play-sharp-fill
എന്നെയും ഭാര്യയേയും കഴിഞ്ഞാൽ അലംകൃത എറ്റവും കൂടുതൽ കണ്ടിട്ടുള്ള മുഖം ലിസ്റ്റന്റെയാണ് : വികാരഭരിതനായി പൃഥ്വിരാജ്

എന്നെയും ഭാര്യയേയും കഴിഞ്ഞാൽ അലംകൃത എറ്റവും കൂടുതൽ കണ്ടിട്ടുള്ള മുഖം ലിസ്റ്റന്റെയാണ് : വികാരഭരിതനായി പൃഥ്വിരാജ്

സ്വന്തം ലേഖകൻ

കൊച്ചി : വീട്ടിൽ എന്നെയും ഭാര്യയേയും കഴിഞ്ഞാൽ മോൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള മുഖം ലിസ്റ്റിന്റെയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഒരു കുടുംബാംഗത്തെപ്പോലെയായാണ് താൻ ഈ ചടങ്ങിനേക്ക് എത്തിയത്. ലിസ്റ്റിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഐശ്വര്യങ്ങൾ സമ്മാനിച്ചവരാണ് ഭാര്യയും മോനും. അത് കൂടാതെ മോളിലൂടെയും കൂടുതൽ ഐശ്വര്യം ലഭിക്കട്ടെ. ദൈവകൃപ കൊണ്ട് കുഞ്ഞിന് അമ്മയുടെ രൂപം ലഭിച്ചു. ഈ സുന്ദരിയെ അനുഗ്രഹിക്കാൻ ഇവിടെയെത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും താരം പറഞ്ഞിരുന്നു.


ട്രാഫിക്കിലൂടെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫനെന്ന പേര് മലയാളികൾക്ക് പരിചിതമായത്. കെട്ട്യോളാണ് മാലാഖ, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സിനിമകൾ നിർമ്മിച്ചത് അദ്ദേഹമാണ്. പൃഥ്വിരാജും കുടുംബവുമായി അടുത്ത സൗഹൃദമാണ് ലിസ്റ്റിനുള്ളത്. താനും ഭാര്യയും കഴിഞ്ഞാൽ അലംകൃത കൂടുതൽ കാണുന്നത് ലിസ്റ്റിൻ സ്റ്റീഫനെയാണെന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. മകളെക്കാണാനായി വേദിയിലേക്ക് എത്തിയപ്പോഴായിരുന്നു താരം ഇങ്ങനെ പറഞ്ഞത്. നരേൻ, മിത്ര കുര്യൻ, പ്രയാഗ മാർട്ടിൻ, ജോബി ജോർജ് തുടങ്ങി നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിസ്റ്റിന്റെ മകൾക്ക് ഇസബെല്ല എന്ന പേരായിരുന്നു തിരഞ്ഞെടുത്തത്. സുപ്രിയയാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും പേരും സ്‌പെല്ലിംഗും പഠിക്കാനായി ലിസ്റ്റി്ൻ ഒരു വർഷത്തോളം എടുത്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴും ലിസ്റ്റിന് ഇത് വ്യക്തമായി പറയാനാവുമോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സദസ്സിലുള്ളവരേയും വേദിയിലുള്ളവരേയും ഒരുപോലെ ചിരിപ്പിച്ചായിരുന്നു പൃഥ്വിയും ലിസ്റ്റിനും സംസാരിച്ചത്.

ഈ ചടങ്ങ് ലെ മെറിഡിയനിൽ വെക്കണമെന്ന് പൃഥ്വിരാജ് എന്നോട് പറഞ്ഞതാണെന്ന് പറഞ്ഞ് ലിസ്റ്റിനും ചിരിപ്പിച്ചിരുന്നു. ഇത് പൃഥ്വിരാജിൻരെ കൊച്ചിന്റെയല്ല, ലിസ്റ്റിന്റെയാണെന്ന മറുപടിയാണ് താൻ നൽകിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇവരുടെ സംസാരം കേട്ടപ്പോൾ എല്ലാവരും ചിരിക്കുകയായിരുന്നു. നേരത്തെ ഡ്രൈവിംഗ് ലൈസൻസ് ലോഞ്ചിനിടയിലും ഇരുവരും പരസ്പരം ട്രോളി സംസാരിച്ചിരുന്നു.