മംഗളാദേവി ചിത്ര പൗർണമി ഉത്സവം ഇന്ന് : വർഷത്തിലൊരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനം

ഇടുക്കി : പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്ര പൗർണമി ഉത്സവം ഇന്ന്. വർഷത്തിലൊരിക്കൽ ചിത്ര പൗർണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവവും കേരളവും തമിഴ്നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഉത്സവ നാളിൽ കേരളം തമിഴ്നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.   രാവിലെ ആറു മുതൽ ഒന്നാം ഗേറ്റിലൂടെ ഭക്തരെ കയറ്റി വിടും. ഉച്ചകഴിഞ്ഞ് 2.30 ന് ശേഷം ആരെയും മലമുകളിലേക്ക് കയറ്റി വിടില്ല. വൈകിട്ട് 5.30 ന് ശേഷം […]

ആടുജീവിതം പുതിയ നേട്ടത്തിലേക്ക് ; മലയാളത്തിലെ ഈ വർഷത്തെ രണ്ടാമത്തെ 150 കോടി ; 25 ദിവസം കൊണ്ട് 150 കോടി ക്ലബ്ബില്‍ ഇടംനേടി

സ്വന്തം ലേഖകൻ മലയാള സിനിമയില്‍ മറ്റൊരു 150 കോടി സിനിമ കൂടി. പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതമാണ് പുതിയ നേട്ടത്തിലേക്ക് എത്തിയത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംനേടിയത്. 25 ദിവസം കൊണ്ടാണ് നേട്ടം. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ലോകത്താകമാനം പുതിയ ഓളങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം മലയാളത്തിൽ നിന്ന് ഈ വർഷം 150 കോടി ക്ലബ്ബിൽ കയറുന്ന രണ്ടാമത്തെ […]

ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട കൊബോ….! മോഹൻലാല്‍ ശോഭന ചിത്രങ്ങളുടെ എണ്ണം 56 തന്നെയോ..? ഒന്ന് തിരഞ്ഞ് നോക്കിയാല്ലോ…?

കൊച്ചി: നടി ശോഭന നാല് വർഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിവരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. മോഹൻലാലിന്റെ 360-ാം ചിത്രവും മോഹൻലാല്‍, ശോഭന കോംബോയുടെ 56-ാമത് ചിത്രവും എന്നാണ് പ്രഖ്യാപന വേളയില്‍ ശോഭന നല്‍കിയ വിവരം. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർക്കൊപ്പം അഭിനയിച്ച നായികയാണ് ശോഭന. ഇതില്‍ ദിലീപിന്റെ മാത്രം നായികയായില്ല എങ്കിലും നിറയെ കോമ്പിനേഷൻ സീനുകളുള്ള ചിത്രം ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അവർ മലയാളത്തില്‍ വേഷമിട്ട ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ നായകൻ സുരേഷ് ഗോപിയായിരുന്നു. മോഹൻലാലിനൊപ്പം 56 […]

അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ തയാറായിരുന്നില്ല; സിനിമയിൽ നിന്ന് ഇതിന്റെ പേരിൽ പുറത്താകുമോ എന്ന് പേടിച്ചിരുന്നു; ചികിത്സിച്ചില്ല: എനിക്ക് വന്ന അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത് : നടൻ സലിംകുമാർ

സ്വന്തം ലേഖകൻ തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നതെന്ന് നടൻ സലിംകുമാർ. സിംപിളായി മാറ്റാമായിരുന്നതാണെന്നും എന്നാൽ ഡോക്ടറെ കണ്ട് ചികിത്സിക്കാൻ മണി തയ്യാറായില്ലെന്നുമാണ് സലിം കുമാർ പറയുന്നത്. അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. സിനിമയിൽ നിന്ന് ഇതിന്റെ പേരിൽ പുറത്താകുമോ എന്ന് പേടിച്ചിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ‘മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്. അവൻ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ […]

ബോബി ചെമ്മണൂർ വിളിച്ചിരുന്നു ; അബ്​ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’ : സംവിധായകൻ ബ്ലെസി

സ്വന്തം ലേഖകൻ ദുബായ്: സൗ​ദി അറേബ്യയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്​ദുൽ റ​ഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു അ​ദ്ദേഹം ഇക്കാര്യം പറഞ്ഞത്. അബ്ദുൽ റഹീമിന്റെ കഥ ബോബി ചെമ്മണൂർ സിനിമയാക്കാൻ പോവുകയാണെന്നും സിനിമയ്ക്കു വേണ്ടി താനുമായി സംസാരിച്ചിരുന്നുവെന്നും ബ്ലെസി വ്യക്തമാക്കി. ‌വിമാനത്താവളത്തിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം വിളിച്ചത്. കൃത്യമായ മറുപടി പറയാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ബ്ലെസി പറഞ്ഞു. ‘ഇപ്പോൾ ഞാൻ അതിനു സന്നദ്ധനല്ല. തന്മാത്ര ചെയ്തു കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള ധാരാളം സിനിമകൾ […]

ഗാനഗന്ധർവ്വന് പ്രണാമമർപ്പിച്ച് അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ശതാഭിഷേക ഗാനം “നാദബ്രഹ്മമേ”…

സ്വന്തം ലേഖകൻ ശതാഭിഷിക്തനായ മലയാളത്തിൻ്റെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പ്രണാമമർപ്പിച്ച് അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ശതാഭിഷേക ഗാനമാണ് “നാദബ്രഹ്മമേ…… “. എം എസ് ക്രിയേഷൻസിൻ്റെ ബാനറിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നാദബ്രഹ്മ മേ ഒരുക്കുന്നത്. അതിൽ മലയാളം, തമിഴ് പതിപ്പുകൾ ഉടൻ റിലീസാകും. മടവൂർ സുരേന്ദ്രനാണ് നിർമ്മാണവും ഒപ്പം മലയാളം പതിപ്പിൻ്റെ വരികളും രചിച്ചിരിക്കുന്നത്. കടയാൽ സത്യരാജാണ് തമിഴ് വരികൾ എഴുതിയിരിക്കുന്നത്. മലയാളത്തിൻ്റെ ഭാവഗാന ഗായകൻ കല്ലറ ഗോപനാണ് മലയാളഗാനം ആലപിച്ചിരിക്കുന്നത്. നാദബ്രഹ്മമേ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് […]

അബ്‌ദുള്‍ റഹീമിന്റെ മോചനത്തിനായി നടത്തിയ യാചകയാത്ര സിനിമയാകുന്നു; ബ്ലെസിയോട് സംസാരിച്ചു; തന്റെ വേഷം ചെയ്യാൻ നടനെ മനസിലുണ്ടെന്ന് ബോച്ചെ

കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഫറോക്ക് സ്വദേശി അബ്‌ദുള്‍ റഹീമിന്റെ മോചനത്തിനായി നടത്തിയ യാചക യാത്ര സിനിമയാകുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ളെസിയുമായി സംസാരിച്ചുവെന്ന് ബോചെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ബ്ളെസി അനുകൂലമായ മറുപടിയാണ് നല്‍കിയത്. നമുക്ക് നോക്കാമെന്ന് പറഞ്ഞു. ഞാൻ ചിത്രത്തില്‍ അഭിനയിക്കില്ല, അനുഭവിക്കല്‍ മാത്രമേയുള്ളൂ. എന്റെ വേഷത്തില്‍ ആര് അഭിനയിക്കണമെന്നത് മനസിലുണ്ട്. അബ്ദുള്‍ റഹീമിന്റെ കഥയാണിത്. ഞാൻ ചെയ്യാത്ത കുറ്റത്തിന് പൊലീസ് സ്റ്റേഷനില്‍ ഇരുന്നിട്ടുണ്ട്. അതിന്റെ വേദന അറിയാവുന്നതുകൊണ്ടാണ് റഹീമിന്റെ കാര്യത്തില്‍ ഇടപെടാൻ കാരണം. അതിലൂടെ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്, […]

‘കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ?… പഴയ കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി’; വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടതിന് പിന്നാലെ നന്ദി അറിയിച്ച് മോഹന്‍ലാല്‍

സ്വന്തം ലേഖകൻ വിനീത് ശ്രീനിവാസന്‍ സംവിധാനവും തിരക്കഥയും ഒരുക്കിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍. ഭാര്യ സുചിത്രയ്‌ക്കൊപ്പം സിനിമ കാണുന്ന ചിത്രവും ഒപ്പം സ്വന്തം കൈപ്പടയില്‍ ചിത്രത്തെക്കുറിച്ച് എഴുതിയ കുറിപ്പും മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. തന്നെയും സിനിമ പഴയകാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തില്‍ തിരിഞ്ഞുനോക്കാത്തവരുണ്ടാകുമോ?. എത്ര ചെറുതായാലും ശരി നേട്ടങ്ങള്‍ക്ക് നടുവില്‍ നിന്ന് അങ്ങിനെ തിരിഞ്ഞുനോക്കുമ്പോള്‍ ദൂരെ ഏറിയോ കുറഞ്ഞോ യാതനകളുടെ അധ്യായങ്ങള്‍ കാണാം’. ‘വിനീത് […]

കന്നഡ സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ ബംഗലൂരു: കന്നഡ സിനിമാ നിര്‍മ്മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍. ഉടന്‍ തന്നെ വീടിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപ്പു പപ്പു, സ്‌നേഹിതരു, രാംലീല, മാസ്റ്റ് മജ മാഡി തുടങ്ങിയവ സൗന്ദര്യ ജഗദീഷ് നിര്‍മ്മിച്ച സിനിമകളാണ്. സൗന്ദര്യ ജഗദീഷിന്റെ ആകസ്മിക നിര്യാണത്തില്‍ നടന്‍ ദര്‍ശന്‍, നിര്‍മ്മാതാവും സംവിധായകനുമായ തരുണ്‍ സുധീര്‍ തുടങ്ങിയവര്‍ ദുഃഖം രേഖപ്പെടുത്തി. അടുത്തിടെ, തന്റെ ജെറ്റ് ലാഗ് പബ്ബ് […]

ആരോഗ്യം അനുവദിച്ചാല്‍ മോഹന്‍ ലാലും ഒരുമിച്ചുള്ള സിനിമ മലയാളത്തില്‍ ഉണ്ടാകും, ചർച്ച നടന്നു : നടൻ ശ്രീനിവാസൻ

സ്വന്തം ലേഖകൻ വീണ്ടുമൊരു മോഹൻലാല്‍ ശ്രീനിവാസൻ ചിത്രം തന്റെ ആരോഗ്യം അനുവദിച്ചാല്‍ മലയാളത്തില്‍ ഉണ്ടാകുമെന്ന് നടൻ ശ്രീനിവാസൻ. തിയറ്ററില്‍ നിറഞ്ഞോടുന്ന വർഷങ്ങള്‍ക്ക് ശേഷം തിയറ്റിലെത്തി കണ്ട സന്തോഷത്തിലാണ് ശ്രീനിവാസൻ ആഗ്രഹം പങ്ക് പങ്ക് വെച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസനും, പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ വർഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍റെ മനസ്സ് കവർന്നു. ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും ശ്രീനിവാസന്‍ പറയുന്നു. അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍ പറഞ്ഞു […]