ബിരിയാണിച്ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി; ​വൈറലായി ലൊക്കേഷൻ വീഡിയോ

സ്വന്തം ലേഖിക നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിക്കുന്ന മമ്മൂട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘മമ്മൂക്കയുടെ സിനിമ ലൊക്കേഷൻ ആണോ, എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധം ആണ്’ എന്ന കുറിപ്പോടെയാണ് സമൂഹമാധ്യത്തിൽ വിഡിയോ പങ്കുവച്ചത്. സിനിമാ ലൊക്കേഷനുകളിൽ മമ്മൂട്ടിയുടെ വക ബിരിയാണി മുടങ്ങാത്ത കാഴ്ചയാണ്.   http://

സോഷ്യൽ മീഡയയിൽ തരം​ഗമായി റോളക്സ്; കമൽഹാസൻ-സൂര്യ വിളയാട്ടം

സ്വന്തം ലേഖകൻ കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഭിനേതാക്കളുടെ മികച്ച പ്രകടനവും ശക്തമായ തിരക്കഥയും സംവിധാനവും ഒത്തുചേര്‍ന്നപ്പോള്‍ വിക്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമയിൽ എടുത്ത് പറയേണ്ടത് സൂര്യ അവതരിപ്പിക്കുന്ന കൊടും വില്ലന്‍ റോളക്‌സിന്റെ കഥാപാത്രമാണ്. ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് റോളക്‌സ് എത്തുന്നത്. ഏകദേശം അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗത്തില്‍ റോളക്‌സായി അതിഗംഭീര പ്രകടമാണ് സൂര്യ കാഴ്ചവച്ചത്. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച തികയുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് റോളക്‌സും സൂര്യയും. വിക്രം രണ്ടാം ഭാഗത്തിൽ […]

‘വിക്ര’ത്തിന്റെ വിജയം; ലോകേഷിന് ആഡംബര കാർ സമ്മാനമായി നൽകി കമൽഹാസൻ

സ്വന്തം ലേഖകൻ കഴിഞ്ഞ ദിവസമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായ വിക്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സകല കളക്ഷൻ റെക്കോർഡുകളും തകർത്താണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിന്റെ വിജയത്തിലൂടെ കമൽഹാസൻ വലിയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ തനിക്ക് വലിയ വിജയം സമ്മാനിച്ച ലോകേഷിന് ആഡംബര കാർ സമ്മാനമായി നൽകിയിരിക്കുകയാണ് കമൽഹാസൻ.ലെക്സസ് എന്ന ആഡംബര കാറാണ് ലോകേഷിന് ഉലകനായകൻ സമ്മാനമായി നൽകിയത്. ലോകേഷിന് കാർ കൈമാറുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ചിത്രത്തിന്റെ […]

നയൻതാര – വിഘ്നേഷ് ശിവൻ വിവാഹം സിനിമ സ്‌റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ; ചടങ്ങുകൾ സ്ട്രീം ചെയ്യുന്നതിനുള്ള അ‌വകാശം നെറ്റ്ഫ്ളിക്സിനെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖിക നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരാകാൻ പോവുകയാണ്. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾ ഗംഭീരമായി നടക്കുകയാണ്. അതിനിടെ വളരെ കൗതുകകരമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു സിനിമ സ്‌റ്റൈൽ വിവാഹ ചടങ്ങിനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. സംവിധായകൻ ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം. ഒട്ടേറെ പ്രണയചിത്രങ്ങൾ അണിയിച്ചൊരുക്കിയ ഗൗതം മേനോനെ സംബന്ധിച്ച് ഇത് പുതിയ ഒരു അനുഭവമായിരിക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.വിവാഹ ചടങ്ങുകൾ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ലിക്‌സിന് നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. റെക്കോർഡ് തുകയ്ക്കാണ് അവകാശം വിറ്റുപോയത്. സെലിബ്രിറ്റികളുടെ വിവാഹങ്ങൾക്ക് ഒടിടി […]

‘വിക്രം’ തീയേറ്ററുകളിൽ ആറാടുകയാണ്; റെക്കോർഡ് കളക്ഷനുമായി കമൽഹാസ്സൻ ചിത്രം

സ്വന്തം ലേഖകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം, ആരാധക മനസുകള്‍ ഇളക്കിമറിച്ച് മുന്നേറുകയാണ്. ജൂണ്‍ 3നു ലോകമെമ്പാടുമുള്ള 5000 സ്‌ക്രീനുകള്‍ക്ക് മുകളില്‍ റിലീസ് ചെയ്തിരുന്ന സിനിമ ആയിരുന്നു കമല്‍ ഹസ്സന്‍ നായകനായി എത്തിയ വിക്രം എന്ന സിനിമ. കേരളത്തിലും ഏകദേശം 500 സ്‌ക്രീനുകളില്‍ ഈ സിനിമ എത്തിയിരുന്നു. ഇപ്പോള്‍ മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് വിക്രം എന്ന സിനിമ. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ചിത്രം കഴിഞ്ഞ മൂന്നു ദിവസ്സങ്ങള്‍ കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നു. കമല്‍ ഹസ്സന്‍ തന്നെയാണ് […]

‘ലോഹിതദാസും മീര ജാസ്മിനും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചു’; പക്വതയില്ലാത്ത പെൺകുട്ടിയായിരുന്നു, മീര ഞങ്ങളു​ടെ കുടുംബ ജീവിതത്തിൽ അ‌സ്വസ്ഥതകൾ സൃഷ്ടിച്ചു; ഫോൺ വിളികൾ കൂടിയപ്പോൾ എനിക്ക് തന്നെ വിലക്കേണ്ടി വന്നു- ലോഹിയുടെ ഭാര്യ

സ്വന്തം ലേഖകൻ ലോഹിതദാസും മീര ജാസ്മിനും തമ്മിൽ അ‌ടുപ്പത്തിലായിരുന്നെന്ന ഗോസിപ്പുകളെക്കുറിച്ച് അ‌ദ്ദേഹത്തി​ന്റെ ഭാര്യ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. തങ്ങളുടെ കുടുംബ ജീവിതത്തിൽ മീര ജാസ്മിൻ അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി വർഷങ്ങൾക്ക് മുൻപ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിരുന്നു. ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് ഇങ്ങനെ പറയുന്നത്. പക്വതയെത്താത്ത ഒരു പെൺകുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങൾക്ക് കാരണമെന്നും സിന്ധു ഈ അഭിമുഖത്തിൽ വിലയിരുത്തുന്നു. മീര ജാസ്മിനും ലോഹിതദാസും തമ്മിൽ പ്രണയത്തിലാണെന്ന് അന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.മീരാ ജാസ്മിനെ […]

‘ചോദിച്ചോളൂ, ഞാൻ പറയാം, എനിക്ക് പ്രശ്നമില്ല, അ‌തിന്റെ പേരിൽ ഒരു വഴക്ക് വേണ്ടല്ലോ, വിട്ടുകള’: കയർത്ത മാധ്യമപ്രവർത്തകരോട് നസ്രിയ ​

സ്വന്തം ലേഖിക നസ്രിയ നസിം നായികയായെത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. നാനിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടെയ്‌നറാണ് ചിത്രം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുക.കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി കൊച്ചിയിൽ നടന്നത്. പരിപാടിയ്ക്കിടെ ഉണ്ടായ ഒരു പ്രശ്‌നം വളരെ തന്മയത്വത്തോടെ നസ്രിയ തന്മയത്വത്തോടെ പരിഹരിച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണമെന്നും പേഴ്സണൽ കാര്യങ്ങൾ ചോദിക്കരുതെന്നും ഇത് സിനിമയുടെ പ്രസ് മീറ്റാണെന്നും പേഴ്സണൽ പ്രസ് […]

സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ച് നയൻതാരയും വിഘ്നേഷ് ശിവനും

സ്വന്തം ലേഖിക തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ജൂൺ 9ന് വിവാഹിതരാവുകയാണ്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്. അതിനിടെ ഇരുവരും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പുറത്തുവന്നു. ഉദയനിധി സ്റ്റാലിൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. നേരത്തെ വിവാഹത്തിൻറെ ഡിജിറ്റൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജൂൺ 9ന് മഹാബലിപുരത്ത് വെച്ച് വിവാഹം എന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. ഓ 2 എന്ന ചിത്രമാണ് […]

‘മീശ മാധവൻ ​മുതൽ അ‌വർക്കിടയിൽ ബന്ധമുണ്ട് ‘; സംയുക്തയോടും മഞ്ജുവിനോടും അ‌ക്കാര്യം തുറന്നു പറഞ്ഞിരുന്നു: പക്ഷേ അ‌വർ അ‌ത് ചിരിച്ച് തള്ളി- വെളിപ്പെടുത്തലുമായി ലിബർട്ടി ബഷീർ

സ്വന്തം ലേഖിക കൊച്ചി: നടി ആക്രമിച്ച കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി നിർമാതാവ് ലിബർട്ടി ബഷീർ. ദിലീപ് നായകനായി ഒരു സിനിമ നിർമിക്കാൻ പൾസർ സുനിക്ക് ചാൻസ് നൽകാമെന്ന് വാഗ്ദാനം നൽകിയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയത്. അക്രമത്തിന് ഇരയായ നടിയുടെ വിവാഹം മുടക്കുകയായിരുന്നു പ്രധാന ലക്ഷ്യമെന്നും ലിബർട്ടി ബഷീർ കൗമുദി ടീവിയോട് വ്യക്തമാക്കി. ‘പൾസർ സുനി ഇടയ്ക്ക് തന്ത്രം മാറ്റിയതാണ് ദിലീപിനെ കുടുക്കിയത്. ഈ കേസ് തേച്ചു മായ്ച്ചു കളയാൻ ഉന്നത തലത്തിൽ ശ്രമമുണ്ടായി. ദിലീപ് – കാവ്യ ബന്ധം മീശ മാധവൻ ചിത്രത്തിന്റെ സെറ്റിൽ […]

ഫഹദിന്റെ കണ്ണിൽ എന്തോ ഒരു കുരുക്കുണ്ട്; ​പ്രേക്ഷകരെ പോലെ ആ കണ്ണുകൾ എന്നെയും കുടുക്കി- നസ്രിയ

സ്വന്തം ലേഖകൻ നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്റെ സുന്ദരനികി’. നസ്രിയ നസീമാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തിൽ വരുന്ന ചിത്രം ഒരു ഫാമിലി എന്റർടൈനർ കൂടിയാണ്. ‘ആഹാ സുന്ദര’ എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര്. ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ചിത്രത്തെ കുറിച്ച് ബിഹൈൻഡ് വുഡ് സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നസ്രിയ. ഒപ്പം ഫഹദുമൊത്തുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരം പറയുന്നുണ്ട്. ആരോടും പറയാതെ നസ്രിയ പെട്ടെന്ന് വിവാഹം കഴിച്ചതിൽ […]