Wednesday, April 22, 2026

സ്റ്റാലിനെ വിവാഹത്തിന് ക്ഷണിച്ച് നയൻതാരയും വിഘ്നേഷ് ശിവനും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും ജൂൺ 9ന് വിവാഹിതരാവുകയാണ്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്. അതിനിടെ ഇരുവരും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പുറത്തുവന്നു. ഉദയനിധി സ്റ്റാലിൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു.

നേരത്തെ വിവാഹത്തിൻറെ ഡിജിറ്റൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജൂൺ 9ന് മഹാബലിപുരത്ത് വെച്ച് വിവാഹം എന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷം ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓ 2 എന്ന ചിത്രമാണ് തമിഴിൽ നയൻതാരയുടേതായി ഇറങ്ങാനുള്ളത്. മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ഗോൾഡിലും നയൻതാരയാണ് നായിക.