പീഡന ശ്രമം: മൊഴിയിൽ ഉറച്ച് പെൺകുട്ടി; ഉണ്ണിമുകുന്ദൻ അറസ്റ്റിലേയ്ക്ക്
സ്വന്തം ലേഖകൻ കൊച്ചി: വീട്ടിൽ സിനിമയുടെ കഥപറയാൻ എത്തിയ പെൺകുട്ടിയെ, കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഉറച്ച് പെൺകുട്ടി. ഉണ്ണിമുകുന്ദനെതിരെ പെൺകുട്ടി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റഅ കോടതിയിൽ മൊഴി നൽകിയതോടെ കേസിൽ ഉണ്ണി മുകുന്ദന്റെ അറസ്റ്റ് അല്ലാതെ പൊലീസിനു മറ്റു മാർഗങ്ങളൊന്നുമില്ലാതെയായി. കോട്ടയം ചങ്ങനാശേരി സ്വദേശിയായ പെൺകുട്ടിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതിയും കേസുമായി നടക്കുന്നത്. 2017 ൽ ഒരു സിനിമയുടെ കഥ പറയാനായി പെൺകുട്ടി ഉണ്ണി മുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടിലെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഉണ്ണി മുകുന്ദൻ പെൺകുട്ടിയെ കടന്നു പിടിക്കുകയും, പീഡിപ്പിക്കാൻ […]