പ്രേമത്തിൽ അഭിനയിച്ചതിൽ അറിയപ്പെടാതെ പോയ കലാകാരിയാണ് സേതുലക്ഷ്മി ചേച്ചി : വെളിപ്പെടുത്തലുമായി ശബരീഷ്

സ്വന്തം ലേഖകൻ കൊച്ചി : എറെ ഹിറ്റായ പ്രേമത്തിൽ നടി സേതുലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എന്നാണ് ശബരീഷ് വർമ്മ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. ചിത്രത്തിൽ കോളേജിലെ ഒരു കഥാപാത്രത്തെയാണ് ചേച്ചി അവതരിപ്പിച്ചതെന്നും ശബരീഷ് വ്യക്തമാക്കി. ‘സേതുലക്ഷ്മി ചേച്ചി എവിടെ കണ്ടാലും പറയും, ചേച്ചി പ്രേമത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്. പക്ഷേ ചേച്ചിയെ ആരും സിനിമയിൽ കണ്ടിട്ടില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്തും ചേച്ചി എന്നോട് പറയാറുണ്ട്. ചിത്രത്തിൽ കോളേജിലെ ഒരു കഥാപാത്രത്തെയാണ് ചേച്ചി അവതരിപ്പിച്ചത്. പക്ഷേ അത് എഡിറ്റിങ് സമയത്ത് […]

തന്റെ മക്കൾ വളർന്നതും സ്‌കൂളിൽ പോയതും കാണാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടില്ല ; വികാരഭരിതനായി മോഹൻലാൽ

സ്വന്തം ലേഖകൻ കോട്ടയം : സിനിമാ രംഗത്ത് നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന നടന വിസ്മയമായ മോഹൻലാൽ അണിയാത്ത വേഷങ്ങൾ വിരളം എന്നുതന്നെ പറയാം. അച്ഛന്റെ പാതയിലൂടെ മകൻ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകൾ വിസ്മയ തെരെഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. എന്നാൽ തന്റെ മക്കൾ വളരുന്നതും സ്‌കൂളിൽ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കുണ്ടായില്ലെന്ന ദുഖം പങ്കുവയ്ക്കുകയാണ് ലാൽ. ഒരു പ്രമുഖ മാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ലാൽ തന്റെ മനസു തുറന്നത്. മോഹൻലാലിന്റെ വാക്കുകൾ ‘എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മിൽ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് […]

നടി ജമീല മാലിക്ക് അന്തരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: പഴയകാല നടി ജമീല മാലിക്ക് (73) അന്തരിച്ചു. പൂന്തുറയിലുള്ള ബന്ധുവിന്റെ വീട്ടിൽവെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്. 1970-80 കാലഘട്ടത്തിൽ മലയാളം, തമിഴ് ഭാഷകളിൽ സജീവമായിരുന്നു താരമാണ് ജമീല മാലിക്ക്. ഇതിനു പുറമെ പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ആദ്യ മലയാളി വനിത കൂടിയാണ് ഇവർ. 1973ൽ റിലീസ് ചെയ്ത ‘റാഗിങ്’ ആണ് ഇവരുടെ ആദ്യത്തെ സിനിമ. പ്രേംനസീർ, അടൂർ ഭാസി, വിൻസെന്റ് എന്നീ താരങ്ങൾക്കൊപ്പം ഇവർ അഭിനയിച്ചിട്ടുണ്ട്. ജിഎസ് പണിക്കർ സംവിധാനം ചെയ്ത […]

ജനുവരി 28, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :1917(eng)- 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.15 PM, 08.45 PM * ആഷ : സൈക്കോ(തമിഴ്)10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 pm […]

എന്നെയും ഭാര്യയേയും കഴിഞ്ഞാൽ അലംകൃത എറ്റവും കൂടുതൽ കണ്ടിട്ടുള്ള മുഖം ലിസ്റ്റന്റെയാണ് : വികാരഭരിതനായി പൃഥ്വിരാജ്

സ്വന്തം ലേഖകൻ കൊച്ചി : വീട്ടിൽ എന്നെയും ഭാര്യയേയും കഴിഞ്ഞാൽ മോൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള മുഖം ലിസ്റ്റിന്റെയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഒരു കുടുംബാംഗത്തെപ്പോലെയായാണ് താൻ ഈ ചടങ്ങിനേക്ക് എത്തിയത്. ലിസ്റ്റിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഐശ്വര്യങ്ങൾ സമ്മാനിച്ചവരാണ് ഭാര്യയും മോനും. അത് കൂടാതെ മോളിലൂടെയും കൂടുതൽ ഐശ്വര്യം ലഭിക്കട്ടെ. ദൈവകൃപ കൊണ്ട് കുഞ്ഞിന് അമ്മയുടെ രൂപം ലഭിച്ചു. ഈ സുന്ദരിയെ അനുഗ്രഹിക്കാൻ ഇവിടെയെത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും താരം പറഞ്ഞിരുന്നു. ട്രാഫിക്കിലൂടെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫനെന്ന […]

തണ്ണീർ മത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചർ വിവാഹിതയായി

സ്വന്തം ലേഖകൻ കോട്ടയം : തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയയായ നടി ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂർ സ്വദേശി രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോസും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്ത് അപർണ ബാലമുരളിയും തണ്ണീർമത്തൻ ദിനങ്ങൾ ടീമും എത്തിയിരുന്നു. ക്ഷേത്രത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകൾ നടന്നു. അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി തണ്ണീർമത്തൻ ദിനങ്ങൾ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ ‘മൂക്കുത്തി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂക്കുത്തിയിലെ നടിയുടെ പ്രകടനം ഏറെ […]

ദൈവത്തിന് പാവങ്ങളോട് കരുണയില്ല ; ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തിനോട് വിരോധം : വെളിപ്പെടുത്തലുമായി ശ്രീനിവാസൻ

സ്വന്തം ലേഖകൻ കൊച്ചി: ദൈവത്തിന് കരുണയില്ല ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തോട് വിരോധം.വെളിപ്പെടുത്തലുമായി ചലചിത്ര താരം ശ്രീനിവാസൻ രംഗത്ത്.ദൈവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്?നല്ലവനേയും ചീത്ത ആൾക്കാരെയും ഉണ്ടാക്കിയത്? ദൈവം സർവ ശക്തനാണെങ്കിൽ നല്ല ആൾക്കാരെ മാത്രം ഉണ്ടാക്കിയാൽ പോരെ’യെന്നും ശ്രീനിവാസൻ ചോദിക്കുന്നു. ഇന്ത്യയുടെ കേന്ദ്രത്തിലെ ഗവൺമെന്റ് വേണ്ടാത്ത കാര്യങ്ങൾ പലതും അവര് ചെയ്യുന്നു. 3000 കോടി ചിലവാക്കിയിട്ട് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കി. പിന്നെ ശിവജിയുടെ പ്രതിമ 3600 കോടിക്കാണ് ഉണ്ടാക്കിയത്. കേന്ദ്രസർക്കാരിനെയും താരം വിമർശിച്ചു. 2000ത്തിന്റെയും 500റിന്റെയും നോട്ട് […]

ജനുവരി 27, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :1917(eng)- 11.00am, 2.00PM, 5.45Pm. അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.15 PM, 08.45 PM * ആഷ : സൈക്കോ(തമിഴ്)10.45,2.00,5.45pm, പ്രതി പൂവൻ കോഴി 9.15pm * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല് ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ : ഷൈലോക്ക് – 10.00 am , 2.00, 5.30 pm, 9.00 pm […]

കുമരകത്തെ രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ: വൺ മാൻ ഡൈസ് എ മില്യൺ ടൈംസ് മികച്ച സിനിമ; നിരവധി പുരസ്കാരങ്ങളും വിതരണം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: മുന്ന് ദിവസമായി കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ ഫിലിം നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റൽ എലിഫന്റ് അവാർഡിന് അമേരിക്കൻ സംവിധായിക ജെസീക്ക ഒറാക്ക്സിന്റെ വൺ മാൻ ഡൈസ് എ മില്യൺ ടൈംസ് എന്ന സിനിമ അർഹമായി. ഈ വിഭാഗത്തിൽ സ്പെഷ്യൽ ജൂറി പുരസ്കാരമായ ക്രിസ്റ്റൽ എലിഫന്റ് പുരസ്കാരത്തിന് മറാത്തി സംവിധായിക ആദിനാഥ് എം കോത്താറയുടെ പാനി എന്ന ചിത്രം അർഹമായി. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള […]

നടി സേജൽ ശർമ്മ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ മുംബൈ: ഹിന്ദി ടെലിവിഷൻ താരം സേജൽ ശർമ്മ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയ്പൂർ സ്വദേശിയായ സേജലൽ 2017ലാണ് അഭിനയം ആരംഭിച്ചത്. ‘ദിൽ തോ ഹാപ്പി ഹേ ജി’ എന്ന സീരിയലിലൂടെയാണ് സേജൽ ശ്രദ്ധേയയാവുന്നത്. ഈ സീരിയൽ അവസാനിച്ചതിന് ശേഷം സേജൽ വിഷാദത്തിലായിരുന്നു എന്ന് ഇവരുടെ ചില അടുത്ത സുഹൃത്തുക്കൾ പറയുന്നു. സേജലിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.ആത്മഹത്യയാണെന്ന് കുറിപ്പിൽ നിന്ന്് വ്യക്തമാണ്.എന്നാൽ ആരും തന്റെ മരണത്തിനുത്തരവാദി അല്ല എന്നാണ് കത്തിൽ പറയുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.