പ്രേമത്തിൽ അഭിനയിച്ചതിൽ അറിയപ്പെടാതെ പോയ കലാകാരിയാണ് സേതുലക്ഷ്മി ചേച്ചി : വെളിപ്പെടുത്തലുമായി ശബരീഷ്
സ്വന്തം ലേഖകൻ
കൊച്ചി : എറെ ഹിറ്റായ പ്രേമത്തിൽ നടി സേതുലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എന്നാണ് ശബരീഷ് വർമ്മ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. ചിത്രത്തിൽ കോളേജിലെ ഒരു കഥാപാത്രത്തെയാണ് ചേച്ചി അവതരിപ്പിച്ചതെന്നും ശബരീഷ് വ്യക്തമാക്കി.
‘സേതുലക്ഷ്മി ചേച്ചി എവിടെ കണ്ടാലും പറയും, ചേച്ചി പ്രേമത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന്. പക്ഷേ ചേച്ചിയെ ആരും സിനിമയിൽ കണ്ടിട്ടില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്തും ചേച്ചി എന്നോട് പറയാറുണ്ട്. ചിത്രത്തിൽ കോളേജിലെ ഒരു കഥാപാത്രത്തെയാണ് ചേച്ചി അവതരിപ്പിച്ചത്. പക്ഷേ അത് എഡിറ്റിങ് സമയത്ത് കളയേണ്ടി വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത് ചേച്ചിയുടെ അഭിനയം മോശമായത് കൊണ്ടല്ല. മറിച്ച് തിരക്കഥ ഡൈവേർട്ട് ആയി പോകുന്നത് കൊണ്ടാണ്. ചിത്രം ഹിറ്റായപ്പോൾ ചേച്ചി എല്ലാവരോടും പറഞ്ഞിരുന്നു ഞാനും അഭിനയിച്ച ചിത്രമാണിതെന്നും കണ്ടിട്ട് അഭിപ്രായം പറയണമെന്നും പറയാറുണ്ടായിരുന്നു. പക്ഷേ ചിത്രം കണ്ടവരൊക്കെ ചേച്ചിയെ ചിത്രത്തിൽ കണ്ടില്ലെന്ന് പറഞ്ഞത് അവർ വളരെ വിഷമത്തോടെ പറയാറുണ്ട്. ഇനി വിളിച്ചാൽ വരില്ലാന്ന് തമാശയായി ചേച്ചി ഇപ്പോഴും പറയാറുണ്ട്. പ്രേമത്തിൽ അഭിനയിച്ചിട്ട് പുറത്തറിയാതെ പോയെ ഒരേയൊരാളാണ് സേതുലക്ഷ്മി ചേച്ചി’ എന്നാണ് ശബരീഷ് പറഞ്ഞത്.