തമിഴനാട്ടിൽ നിന്നും കഞ്ചാവ് കടത്തുന്നതിനിടെ ടിപ്പർ ലോറിയിൽ എത്തിയ ഗുണ്ടാ സംഘം യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. ബൈക്കിൽ കഞ്ചാവ് ഉണ്ടായിരുന്നതായും ഇത് അക്രമി സംഘം തട്ടിയെടുത്തതായും സൂചനയുണ്ട്. കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് കൊലപാതകം ഉണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന. തൃശൂർ മുണ്ടൂരിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. മുണ്ടൂർ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരെയാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ക്രിസ്റ്റിയും വിഷ്ണുവും മറ്റ് രണ്ട് സുഹൃത്തുക്കളുമായി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ബൈക്കിന് പിന്നിൽ ടിപ്പർ […]