‘വിക്ര’ത്തിന്റെ വിജയം; ലോകേഷിന് ആഡംബര കാർ സമ്മാനമായി നൽകി കമൽഹാസൻ

‘വിക്ര’ത്തിന്റെ വിജയം; ലോകേഷിന് ആഡംബര കാർ സമ്മാനമായി നൽകി കമൽഹാസൻ

സ്വന്തം ലേഖകൻ

കഴിഞ്ഞ ദിവസമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായ വിക്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സകല കളക്ഷൻ റെക്കോർഡുകളും തകർത്താണ് ചിത്രം മുന്നേറുന്നത്. ചിത്രത്തിന്റെ വിജയത്തിലൂടെ കമൽഹാസൻ വലിയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്.

ഇപ്പോഴിതാ തനിക്ക് വലിയ വിജയം സമ്മാനിച്ച ലോകേഷിന് ആഡംബര കാർ സമ്മാനമായി നൽകിയിരിക്കുകയാണ് കമൽഹാസൻ.ലെക്സസ് എന്ന ആഡംബര കാറാണ് ലോകേഷിന് ഉലകനായകൻ സമ്മാനമായി നൽകിയത്. ലോകേഷിന് കാർ കൈമാറുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ വിജയം തനിക്ക് ഏറെ സന്തോഷമുണ്ടാക്കിയെന്ന് കമൽഹാസൻ കഴിഞ്ഞ ദിവസം ലോകേഷിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. വിക്രത്തിന്റെ തുടർ ഭാഗങ്ങളും പ്രഖ്യാപിക്കപെട്ടിട്ടുണ്ട്. വിക്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്സിനും തുടക്കം കുറിച്ചിരിക്കുകയാണ് ലോകേഷ്. സിനിമക്ക് വലിയ വിജയം സമ്മാനിച്ച പ്രേക്ഷകർക്കും കമൽഹാസൻ നന്ദി പറഞ്ഞിരുന്നു.

മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ നന്ദി പറഞ്ഞു കൊണ്ടുള്ള വീഡിയോ ട്വിറ്ററിലാണ് താരം പോസ്റ്റ് ചെയ്തത്. കമൽഹാസനെ കൂടാതെ സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും വിക്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.