ചങ്ങനാശ്ശേരി ഐ സി ഒ ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി

ചങ്ങനാശ്ശേരി : മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും ട്രാവൻകൂർ സിമൻസിലെ ഉദ്യോഗസ്ഥനുമായ കെ  എൻ മുഹമ്മദ് സിയയുടെ പിതാവ് ഐ  ഒ സി ജംഗ്ഷനിൽ കളീയ്ക്കവടക്കേതിൽ കെ എ നൂഹ് കണ്ണ് (76) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാത്രി 8.30 ന് കവല മയ്യത്താങ്കര തൈക്കാവിൽ. ഭാര്യ : പരേതയായ കുഞ്ഞു ബീവി, മക്കൾ കെ എൻ മുഹമ്മദ് സാജിദ് (മിനാ സ്റ്റോഴ്സ് ) , നുസിറാ ബീവി, മരുമക്കൾ പി കെ സുനിൽ (അണിയറ) , സലീന ബീവി (ഫാത്തിമാപുരം), നെസി […]

വായോ സൗഹൃദ മതേതര കൂട്ടുകുടുംബമായ സ്നേഹക്കൂട് കൂട്ടുകുടുംബത്തിലെ അംഗങ്ങൾ ഇനി പുതിയ ഭവനത്തിലേക്ക്; നിഷാ സ്നേഹക്കൂടിന് സ്വപ്ന സാക്ഷാത്കാരം…!

കോട്ടയം: അക്ഷരനഗരിയിലെ വായോ സൗഹൃദ മതേതര കൂട്ടുകുടുംബമായ സ്നേഹക്കൂട് കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ഏപ്രില്‍ 28 ന് കോട്ടയം കൊല്ലാട് ബോട്ടുജെട്ടി കവലയില്‍ തൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിനു സമീപം പുതുതായി പണികഴിപ്പിച്ച ഭവനത്തിലേക്ക് അച്ചനമ്മമാർ താമസം മാറുമെന്ന് ഡയറക്ടർ നിഷാ സ്നേഹക്കൂടും, സെക്രട്ടറി അനുരാജും അറിയിച്ചു.

സിനിമയെക്കുറിച്ച് പഠിക്കാം ; കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ 6 പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; പ്രായപരിധിയില്ല

സ്വന്തം ലേഖകൻ സംസ്ഥാന സർക്കാരിനു കീഴിലുള്ള കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ 6 പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 22 വരെ അപേക്ഷിക്കാം (www.krnnivsa.com). 3 വർഷമാണു കോഴ്സ് കാലാവധി. പ്രോഗ്രാമുകൾ 1. സ്‌ക്രിപ്‌റ്റ് റൈറ്റിങ് & ഡയറക്‌ഷൻ 2. എഡിറ്റിങ് 3. സിനിമറ്റോഗ്രഫി 4. ഓഡിയോഗ്രഫി 5. അനിമേഷൻ & വിഷ്വൽ ഇഫക്ട്സ് 6.ആക്ടിങ് ഓരോന്നിനും 10 വീതം ആകെ 60 സീറ്റ്. ഇംഗ്ലിഷിലാണു ക്ലാസ്. ക്യാംപസിൽ താമസിക്കണം. സർവകലാശാലാ ബിരുദമാണു യോഗ്യത. […]

മംഗളാദേവി ചിത്ര പൗർണമി ഉത്സവം ഇന്ന് : വർഷത്തിലൊരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനം

ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്ര പൗർണമി ഉത്സവം ഇന്ന്. വർഷത്തിലൊരിക്കൽ ചിത്ര പൗർണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവവും കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഉത്സവ നാളിൽ കേരളം തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.   രാവിലെ ആറു മുതൽ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റി വിടും. ഉച്ചകഴിഞ്ഞ് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30 ന് ശേഷം […]

തിരുവഞ്ചൂർ നീറിക്കാട് പുത്തൻ പടിക്കൽ എം ജി രാജമ്മ (100) നിര്യാതയായി

തിരുവഞ്ചൂർ : നീറിക്കാട് പുത്തൻ പടിക്കൽ എം.ജി. രാജമ്മ (100) നിര്യാതയായി. കൈപ്പുഴ നായത്തുപറമ്പിൽ പരേതനായ എ.കെ രാമകൃഷ്ണപിള്ളയുടെ ഭാര്യയാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ : സേതുവമ്മ, പരേതനായ രാജശേഖരൻ, പരേതയായ രമണി, പരേതയായ ലളിത, വിജയകുമാർ, മധുസൂധനൻ നായർ , പരേതനായ ത്രിവിക്രമൻ, ഷാജി, സുജാത, മിനി, ലിനി. മരുമക്കൾ : പരേതനായ ബാലക്രഷ്ണൻ നായർ, പരേതനായ ഗോപിനാഥൻ നായർ, പരേതയായ ചന്ദ്രിക, ഓമന, ഹേമലത, ബീന, മായ, ഭാസ്കരൻ നായർ, മന്മഥൻനായർ, രാധാകൃഷ്ണൻ നായർ.

സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസത്തിൽ ചിന്നമ്മ (78) നിര്യാതനായി

കോട്ടയം : സൗത്ത് പാമ്പാടി പൂതകുഴി ശ്രീവിലാസം വീട്ടില്‍ പരേതനായ കെ ജി പുരുഷോത്തമന്‍ നായരുടെ ഭാര്യ ചിന്നമ്മ (78) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : രാജശേഖരൻ, യമുന, ജവഹർ. മരുമക്കൾ : ബിനി, അജിത് കുമാർ, രശ്മി.

എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മുണ്ടക്കയം തെക്കേമല സ്വദേശിനി ഷീനാ മാത്യു

കോട്ടയം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി തെക്കേമല തെക്കേൽ മാത്യു ജോസഫിന്റെ മകൾ ഷീനാ മാത്യു. കുഴിത്തോളു ദീപ ഹൈസ്കൂളിലെ ഹിന്ദി അധ്യാപികയാണ്. മാതാവ് ലിസി മാത്യു.

തൊടുപുഴ പുള്ളോലിൽ വീട്ടിൽ ലാലു മാത്യു എന്നയാളെ കാണ്മാനില്ല ; വിവരം ലഭിക്കുന്നവര്‍ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക : 0482227228

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ, പുള്ളോലിൽ വീട്ടിൽ ലാലു മാത്യു (50) എന്നയാളെ 17/03/2024 രാവിലെ 07:30 മണി മുതൽ ഈരാറ്റുപേട്ട കളത്തുകടവ് ഭാഗത്തു നിന്നും കാണാതായി. ഇയാളെ കാണാതാവുന്ന സമയം ഇളം പച്ച നിറത്തിലുളള ഷർട്ടും, വെള്ളകളർ മുണ്ടും ആണ് ധരിച്ചിരിക്കുന്നത്. ഏകദേശം 165 cm ഉയരവും ഇരുനിറവും ആണ്. ഇയാളെപറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ അറിയിക്കുവാന്‍ താത്പര്യപ്പെടുന്നു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ : 0482227228 എസ്.എച്ച്.ഓ ഈരാറ്റുപേട്ട : 9497980316

കിംസ്ഹെൽത്ത് ആശുപത്രിയിൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു ; ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ പത്താം വാർഷികത്തോടനുബന്ധിച്ചു ഏപ്രിൽ 22 മുതൽ ജനറൽ ഒ പി കൺസൾട്ടേഷൻ നിരക്കുകൾ കുറച്ചിരിക്കുന്നു. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ സർജറി എന്നീ വിഭാഗങ്ങൾക്ക് കൺസൾട്ടേഷൻ ഫീ ₹100 മാത്രം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190  

കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ ജനറൽ സർജറി ക്യാമ്പ് ഏപ്രിൽ 19, 20 തിയതികളിൽ ; ഉടൻ രജിസ്റ്റർ ചെയ്യൂ…..

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 19, 20 തിയതികളിൽ ജനറൽ സർജറി വിഭാഗത്തിൽ സൗജന്യ ഡോക്ടർ കൺസൽട്ടെഷനും, രജിസ്ട്രേഷനും ഒരുക്കുന്നു. പൈൽസ്, ഫിസ്റ്റുല, ഫിഷർ, ഹെർണിയ, വെരിക്കോസ് വെയ്ൻ, മുഴകൾ, കാലിലെ ഉണങ്ങാത്ത മുറിവുകൾ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിൽ സൗജന്യ ക്യാമ്പ് രാവിലെ 10 മുതൽ 4 മണി വരെ നടക്കും. ഇതു കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 20% ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190