നടി സേജൽ ശർമ്മ ആത്മഹത്യ ചെയ്തു
സ്വന്തം ലേഖകൻ
മുംബൈ: ഹിന്ദി ടെലിവിഷൻ താരം സേജൽ ശർമ്മ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ഉദയ്പൂർ സ്വദേശിയായ സേജലൽ 2017ലാണ് അഭിനയം ആരംഭിച്ചത്. ‘ദിൽ തോ ഹാപ്പി ഹേ ജി’ എന്ന സീരിയലിലൂടെയാണ് സേജൽ ശ്രദ്ധേയയാവുന്നത്. ഈ സീരിയൽ അവസാനിച്ചതിന് ശേഷം സേജൽ വിഷാദത്തിലായിരുന്നു എന്ന് ഇവരുടെ ചില അടുത്ത സുഹൃത്തുക്കൾ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സേജലിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.ആത്മഹത്യയാണെന്ന് കുറിപ്പിൽ നിന്ന്് വ്യക്തമാണ്.എന്നാൽ ആരും തന്റെ മരണത്തിനുത്തരവാദി അല്ല എന്നാണ് കത്തിൽ പറയുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0