റോബിൻ മാത്യുവിന്റെ കോടികളുടെ തട്ടിപ്പ്: പ്രതിയുടെ അക്കൗണ്ടിൽ ആകെയുള്ളത് അയ്യായിരം രൂപ; മുങ്ങും മുൻപ് അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് 55 ലക്ഷം രൂപ; കൂട്ടുപ്രതികളെയും സ്വന്തം അച്ഛനെയും റോബിൻ പറ്റിച്ചു
സ്വന്തം ലേഖകൻ കോട്ടയം: എസ്.എച്ച് മൗണ്ട് ഫിനിക്സ് തട്ടിപ്പു കേസിലെ പ്രതിയായ റോബിൻ കടന്നത് സ്വന്തം അക്കൗണ്ടിൽ നിന്നും പിൻ വലിച്ച 55 ലക്ഷം രൂപയുമായി. നാടു വിടുന്ന 24 ന് തലേന്ന് റോബിൻ സ്വന്തം എസ്.ബി.ഐ അക്കൗണ്ടിൽ നിന്നും 55 ലക്ഷം രൂപ പിൻവലിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. റോബിന്റെ അക്കൗണ്ടുകളിൽ ഇനി ബാക്കിയുള്ളത് അയ്യായിരം രൂപ മാത്രമാണെന്നും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അറസ്റ്റിലായ റോബിൻ മാത്യുവിന്റെ ഫിനിക്സ് സ്്ഥാപനത്തിലെ ജീവനക്കാർ നാട്ടകം പള്ളം കരിമ്പിൻകാല വഴിയിൽപ്പറമ്പിൽ കരുണാകരൻ മകൻ നവീൻകുമാർ (29), […]