മംഗളാദേവി ചിത്ര പൗർണമി ഉത്സവം ഇന്ന് : വർഷത്തിലൊരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനം
ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്ര പൗർണമി ഉത്സവം ഇന്ന്. വർഷത്തിലൊരിക്കൽ ചിത്ര പൗർണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവവും കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഉത്സവ നാളിൽ കേരളം തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്. രാവിലെ ആറു മുതൽ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റി വിടും. ഉച്ചകഴിഞ്ഞ് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30 ന് ശേഷം […]