അച്ഛനെ അഭിനേതാവായി കാണാനാണ് ഇഷ്ട്ടം : ഗോകുല്‍.. മകന്റെ വാക്കുകള്‍ ഹൃദയത്തില്‍ തൊട്ടെന്നു സുരേഷ് ഗോപി..

സ്വന്തംലേഖകൻ കോട്ടയം : മലയാള സിനിമയില്‍ ഒരു കാലത്തു ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി അലങ്കരിച്ചിരുന്ന ആളാണ് സുരേഷ് ഗോപി. എന്നാല്‍ തുടരെത്തുടരെയുള്ള പരാജയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മാര്‍ക്കറ്റ് വാല്യൂ കുറയ്ക്കുകയും ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും കാരണമായി. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ഇപ്പോള്‍ നാലു വര്‍ഷത്തിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സുരേഷ് ഗോപി. ‘തമിഴരശന്‍’എന്ന തമിഴ് സിനിമയിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചുവരവ്. തമിഴരസന്റെ സെറ്റില്‍ മകന്‍ ഗോകുല്‍ സുരേഷും മകള്‍ ഭവാനിയും എത്തിയ വിവരം സുരേഷ് ഗോപി ഫെയ്‌സ്ബുക്കിലൂടെ […]

ഞാനല്ല ഈ സിനിമയിലെ നായിക, എനിക്ക് റസിയയെ അവതരിപ്പിച്ചാൽ മതി, കരഞ്ഞുകൊണ്ട് കാവ്യ പറഞ്ഞു…

സ്വന്തംലേഖകൻ കലാലയങ്ങളിൽ പൂർവ വിദ്യാർത്ഥി സംഗമം എന്ന പുതിയ ആശയത്തിന് വഴിമരുന്നിട്ട മലയാളത്തിലെ ക്ലാസിക് ക്യാമ്പസ് ചിത്രമെന്ന് വിശേഷിപ്പിക്കുന്ന ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയിട്ട് പതിമൂന്ന് വര്‍ഷങ്ങളാകുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജയസൂര്യ, തുടങ്ങി വൻ താരനിര തന്നെ അണിനിരന്നിരുന്നു. ക്യാമ്പസുകളിലും സ്കൂളുകളിലുമെല്ലാം ഗെറ്റ് ടുഗതറിന് വഴിവെച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്.തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ക്ലാസ്മേറ്റ്സ് എന്നാണ് ലാൽ ജോസ് പറയുന്നത്. ചിത്രത്തിന്റെ രസകരമായ അനുഭവങ്ങളെക്കുറിച്ച് ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് തുറന്നു‌പറയുകയാണ്. രാധിക […]

അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ ഞാനായിരുന്നു, അവസാന നിമിഷം ഒഴിവാക്കി : ആസിഫ് അലി

സ്വന്തംലേഖകൻ ജയസൂര്യയും, പൃഥ്വിരാജും, ഇന്ദ്രജിത്തും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച അമര്‍ അക്ബര്‍ അന്തോണി തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണ്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ജയസൂര്യ, പൃഥ്വിരാജ്, ഇന്ദ്രജിത്ത് കൂട്ടുകെട്ട് മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ഈ കൂട്ടുകെട്ട് തന്നെയാണ് ചിത്രത്തിന്റെ വിജയത്തിലും മികച്ച സ്വാധീനം ചെലുത്തിയത്. ഇപ്പോള്‍ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ആസിഫ് അലി. ചിത്രത്തില്‍ അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ താനായിരുന്നു എന്നും , അവസാന നിമിഷം തന്നെ മാറ്റിയെന്നുമാണ് ആസിഫ് പറഞ്ഞത്. നാദിര്‍ഷയുടെ പുതിയ ചിത്രമായ […]

എന്റെ ഭാവി വധു നന്നായി പാട്ടുപാടും , പ്രണയം വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്…

സ്വന്തംലേഖകൻ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം താരമായി മാറിയ അരിസ്റ്റോ സുരേഷ് തനിക്ക് പ്രണയമുണ്ടെന്നും ഉടന്‍ വിവാഹിതനാകുമെന്നും മനസ് തുറന്നിരിക്കുന്നു. ആക്ഷന്‍ ഹീറോയിലെ ‘മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനമാണ് സുരേഷിനെ താരമാക്കിയത്. കലാ പാരമ്പര്യമോ സംഗീതപഠനമോ ഇല്ലാതിരുന്നിട്ടും തന്റെതായ രീതിയിൽ പാട്ടുകൾ ചിട്ടപ്പെടുത്തി പാടിയാണ് അരിസ്റ്റോ മലയാളികളെ കൈയിലെടുത്തത്. ആക്ഷന്‍ ഹീറോ ബിജുവിനു ശേഷം ഒട്ടെറെ ചിത്രങ്ങളിലും ബിഗ്‌ബോസ് ഷോയിലുമെല്ലാം അരിസ്റ്റോ സുരേഷ് എത്തി. ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം താരം വിവാഹിതനാകാന്‍ പോകുന്നുവെന്ന് വാര്‍ത്തകള്‍ […]

ഇപ്പോഴും മനസിൽ പഴയ പ്രണയമുണ്ട്.. ഒരുവട്ടം പ്രണയംതോന്നിയാൽ അത് ജീവിതകാലം മുഴുവൻ മനസിലുണ്ടാകും..

സ്വന്തംലേഖകൻ മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ചിത്രങ്ങളിലൊന്നാണ് ഭരതൻ സംവിധാനം ചെയ്ത വൈശാലി. മലയാളി കാഴ്ചക്കാര്‍ കണ്ടുമറക്കാത്ത സിനിമ. സഞ്ജയ്–സുപർണ്ണ താരജോഡികളുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. നായകനും നായികയും അന്യഭാഷക്കാരായിരുന്നിട്ടുപോലും മലയാളികൾ നെഞ്ചേറ്റിയവരാണിവർ. വൈശാലിയിലെ ഈ കണ്ടുമുട്ടൽ ഇവരുടെ ജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു. പത്തുവർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ജീവിതത്തിലും ഒന്നായി. പക്ഷെ അധികനാൾ ഈ ബന്ധം തുടർന്നില്ല. ഇരുവരും വിവാഹമോചിതരായി. എന്നാലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ ഇരുവരും വീണ്ടും കണ്ടുമുട്ടി.വൈശാലിയിലേക്ക് എത്തിയതിനെക്കുറിച്ചും […]

പ്രാദേശിക ചലച്ചിത്ര മേള അഞ്ചാമത് എഡിഷന് മാർച്ച് അഞ്ചിന് തിരിതെളിയും: മേളയിൽ ഇക്കുറി മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കുക പതിനഞ്ച് ചിത്രങ്ങൾ; കാന്തനും, അങ്ങ് ദൂരെ ഒരു ദേശത്തും പ്രദർശിപ്പിക്കും

സ്വന്തം ലേഖകൻ കോട്ടയം: ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തീയറ്റർ ആൻഡ് മ്യൂസിക് (ആത്മയും) ചലച്ചിത്ര അക്കാദമിയും ചേർന്ന് നടത്തുന്ന പ്രാദേശിക ചലച്ചിത്ര മേള മാർച്ച് അഞ്ചു മുതൽ എട്ട് വരെ കോട്ടയം അനശ്വര തീയറ്ററിൽ നടക്കും. ചലച്ചിത്ര മേളയുടെ ഭാഗമായി ഓപ്പൺ ഫോറവും, ഓപ്പൺ സ്‌ക്രീനിംങും നടക്കും. കഴിഞ്ഞ അഞ്ചു വർഷമായി വൻ ജനപങ്കാളിത്തത്തോടെ നടക്കുന്ന ചലച്ചിത്രമേളയുടെ അഞ്ചാമത് എഡിഷന് മാർച്ച് അഞ്ച് ചൊവ്വാഴ്ച വൈകിട്ട് ആറിന് പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് പ്രശസ്ത സംവിധായകനും കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ ഹരികുമാർ ഉദ്ഘാടനം […]

ആളൂർ എൽസി ക്ക് സിനിമയിൽ അവസരം നൽകി നീരജ് മാധവും ടീമും.. കയ്യടിച്ച് സോഷ്യൽ മീഡിയ

സ്വന്തംലേഖകൻ ഷൂട്ടിങ് ലൊക്കേഷനിൽ ചാൻസ് ചോദിച്ച് എത്തിയ പട്ടണ പ്രവേശനം സിനിമയിൽ വേലക്കാരിയായി അഭിനയിച്ച ആളൂർ എൽസിയുടെ വാർത്ത വൈറൽ ആയിരുന്നു. ഇപ്പോളിതാ എൽസിക്ക് സിനിമയിൽ അവസരം നൽകിയിരിക്കുകയാണ് . ‘ക ‘എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വിവരം പുറത്തു വിട്ടത്. നീരജ് മാധവിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ.. പട്ടണ_പ്രവേശം എന്ന ചിത്രത്തിലെ വീട്ടു വേലക്കാരി ചേച്ചിയെ എല്ലാവർക്കും ഓർമ കാണുമല്ലോ അല്ലേ…??? ‘ചേട്ടൻ ആരെയെങ്കിലും ലൗ ചെയ്തിട്ടുണ്ടോ’യെന്നുള്ള ആ ചോദ്യം വർഷങ്ങൾക്കിപ്പുറവും ഹിറ്റാണ്. പക്ഷേ ആ വേഷം ചെയ്ത നടിയാരാണെന്ന് ശരാശരി മലയാളികളെപ്പോലെ […]

അപര്‍ണ ബാലമുരളിക്കും അപര..

സ്വന്തംലേഖകൻ എല്ലാ താരങ്ങള്‍ക്കും പൊതുവെ ഒരു അപരന്‍ അല്ലെങ്കില്‍ അപര ഉണ്ടാകാറുണ്ട്. ചിലര്‍ കൃത്രിമമായി താര രൂപം സ്വീകരിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മറ്റ് ചിലര്‍ ജന്മനാ താരങ്ങളുടെ രൂപത്തില്‍ വന്നവരും ഉണ്ട്. അത്തരത്തില്‍ മലയലാളികളുടെ ഇഷ്ടതാരമായ അപര്‍ണ ബാലമരുളിയുടെ രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാകുന്നത്.അപര്‍ണ ബാലമുരളിയുമായി സാമ്യമുള്ള പെൺ കുട്ടിയെ കൂട്ടുകാരിയാണ് സമൂഹമാധ്യമത്തിലൂടെ ലോകത്തിന് കാണിച്ച് കൊടുത്തത്. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. കാളിദാസനും അപര്‍ണയും പ്രധാനവേഷത്തിലെത്തുന്ന ജീത്തു ജോസഫ് ചിത്രം മിസ്റ്റര്‍ ആന്റ് മിസ് റൗഡിയുടെ പോസ്റ്ററിന് സമീപം […]

കാവ്യ മാധവനെത്തുന്നു, തിരിച്ചുവരവ് സിനിമയിലേക്കല്ല

സ്വന്തംലേഖകൻ ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ പ്രിയതാരമായി മാറിയതാണ് കാവ്യ മാധവന്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദിലീപും കാവ്യ മാധവനും ഒരുമിച്ചെത്തിയ സിനിമകള്‍ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്.മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. വിവാഹത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. കുടുംബജീവിതവുമായി കഴിയാനാണ് തന്റെ താല്‍പര്യമെന്ന് താരം വ്യക്തമാക്കിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു […]

ഫുട്ബോള്‍ എന്താണെന്നറിയാത്ത മനുഷ്യന്‍ ‘ക്യാപ്റ്റനു’ വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്ബോള്‍ പഠിച്ചു; ജയസൂര്യയുടെ സമര്‍പ്പണ മനോഭാവത്തെ അഭിനന്ദിച്ച്‌ രഞ്ജിത്ത് ശങ്കര്‍

സ്വന്തംലേഖകൻ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ജയസൂര്യ. വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ക്യാപ്റ്റന്‍ എന്ന ചിത്രത്തിനും, ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടിയ മേരിക്കുട്ടി എന്ന ചിത്രത്തിനുമാണ് ജയസൂര്യയ്ക്ക് അവാര്‍ഡ് ലഭിച്ചത്.ഈ സന്ദര്‍ഭത്തില്‍ കഥാപാത്രമാകാനുള്ള ജയസൂര്യയുടെ സമര്‍പ്പണ മനോഭാവത്തെ തുറന്ന് കാട്ടുകയാണ് സംവിധായകനും ജയസൂര്യയുടെ സുഹൃത്തുമായ രഞ്ജിത്ത് ശങ്കര്‍. ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ജയസൂര്യ ക്യാപ്റ്റനു വേണ്ടി മൂന്നു മാസം സിനിമ ചെയ്യാതെ ഫുട്‌ബോള്‍ പഠിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.. ‘ഫുട്‌ബോള്‍ എന്താണെന്നറിയാത്ത ഈ മനുഷ്യന്‍ ക്യാപ്റ്റനു വേണ്ടി മൂന്നു […]