ദൈവത്തിന് പാവങ്ങളോട് കരുണയില്ല ; ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തിനോട് വിരോധം : വെളിപ്പെടുത്തലുമായി ശ്രീനിവാസൻ
സ്വന്തം ലേഖകൻ
കൊച്ചി: ദൈവത്തിന് കരുണയില്ല ആ ഒറ്റക്കാരണം കൊണ്ടാണ് എനിക്ക് ദൈവത്തോട് വിരോധം.വെളിപ്പെടുത്തലുമായി ചലചിത്ര താരം ശ്രീനിവാസൻ രംഗത്ത്.ദൈവം എന്തിന് വേണ്ടിയാണ് പാവപ്പെട്ടവനെയും പണക്കാരനെയും ഉണ്ടാക്കിയത്?നല്ലവനേയും ചീത്ത ആൾക്കാരെയും ഉണ്ടാക്കിയത്? ദൈവം സർവ ശക്തനാണെങ്കിൽ നല്ല ആൾക്കാരെ മാത്രം ഉണ്ടാക്കിയാൽ പോരെ’യെന്നും ശ്രീനിവാസൻ ചോദിക്കുന്നു.
ഇന്ത്യയുടെ കേന്ദ്രത്തിലെ ഗവൺമെന്റ് വേണ്ടാത്ത കാര്യങ്ങൾ പലതും അവര് ചെയ്യുന്നു. 3000 കോടി ചിലവാക്കിയിട്ട് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയുണ്ടാക്കി. പിന്നെ ശിവജിയുടെ പ്രതിമ 3600 കോടിക്കാണ് ഉണ്ടാക്കിയത്. കേന്ദ്രസർക്കാരിനെയും താരം വിമർശിച്ചു. 2000ത്തിന്റെയും 500റിന്റെയും നോട്ട് അച്ചടിക്കാൻ 12,000 കോടി രൂപ വേറെ ചിലവാക്കി. അദാനിക്ക് ഒരു ലക്ഷംകോടി രൂപ ലോൺ കൊടുത്തു. ഇതൊക്കെ ജനാധിപത്യമാണ്! എന്തിനാണ് പ്രതിമയുണ്ടാക്കുന്നത്. ജീവിച്ചിരിക്കുന്ന ആൾക്കാരുടെ പട്ടിണിമാറ്റിയതിനു ശേഷമല്ലെ പ്രതിമ ഉണ്ടാക്കുക. പ്രതിമ ഉണ്ടാക്കണ്ട എന്നു ഞാൻ പറയുന്നില്ല. ആദ്യം പട്ടിണി മാറ്റൂ. ഞാൻ ദൈവ വിശ്വാസി ആണോ അല്ലെയോ എന്ന വിഷയമല്ല പറയുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group