ഇരുപതുകാരനായും നാൽപതുകാരനായും ആമിർഖാൻ എത്തുന്നു; ‘ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

സ്വന്തം ലേഖിക ആമിർഖാൻ നായകനായെത്തുന്ന ‘ ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഇരുപതുകാരനായും നാൽപതുകാരനായുമാണ് ആമിറെത്തുന്നത്. വിഖ്യാത ടോം ഹാങ്ക്സ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ റീമേക്കാണ് ഈ ചിത്രം. ആമിർ ഖാൻ, കരീന കപൂർ, മോന സിങ്, നാഗ ചൈതന്യ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദൻ ആണ്. വൻ വരവേൽപ്പാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ആരാധകർ നൽകിയത്. ട്രെയ്‌ലറിൽ ജഡായുപ്പാറയും കാണാം. ഓഗസ്റ്റ് 11 നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആമിർ ഖാൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ആമിർ ഖാൻ […]

നയൻതാര- വിഘ്നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന്; ഡിജിറ്റൽ ക്ഷണക്കത്ത് പുറത്ത്

സ്വന്തം ലേഖിക ആരാധകർ ഏറെ കാത്തിരിക്കുന്ന നയൻതാര- വിഘ്‌നേഷ് ശിവൻ വിവാഹം ജൂൺ ഒൻപതിന് നടക്കുമെന്ന് സൂചന. താരവിവാഹത്തെക്കുറിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. താരങ്ങളുടേതെന്ന് കരുതുന്ന ഡിജിറ്റൽ ക്ഷണക്കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരു ഓൺലൈൻ മാദ്ധ്യമമാണ് ക്ഷണക്കത്ത് പുറത്തുവിട്ടത്.മോഷൻ പോസ്റ്ററിന്റെ രൂപത്തിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. ജൂൺ ഒൻപതിന് തിരുപ്പതിയിൽവച്ചായിരിക്കും വിവാഹമെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. എന്നാൽ ക്ഷണക്കത്ത് പ്രകാരം മഹാബലിപുരത്ത് വച്ചാകും വിവാഹം. നയൻ, വിക്കി എന്നാണ് വധൂവരൻമാരുടെ പേര് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി […]

സീരിയലിൽ പൊലീസ്; ജീവിതത്തിൽ ബസ് കണ്ടക്ടർ; കുമരകത്തെ പ്രിയനടനായി ബിജു കുമരകം

സ്വന്തം ലേഖകൻ കോട്ടയം: സീരിയലിൽ പൊലീസ് വേഷവും യഥാർത്ഥ ജീവിതത്തിൽ ബസ് കണ്ടക്ടറും. കുമരകം ചുള ഭാഗത്ത് നടുപറമ്പ് ബിജു കുമരകം ആണ് നിരവധി സീരിയലുകളിൽ പൊലിസ് വേഷം ചെയ്ത കണ്ടക്ടർ. കോട്ടയം – കരിപ്പുത്തട്ട് റൂട്ടിൽ സർവീസ് നടത്തുന്ന കെ എം വി ബസിലെ കണ്ടക്ടറാണ് ബിജു. എട്ടിലധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മാളൂട്ടി, കൂടെവിടെ, ശ്രീ പദം ,ചെമ്പരത്തി, മിസ് ഹിറ്റ്ലർ ,തുമ്പപ്പു, മനസിനക്കരെ തുടങ്ങിയവയാണ് പ്രധാന സീരിയലുകൾ. മിക്ക സീരിയലുകളിലും പൊലീസ് വേഷമാണ് ചെയ്തത്. ഐ ജി, എസ്പി, സിഐ, എന്നിങ്ങനെ […]

സിനിമ എന്താണെന്നാണ് നോക്കേണ്ടത്; മുതലിറക്കുന്നവരെ നോക്കിയല്ല സിനിമ വിലയിരുത്തേണ്ടത്; അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ പ്രിയനന്ദനന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ പ്രിയനന്ദനന്‍. താന്‍ സംവിധാനം ചെയ്ത ധബാരി കുരുവി എന്ന ചിത്രം പ്രാഥമിക കമ്മിറ്റി തിരഞ്ഞെടുത്തിട്ടും അന്തിമ ജൂറിക്ക് മുന്നില്‍ വരാത്തതിനെ കുറിച്ച്‌ അന്വേഷണം വേണമെന്ന് പ്രിയനന്ദനന്‍ ആവശ്യപ്പെട്ടു. സിനിമയ്ക്ക് പുരസ്കാരം കിട്ടാത്തതിന്റെ പേരിലല്ല പരാതി ഉന്നയിക്കുന്നതെന്നും ജൂറിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധബാരി കുരുവി എന്ന ചിത്രം ഗോത്രവര്‍ഗക്കാരെക്കുറിച്ചുള്ള സിനിമയാണ്. ഇതുവരെ ക്യാമറയ്ക്ക് മുന്നില്‍ വരാത്തവരാണ് അഭിനേതാക്കള്‍. അര്‍ഹമായ പരിഗണന സിനിമയ്ക്ക് കിട്ടിയില്ല. ആദ്യ റൗണ്ടില്‍ തിരഞ്ഞെടുത്തു എന്ന ജൂറിം […]

എല്ലാവർക്കും അവാർഡ് കൊടുക്കാൻ തികയില്ല. ഇന്ദ്രൻസ് ഒരു നല്ല നടനാണ്, മോശം നടനല്ലെന്ന് നമുക്കൊക്കെ അറിയാം. ജ്യൂറി തെരഞ്ഞെടുത്തവരും മോശക്കാരല്ല’ : ജോയ് മാത്യു

സ്വന്തം ലേഖകൻ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ഹോം എന്ന ചിത്രത്തെ അവ​ഗണിച്ചതിൽ പ്രതികരണവുമായി സിനിമാ നടൻ ജോയ് മാത്യു. ഇന്ദ്രൻസ് ഒരു നല്ല നടനാണെന്നും പക്ഷേ ജ്യൂറി തെരഞ്ഞെടുത്തവരും നല്ല നടന്മാരാണെന്നും ജോയ് മാത്യു പറഞ്ഞു. ‘എല്ലാവർക്കും അവാർഡ് കൊടുക്കാൻ തികയില്ല. ഇന്ദ്രൻസ് ഒരു നല്ല നടനാണ്, മോശം നടനല്ലെന്ന് നമുക്കൊക്കെ അറിയാം. ഹോം നല്ല സിനിമയാണെന്നും നമുക്ക് അറിയാം. ജ്യൂറിയുടെ തീരുമാനമാണ് അന്തിമം. അതറിഞ്ഞുകൊണ്ടാണല്ലോ അവാർഡിന് അയക്കുന്നത്. ജ്യൂറി തെരഞ്ഞെടുത്തവരും മോശക്കാരല്ല. ആർക്കറിയാം എന്ന ചിത്രത്തിൽ ബിജു മേനോന്റെ […]

ഇസുവി​നെ ക്യാമറയിൽ പകർത്തി മെഗാ എം; മമ്മൂട്ടിയുടെയും ഇസഹാക്കിന്റെയും ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

സ്വന്തം ലേഖിക അ‌ഭിനയം പോലെ തന്നെ മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഇഷ്ടമുള്ള കാര്യമാണ് ഫോട്ടോഗ്രഫി. അ‌ടുത്തിടെ അ‌ദ്ദേഹം പകർത്തിയ സഹതാരങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ച​ർച്ചയായിരുന്നു. മമ്മൂട്ടി പകർത്തിയ ദുൽഖർ സൽമാ​ന്റെ ചിത്രവും ​വൈറലായിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കി​ന്റെ ചിത്രവും മമ്മൂട്ടി ക്യാമറയിൽ പകർത്തി. കുഞ്ചാക്കോ ബോബൻ തന്നെയാണ് മമ്മൂട്ടി ഇസഹാക്കിന്റെ ഫോട്ടോയെടുക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.’മെഗാ M ലെൻസിലൂടെ ഇസുവിനെയും പകർത്തി. മെഗാ Mന്റെ ഫാൻബോയ് എന്ന നിലയിൽ അവരെ രണ്ടുപേരെയും ഞാനും പകർത്തി,’ എന്നാണ് ഫോട്ടോയ്ക്കൊപ്പം […]

ജനങ്ങൾ മനസ്സുകൊണ്ട് മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു; ‘ആര് തഴഞ്ഞാലും ജനഹൃദയങ്ങളില്‍ മികച്ച നടന്‍ ചേട്ടനാണ്; സോഷ്യൽ മീഡിയകളിൽ ജൂറിക്കെതിരെ വിമർശവനവുമായി പ്രേക്ഷകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും പുരസ്കാരങ്ങൾ ഒന്നും ലഭിക്കാത്തതിനെതിരെ വിമർശനം ഉയരുന്നു. ഇന്ദ്രൻസിന്റെ ഫേസ്‌ബുക്ക് പേജിൽ ഉൾപ്പെടെ പ്രേക്ഷകർ ജൂറിക്കെതിരെ വിമർശവനവുമായി എത്തിയിട്ടുണ്ട്. ‘ജനങ്ങൾ മനസ്സുകൊണ്ട് മികച്ച നടനുള്ള അവാർഡ് ഇന്ദ്രൻസ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു. സർക്കാർ കൈയ്യിൽ കൊടുക്കുന്ന അവാർഡിനേക്കാളും ജനങ്ങൾ മനസിൽ കൊടുക്കുന്ന അവാർഡ് തന്നെയാണ് വലുത്’, ‘ഒരു കലാകാരൻ എന്ന നിലക്ക് മികച്ച നടനുള്ള അവാർഡ് ജനഹൃദയങ്ങളിൽ അത് ഇന്ദ്രൻസ് എന്ന നടൻ ആയിരിക്കും’, ‘ആര് തഴഞ്ഞാലും ജനഹൃദയങ്ങളില്‍ […]

വളരെ എഫര്‍ട്ട് എടുത്ത സിനിമയാണ് ‘ആര്‍ക്കറിയാം’, സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു; മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് നടൻ ബിജു മേനോൻ

സ്വന്തം ലേഖകൻ കൊച്ചി: അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. അവാർഡ് നേടിക്കൊടുത്ത ആർക്കറിയാം ചിത്രത്തെക്കുറിച്ച് ബിജു മേനോൻ. വളരെ എഫര്‍ട്ട് എടുത്ത സിനിമയാണ് ‘ആര്‍ക്കറിയാം’എന്നും സംവിധായകന്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ചലഞ്ചിങ്ങായി തോന്നിയിരുന്നു . പുരസ്കാരം ലഭിക്കുച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ബിജു മേനോൻ. “നമ്മള്‍ ചെയ്യുന്ന ജോലിക്കുള്ള അം​ഗീകാരമാണത്. വളരെ എഫര്‍ട്ട് എടുത്തൊരു സിനിമയാണ് ആര്‍ക്കറിയാം. സംവിധായകനും സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും […]

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടി രേവതി, മികച്ച നടൻ ബിജു മേനോനും ജോജു ജോർജും

സ്വന്തം ലേഖകൻ തിരുവനന്തപുരം: അൻപത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജോജു ജോർജിനേയും ബിജുമേനോനേയും മികച്ച നടനായും ‘ഭൂതകാലം’ സിനിമയിലെ അഭിനയത്തിന് രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ).

ബറോസുമായി മോഹൻലാൽ എത്തുന്നു; വിസ്മയിപ്പിക്കുന്ന ലൊക്കേഷൻ ചിത്രങ്ങൾ ​സമൂഹമാധ്യമങ്ങളിൽ ​വൈറലാകുന്നു

സ്വന്തം ലേഖിക ​മോഹൻലാൽ ആദ്യമായി സംവിധാനം ​ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ലൊ​ക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ ​വൈറലാകുന്നത്. രാജ്യാന്തര സിനിമകളോട് കിടപിടിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിന്റേതെന്നാണ് ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ബറോസിലും ഉപയോ​ഗിക്കുന്നുണ്ട്. ലൊക്കേഷൻ ചിത്രങ്ങൾ കൂടി പുറത്തുവന്നതോടെ ആകാംഷയിലാണ് സിനിമ ആസ്വാദകർ. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് അടുത്തിടെ മോഹൻലാൽ പറഞ്ഞിരുന്നു. ബി​ഗ് ബോസ് സീസൺ നാലിന്റെ വേദിയിൽ വച്ചായിരുന്നു ബറോസിനെ […]