സിനിമയിലൂടെ അപമാനിച്ചു ; മാനനഷ്ട കേസിൽ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി : സിനിമയിലൂടെ അപമാനിച്ചു. മാനനഷ്ട കേസിൽ നടൻ പൃഥ്വിരാജിന് ഹൈക്കോടതിയുടെ നോട്ടീസ്. അഹല്യ ഫൗണ്ടേഷൻ നൽകിയ മാനനഷ്ട കേസിൽ ആണ് കോടതി പൃഥ്വിരാജിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ സ്ഥാപനത്തെ അപമാനിച്ചെന്ന കേസിൽ ആണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് അറിയിച്ചു. ഈ ഉത്തരവ് പാലിക്കുന്നതിൽ പൃഥ്വിരാജ് വീഴ്ച്ച വരുത്തിയെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ.വി.നായർ […]

തനിക്ക് നേരെ വധഭീഷണിയുണ്ട്, ഞാൻ ആത്മഹത്യ ചെയ്യുകയോ എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് ഉത്തരവാദി : വെളിപ്പെടുത്തലുമായി വാനമ്പാടി സീരിയൽ താരം പ്രിയ മേനോൻ

സ്വന്തം ലേഖകൻ കൊച്ചി : തനിക്ക് നേരെ വധഭീഷണിയുണ്ട് , ഞാൻ ആത്മഹത്യ ചെയ്യുകയോ എനിക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ജീവഹാനനിയോ ഉണ്ടായാൽ അവരാണ് ഉത്തരവാദിയെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സീരിയൽ താരം പ്രിയ മേനോൻ. താരം തനിക്ക് നേരെ വവധഭീഷണിയുണ്ടെന്ന് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ വീഡിയോയിലൂടെയാണ് അറിയിച്ചിരിക്കുന്നത്.ഇതിനോടകം തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയിൽ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താൻ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. […]

ജനുവരി 14, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 11.00 pm, 02.00 PM 06.00 PM 09.00 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ […]

കൂടത്തായി സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ അനുവദിച്ചില്ല : എതിർക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി തീരുമാനം

സ്വന്തം ലേഖകൻ കോഴിക്കോട്: കൂടത്തായി കേസ് അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്കും സീരിയലിനും കോടതി സ്റ്റേ അനുവദിച്ചില്ല. കൂടത്തായി കൊലപാതക പരമ്പയുമായി ബന്ധപ്പെട്ട സിനിമയും സീരിയലും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ ജോളിയുടെ മക്കൾ നൽകിയ ഹർജിയിൽ എതിർക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി തീരുമാനിച്ചു ഡിനി ഡാനിയേൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സീരിയൽ സംവിധായകൻ ഗിരീഷ്‌കോന്നി എന്നിവരടക്കം എട്ടുപരാണ് എതിർ കക്ഷികൾ. ഈ മാസം 25ന് ഇവരോട് ഹാജരാകാൻ താമരശേരി മുൻസിഫ് കോടതി ആവശ്യപ്പെട്ടു. മോഹൻലാലിന അന്വേഷണ ഉദ്യോഗസ്ഥനാക്കി കൂടത്തായി എന്ന പേരിൽ സിനിമയൊരുക്കുമെന്ന് ആന്റണി […]

രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2020 ജനുവരി 24 മുതൽ 26 വരെ കുമരകത്ത്

സ്വന്തം ലേഖകൻ കോട്ടയം : ബേർഡ്‌സ് ക്ലബ്ബ് ഇന്റർനാഷണലിന്റെ ആഭ്യമുഖ്യത്തിൽ പ്രകൃതിയും സിനിമയും വിനോദ സഞ്ചാരവും ഒന്ന് ചേർന്നുള്ള ലോകത്തിലെ തന്നെ അപൂർവ ചലച്ചിത്രമേളയായ രണ്ടാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2020 ജനുവരി 24,25,26 തീയതികളിൽ കാർഷിക സർവകലാശാലയുടെ കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കും. 24 ന് രാവിലെ പത്തു മുതൽ 11 വരെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രകൃതി സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഏഴുപതോളം സിനിമകളും, ഹ്രസ്വ ചിത്രങ്ങളും, ഡോക്യുമെന്ററികളും ഫിലിം […]

നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന ദിനേശ്.എം.മനയ്ക്കലാത്ത് ട്രെയിൻ തട്ടി മരിച്ചു

സ്വന്തം ലേഖിക തൃശൂർ: നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചു. തൃശൂരിൽനിന്ന് ഡബിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ച് പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സദ്വാർത്തയിൽ മാധ്യമപ്രവർത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ട്.മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. പ്രമുഖ പത്രപ്രവർത്തകൻ ആർ.എം.മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷ മേനോന്റെ […]

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രവുമായി ’83’ ; ശ്രീകാന്തായി അരങ്ങ് തകർക്കാൻ ‘ജീവ’

സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രവുമായി 83 എത്തുന്നു. കായിക ചരിത്രത്തിന് തന്നെ വൻകുതിപ്പ് നൽകിയ 1983യിലെ ലോകകപ്പ് ക്രിക്കറ്റ് നേട്ടം വെള്ളിത്തിരയിലെത്തുമ്പോൾ അണിനിരക്കുന്നത് വമ്പൻതാരനിര തന്നെയാണ്. ഇന്ത്യൻ ക്രിക്കറ്റിന് ലോകരാജ്യങ്ങളുടെ മുന്നിൽ പ്രതിഛായ ഉണ്ടാക്കി കൊടുത്ത 1983ലെ ചരിത്രവിജയത്തെ ആസ്പദമാക്കിയൊരുക്കുന്ന ’83’-ലെ നിരയിലേക്ക് തമിഴ്‌സിനിമാ താരം ജീവയുമെത്തിയിരിക്കുകയാണ്. കൃഷ്ണമാചാരി ശ്രീകാന്തായാണ് ജീവയെത്തുന്നത്. 83 ചിത്രത്തിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്ന കപിൽ ദേവിനെ അവതരിപ്പിക്കുന്ന രൺവീർ സിങാണ് ജീവയുടെ കഥാപാത്രത്തെ വെളിപ്പെടുത്തി പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് രൺവീർ സിങിന്റെ രഹസ്യം വെളിപ്പെടുത്തൽ. […]

പൗരത്വ നിയമത്തെ പിന്തുണച്ച് നടൻ അനുപം ഖേർ ; ഒറ്റവാക്കിൽ പരിഹസിച്ച് പാർവതി തിരുവോത്ത്

  സ്വന്തം ലേഖിക കൊച്ചി : പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ബോളിവുഡ് നടൻ അനുപം ഖേറിനെ ഒറ്റവാക്കിൽ പരിഹസിച്ച് നടി പാർവതി തിരുവോത്ത്.സോഷ്യൽ മീഡിയയിൽ അനുപം പങ്കുവെച്ച വിഡിയോക്ക് പിന്നാലെയാണ് പാർവതിയുടെ പരിഹാസം. ”എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത്” എന്ന കുറിപ്പോടെയാണ് അനുപം സന്ദേശം പങ്കുവെച്ചിരിക്കുന്നത്.പൗരത്വനിയമത്തിനെതിരെ പ്രതിഷേധങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ന്യായീകരിച്ച് അനുപം എത്തിയിരിക്കുന്നത്. ”ചില ആളുകൾ രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുകയാണ്. അത് സംഭവിക്കാൻ അനുവദിക്കരുത്. കുറച്ചു നാളുകളായി അത്തരം ആളുകൾ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കൾ. […]

പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ ? മോഹൽലാലിനെതിരെ ആഞ്ഞടിച്ച് വി.ടി മുരളി

  സ്വന്തം ലേഖിക കൊച്ചി: പ്രമുഖ ടിവി ഷോ ആയ ബിഗ്ബോസ് 2-വിനെ തുടക്കത്തിൽ തന്നെ വിവാദത്തിലാക്കി ആരോപണങ്ങൾ. ഇത്തവണ അവതാരകനായ നടൻ മോഹൻലാലിനെതിരെയാണ് ആരോപണങ്ങൾ. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ താൻ പാടിയതാണെന്ന് നടൻ മോഹൻലാൽ അവകാശപ്പെടുന്ന പാട്ട് പാടിയത് യഥാർത്ഥത്തിൽ മറ്റൊരാളാണെന്നാണ് പുതിയ വെളിപ്പെടുത്തൽ. ആ പാട്ട് എന്റേതാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ വിടി മുരളി. പരിപാടിക്കിടെ പ്രശസ്തമായ മാതള തേനുണ്ണാൻ എന്ന പാട്ട് ആരാണ് പാടിയതെന്ന് അറിയാമോയെന്ന് ധർമ്മജനോട് മോഹൻലാൽ ചോദിക്കുന്നതും, ഇല്ലെന്ന് ധർമ്മജൻ പറഞ്ഞപ്പോൾ അത് ‘ചന്ദ്രകുമാർ സംവിധാനം ചെയ്ത […]

ജനുവരി 13, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 11.00am, അഞ്ചാം പാതിര 2.00pm, 5.45pm, 08.45 PM. * അഭിലാഷ് :ദർബാർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 11.00 pm, 02.00 PM 06.00 PM 09.00 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 Pm. *അനുപമ […]