തണ്ണീർ മത്തൻ ദിനങ്ങളിലെ അശ്വതി ടീച്ചർ വിവാഹിതയായി
സ്വന്തം ലേഖകൻ
കോട്ടയം : തണ്ണീർ മത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയയായ നടി ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്പാവൂർ സ്വദേശി രഞ്ജിത്ത് പി.രവീന്ദ്രനാണ് വരൻ. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോസും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വിവാഹത്തിൽ പങ്കെടുക്കാൻ സുഹൃത്ത് അപർണ ബാലമുരളിയും തണ്ണീർമത്തൻ ദിനങ്ങൾ ടീമും എത്തിയിരുന്നു. ക്ഷേത്രത്തിലെ താലിക്കെട്ടിന് ശേഷം ഓഡിറ്റോറിയത്തിലും വിവാഹ ചടങ്ങുകൾ നടന്നു. അങ്കമാലി സ്വദേശിനിയായ ശ്രീരഞ്ജിനി തണ്ണീർമത്തൻ ദിനങ്ങൾ സംവിധാനം ചെയ്ത ഗിരീഷ് എ ഡിയുടെ ‘മൂക്കുത്തി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂക്കുത്തിയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് പുറത്തിറങ്ങിയ ‘ദേവിക പ്ലസ് ടു ബയോളജി’ എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീ രഞ്ജിനിയുടെ അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. സഹോദരൻ ബിലഹരി ‘പോരാട്ടം’, ‘അള്ള് രാമേന്ദ്രൻ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. തണ്ണീർ മത്തൻ ദിനങ്ങളിൽ അശ്വതി ടീച്ചർ എന്ന കഥാപാത്രത്തെയാണ് ശ്രീരഞ്ജിനി അവതരിപ്പിച്ചിരുന്നത്.
നേരത്തെ ശ്രീരഞ്ജിനിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. തണ്ണീർമത്തൻ ദിനങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നടിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നത്. മുക്കൂത്തിക്ക് മുൻപ് ഒരു കണ്ണാടിക്കഥ എന്ന ഷോർട്ട് ഫിലിമിലും ശ്രീരഞ്ജിനി അഭിനയിച്ചിരുന്നു.
ചേട്ടനും സംവിധായകനുമായ ബിലഹരി വഴിയാണ് ശ്രീരഞ്ജിനി സിനിമയിലേക്ക് എത്തിയത്. മുൻപ് താനൊരു നടിയായി കാണണമെന്ന് ആഗ്രഹിച്ചത് ചേട്ടനാണെന്ന് നടി ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മൂക്കൂത്തിയിലൂടെയാണ് യുവാക്കൾക്കിടയിൽ നടി തരംഗമായത്. മൂക്കൂത്തിയിലെ ആതേ ടീം തന്നെയായിരുന്നു തണ്ണീർമത്തൻ ദിനങ്ങളിലും പ്രവർത്തിച്ചത്. തണ്ണീർമത്തൻ നടിയുടെ കരിയറിൽ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയത്.