നയൻതാര – വിഘ്നേഷ് ശിവൻ വിവാഹം സിനിമ സ്‌റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ; ചടങ്ങുകൾ സ്ട്രീം ചെയ്യുന്നതിനുള്ള അ‌വകാശം നെറ്റ്ഫ്ളിക്സിനെന്ന് റിപ്പോർട്ടുകൾ

നയൻതാര – വിഘ്നേഷ് ശിവൻ വിവാഹം സിനിമ സ്‌റ്റൈലിൽ; സംവിധാനം ഗൗതം മേനോൻ; ചടങ്ങുകൾ സ്ട്രീം ചെയ്യുന്നതിനുള്ള അ‌വകാശം നെറ്റ്ഫ്ളിക്സിനെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖിക

നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരാകാൻ പോവുകയാണ്. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾ ഗംഭീരമായി നടക്കുകയാണ്. അതിനിടെ വളരെ കൗതുകകരമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു സിനിമ സ്‌റ്റൈൽ വിവാഹ ചടങ്ങിനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. സംവിധായകൻ ഗൗതം മേനോനായിരിക്കും ചടങ്ങിന്റെ സംവിധാനം.

ഒട്ടേറെ പ്രണയചിത്രങ്ങൾ അണിയിച്ചൊരുക്കിയ ഗൗതം മേനോനെ സംബന്ധിച്ച് ഇത് പുതിയ ഒരു അനുഭവമായിരിക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.വിവാഹ ചടങ്ങുകൾ സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം നെറ്റ്ഫ്‌ലിക്‌സിന് നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. റെക്കോർഡ് തുകയ്ക്കാണ് അവകാശം വിറ്റുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെലിബ്രിറ്റികളുടെ വിവാഹങ്ങൾക്ക് ഒടിടി പ്ലാറ്റ്‌ഫോമിൽ ഒട്ടേറെ പ്രേക്ഷകരുണ്ട്. സമീപകാലത്ത് നിരവധി താരങ്ങളുടെ വിവാഹം ചടങ്ങുകൾ സമാനമായി ഒടിടി പ്ലാറ്റ്‌ഫോമുകൾ സ്വന്തമാക്കിയിരുന്നു.ജൂൺ 9-നാണ് വിവാഹം. മഹാബലിപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക.

വിവാഹത്തിന് മുപ്പത് പേർക്കാണ് ക്ഷണം. സിനിമാപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി വിവാഹ വിരുന്ന് സംഘടിപ്പിക്കും. രജനികാന്ത്, സാമന്ത, കമൽ ഹാസൻ, വിജയ്, അജിത്ത്, സൂര്യ, കാർത്തി, ശിവകാർത്തിയേകൻ വിജയ് സേതുപതി തുടങ്ങിയവർ അതിഥികളായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.