മെട്രോയുടെ കോൺക്രീറ്റ് സ്ലാബ് കാറിനു മുകളിൽ വീണു: നടി അർച്ചന കവി രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: കൊച്ചി മെട്രോയുടെ കോൺക്രീറ്റ് സ്ലാബ് കാറിനു മുകളിലേയ്ക്ക് അടർന്നു വീണു. നടി അർച്ചനകവി രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഒഴിവായത് വൻ ദുരന്തം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് അർച്ചന അപകടത്തിന്റെ വിവരം പുറത്ത് വിട്ടത്. കൊച്ചി മെട്രോയുടെ താഴെയുള്ള റോഡിൽ കൂടെ സഞ്ചരിക്കുമ്പോഴാണ് കോൺക്രീറ്റ് സ്ലാബ് അടർന്നുവീണതെന്ന് അർച്ചന പരാതിപ്പെട്ടു. സംഭവത്തിൽ കാറിന്റെ മുൻവശത്തെ ചില്ല് തകർന്നു. പോലീസും കൊച്ചി മെട്രോ അധികൃതരും സംഭവത്തിൽ ഇടപെടണമെന്നും ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇൻസ്റ്റഗ്രാമിലെ […]

‘എനിക്കിപ്പോൾ മുടി കിളിർത്ത് വരുന്നുണ്ട് പക്ഷേ കൺപീലിയും പുരികവും വരാനുണ്ട്,കാൻസറിനെ പൊരുതി തോൽപിച്ച് ബിഗ് ബിയിലെ മേരി ടീച്ചർ

സ്വന്തംലേഖിക   തിരുവനന്തപുരം: ‘ബിഗ് ബി’യിലെ മേരി ജോൺ കുരിശിങ്കലിനെ മലയാളികൾക്ക് മറക്കാനാകില്ല. മേരി ടീച്ചറും ആ കഥാപാത്രത്തിന് ജീവൻ നൽകിയ നഫീസ അലിയും പ്രേക്ഷകർക്ക് സുപരിചിതമാണ്. ശക്തമായ കഥാപാത്രത്തെ ബിഗ് സ്‌ക്രീനിൽ അവതരിപ്പിച്ച നഫീസ അലി ജീവിതത്തിലും ശക്തയായ സ്ത്രീയാണ്. കാൻസറിനെ പൊരുതി തോൽപ്പിച്ച നഫീസയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്.’എനിക്കിപ്പോൾ മുടി കിളിർത്ത് വരുന്നുണ്ട്. പക്ഷേ കൺപീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാൻ സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ കാത്തിരിക്കുന്നു’- നഫീസ അലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.ഫെബ്രുവരി എട്ടിനായിരുന്നു നഫീസയുടെ […]

നടൻ കുഞ്ചാക്കോ ബോബന് നേരെ കഠാര വീശിയ സംഭവം : പ്രതിക്ക് ഒരു വർഷം തടവ്

സ്വന്തംലേഖിക കൊച്ചി: നടൻ കുഞ്ചാക്കോ ബോബനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് കോടതി ഒരുവർഷം തടവുശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുസമീപംവച്ച് പ്രതി കുഞ്ചാക്കോ ബോബനുനേരെ കഠാരവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കേസിൽ കുഞ്ചാക്കോബോബനടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ശിക്ഷ വിധിച്ചത്.വധഭീഷണിക്ക് ഒരു വർഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി.

മംഗലത്ത് വസുന്ധരയെത്തുന്നു

അജയ് തുണ്ടത്തിൽ കുടുംബ ബന്ധങ്ങളുടെ മൂല്യവും ഇഴയടുപ്പങ്ങൾക്കുമൊപ്പം കലുഷിതാവസ്ഥയിലെ വികാരവിചാരങ്ങളും ചർച്ച ചെയ്യുന്ന ചിത്രമാണ് “മംഗലത്ത് വസുന്ധര “ കാലിക പ്രസക്തങ്ങളായ നിരവധി മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള യാത്ര. ബാനർ- യമുന എൻറർടെയ്ൻമെൻറ് സ്,നിർമ്മാണം – ആർ എസ് ജിജു , രചന, സംവിധാനം – കെ ആർ ശിവകുമാർ , ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ , എഡിറ്റിംഗ് – കിരൺ വിജയ് ,സംഗീതം – ആലപ്പി വിവേകാനന്ദൻ , ഗാനരചന – ഏഴാച്ചേരി രാമചന്ദ്രൻ , ഫിർദൗസ് കായൽ പുറം ആലാപനം […]

ഹൃദ്യം മെയ് 31 ന്

അജയ് തുണ്ടത്തിൽ ജ്വാലാമുഖി ഫിലിംസിൻ്റെ ബാനറിൽ കെ സി ബിനു കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൃദ്യം മെയ് 31 ന് റിലീസ് ചെയ്യും. സമൂഹത്തിലെ കാതലായ വിഷയങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ചിത്രമാണ് ഹൃദ്യം. കേരളത്തിലും ഭാരതത്തിലും ലോകത്തിലും വലിയ ചോദ്യചിഹ്നമായും വെല്ലുവിളിയായും ഭീഷണിയായും നിലനില്ക്കുന്ന ഭീകരത എന്ന വിഷയത്തെ സമാധാനത്തിന്റെ ഒരു കുടുംബാന്തരീക്ഷത്തിലൂടെ പറയുകയാണ് ഹൃദ്യം. അജിത്ത് , ശോഭ , കൊച്ചുപ്രേമൻ ,കോട്ടയം നസീർ , പ്രൊഫ.എ കൃഷ്ണകുമാർ , അജേഷ് ബാബു , ബീനാ സുനിൽ , ഷബീർഷാ, ക്രിസ്റ്റിന, […]

ബൈക്കില്‍ ചീറിപ്പാഞ്ഞ് പ്രഭാസ്: സഹോയുടെ രണ്ടാം പോസ്റ്റര്‍ വന്‍ സ്വീകരണം

സ്വന്തം ലേഖകൻ ചെന്നെ: ആരാധകരെ ആവേശത്തിലാക്കി ബൈക്കില്‍ ചീറിപ്പായുന്ന പ്രഭാസിന്റെ ചിത്രവുമായി സാഹോയുടെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ടു. ആദ്യ അരമണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലധികം ലൈക്കാണ് പോസ്റ്റര്‍ നേടിയത്. പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ, ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം രണ്ടായിരത്തിലധികം കമന്റും രണ്ടാം പോസ്റ്റര്‍ നേടി. ശ്രദ്ധാ കപൂര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ഓഗസ്റ്റ് 15 ന് തിയറ്ററുകളില്‍ എത്തുന്ന സാഹോ ഹിന്ദി, തമിഴ്, […]

സാഹോയുടെ ആദ്യ പോസ്റ്റര്‍ പുറത്ത് ; വേറിട്ട ലുക്കില്‍ പ്രഭാസ്

സ്വന്തംലേഖകൻ കോട്ടയം : പ്രഭാസ്- ശ്രദ്ധാ കപൂര്‍ താര ജോഡികളായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ പോസ്റ്റര്‍ പുറത്തിറക്കി. പ്രഭാസിന്റെ വേറിട്ട ലുക്കിലുള്ള പോസ്റ്ററാണ്  അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയും യുവി ക്രിയേഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ചിത്രത്തിന്റെ റിലീസ് തീയതിയും പോസ്റ്ററിലൂടെ പ്രഖ്യാപിച്ചു. ഓഗസ്റ്റ്  15 നാണ്  സാഹോ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പോസ്റ്റര്‍ എത്തിയതോടെ ആരാധകരും ഏറെ ആവേശത്തിലാണ്. നിരവധി പേര്‍ ഇതിനോടകം തന്നെ പോസ്റ്റര്‍ കണ്ടു കഴിഞ്ഞു. ആദ്യ പോസ്റ്റര്‍ തന്നെ  ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത ചിത്രമായിരിക്കും […]

സോളമന്റെ മണവാട്ടി സോഫിയ സ്വിച്ചോണും ചിത്രീകരണവും വാഗമണ്ണിൽ

അജയ് തുണ്ടത്തിൽ ഗ്ലോബൽടോപ്പ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി ഇരിഞ്ഞാലക്കുട നിർമ്മിച്ച് എം.സജീഷ് സംവിധാനം ചെയ്യുന്ന “സോളമന്റെ മണവാട്ടി സോഫിയ “യുടെ സ്വിച്ചോണും ഒപ്പം ആദ്യഘട്ട ചിത്രീകരണവും വാഗമണ്ണിൽ തുടങ്ങി. പ്രകൃതിരമണീയമായ വാഗമൺ ഹൈറ്റ്സ് റിസോർട്ടിൽ വെച്ച് ആനിസ് ആൻറണി സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രമ്യ ആശ്വാസ് ആദ്യ ക്ലാപ്പ് നല്കുകയും ചെയ്തു. കി ആൻ കിഷോർ, സമർത്ഥ്യമാധവൻ, തമ്പു ടി വിൽസൻ, ബേബി പ്രശംസ ആശ്വാസ്, സജാദ് ബ്രൈറ്റ്, പത്മകുമാർ, ജോളി ബാസ്റ്റിൻ എന്നിവരോടൊപ്പം മലയാളത്തിലെ പ്രശസ്തരായ സ്വഭാവനടന്മാരും അഭിനയിക്കുന്നു കഥ, തിരക്കഥ, സംഭാഷണം, […]

പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരം അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി

മാളവിക തിരുവനന്തപുരം: പ്രഥമ പ്രേംനസീർ ചലച്ചിത്ര പുരസ്ക്കാരം 2018-ലെ മികച്ച ചലച്ചിത്ര പി ആർ ഓയ്ക്കുള്ള അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി. തിരുവനന്തപുരം കോ-ബാങ്ക് ടവർ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുൻ ഐ എസ് ആർ ഓ ചെയർമാൻ പത്മഭൂഷൺ ഡോ.മാധവൻ നായരിൽ നിന്നുമാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ആയിരുന്നു ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചത്.

നാലു വർഷം നീണ്ട പ്രണയം യാഥാർത്ഥ്യത്തിലേയ്ക്ക്: തെന്നിന്ത്യൻ വനിതാ മെഗാസ്റ്റാർ നയൻതാരയ്ക്ക് മാംഗല്യം അടുത്ത വർഷം

സിനിമാ ഡെസ്ക് ചെന്നൈ: വിവാദങ്ങളുടെ തോഴിയായി മാറിയ മലയാളിയും തെന്നിന്ത്യൻ വനിതാ മെഗാസ്റ്റാർ നയൻതാരയ്ക്ക് കല്യാണമെന്ന് റിപ്പോർട്ട്. വിവാദങ്ങളിൽ നിന്നും ഏറെക്കാലമായി അകന്നു നിൽക്കുന്ന നയൻതാരയുടെ നാല് വർഷം നീണ്ടു നിന്ന പ്രണയമാണ് യാഥാർത്ഥ്യത്തിൽ എത്തിയിരിക്കുന്നത്. തമിഴ് സംവിധായകനായ വിഗ് നേഷ് നയൻതാരയെ അടുത്ത വർഷം വിവാഹം കഴിക്കുമെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകൾ. അടുത്തവര്‍ഷം ആദ്യം തന്നെ ഇരുവരുടേയും വിവാഹം ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.2018 ല്‍ നടന്ന ഒരു അവാര്‍ഡ് നിശയില്‍ വിഗ്നേഷിനെ നയന്‍താര ഭാവി വരന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ […]