മംഗളാദേവി ചിത്ര പൗർണമി ഉത്സവം ഇന്ന് : വർഷത്തിലൊരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനം

മംഗളാദേവി ചിത്ര പൗർണമി ഉത്സവം ഇന്ന് : വർഷത്തിലൊരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനം

ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്ര പൗർണമി ഉത്സവം ഇന്ന്. വർഷത്തിലൊരിക്കൽ ചിത്ര പൗർണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവവും കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഉത്സവ നാളിൽ കേരളം തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.

 

രാവിലെ ആറു മുതൽ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റി വിടും. ഉച്ചകഴിഞ്ഞ് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30 ന് ശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാൻ അനുവദിക്കുകയുമില്ല. രാവിലെ നാലു മുതൽ ഇതു സംസ്ഥാനങ്ങളിലെയും പൂജാരിമാർ, സഹായികൾ എന്നിവരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. അഞ്ചുമണിയോടെ ട്രാക്ടറുകളിൽ ഭക്ഷണവും കയറ്റി വിടും. ഓരോ ട്രാക്ടറുകളിലും ആറുപതിലുണ്ടാകാൻ പാടില്ല. ട്രാക്ടറുകളിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. ഡിസ്പോസിബിൾ പാത്രങ്ങളിൽ കുടിവെള്ളമോ മറ്റു ഭക്ഷണ സാധനങ്ങളൊക്കെ ക്ഷേത്രപരിശത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ല.

 

ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ പാസ് ലഭിച്ച നാല് ചക്ര വാഹനങ്ങൾ മാത്രമേ അനുവദിക്കൂ, ഇരുചക്ര വാഹനങ്ങൾ അനുവദിക്കില്ല. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്റ്റിക്കർ വാഹനത്തിൽ പതിപ്പിക്കണം. ഉത്സവ ദിവസം വാഹനങ്ങളിൽ അമിതമായി ആളെ കയറ്റുവാൻ പാടില്ല. കുമളി ബസ്റ്റാൻഡ്, അമലാംബിക സ്കൂൾ, കൊക്കരക്കണ്ടം എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കും. സുരക്ഷയുടെ ഭാഗമായി റിക്കവറി വാഹനം, അസ്‌ക്ക ലൈറ്റ് എന്നീ സൗകര്യങ്ങളോടെ കൊക്കരക്കണ്ടത്ത് ദുരന്ത ലഘൂകരണ യൂണിറ്റ് പ്രവർത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രഥമ ശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘം, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും ആംബുലൻസും മലമുകളിൽ ഏർപ്പെടുത്തും. ജലവകുപ്പിന്റെ നേതൃത്വത്തിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. മുൻവർഷത്തേക്കാൾ കൂടുതൽ താൽക്കാലിക ടോയ്ലറ്റ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്രപാതയിൽ ആംപ്ലിഫയർ, ലൗഡ് സ്പീക്കർ തുടങ്ങിയവ ഉപയോഗിക്കാൻ അനുവാദമില്ല പരസ്യ സാമഗ്രികളും പാടില്ല ഒരു തരത്തിലുള്ള മാലിന്യവും വനത്തിൽ നിക്ഷേപിക്കരുത് സൂക്ഷിക്കാൻ. വനം ശുചിയായി സൂക്ഷിക്കാൻ ശുചിത്വ മിഷനുമായി സംഘടിപ്പിച്ച നടപടി സ്വീകരിക്കും.