‘ചോദിച്ചോളൂ, ഞാൻ പറയാം, എനിക്ക് പ്രശ്നമില്ല, അ‌തിന്റെ പേരിൽ ഒരു വഴക്ക് വേണ്ടല്ലോ, വിട്ടുകള’: കയർത്ത മാധ്യമപ്രവർത്തകരോട് നസ്രിയ ​

‘ചോദിച്ചോളൂ, ഞാൻ പറയാം, എനിക്ക് പ്രശ്നമില്ല, അ‌തിന്റെ പേരിൽ ഒരു വഴക്ക് വേണ്ടല്ലോ, വിട്ടുകള’: കയർത്ത മാധ്യമപ്രവർത്തകരോട് നസ്രിയ ​

സ്വന്തം ലേഖിക

നസ്രിയ നസിം നായികയായെത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. നാനിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടെയ്‌നറാണ് ചിത്രം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്.ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുക.കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി കൊച്ചിയിൽ നടന്നത്.

പരിപാടിയ്ക്കിടെ ഉണ്ടായ ഒരു പ്രശ്‌നം വളരെ തന്മയത്വത്തോടെ നസ്രിയ തന്മയത്വത്തോടെ പരിഹരിച്ചതാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. സിനിമയുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണമെന്നും പേഴ്സണൽ കാര്യങ്ങൾ ചോദിക്കരുതെന്നും ഇത് സിനിമയുടെ പ്രസ് മീറ്റാണെന്നും പേഴ്സണൽ പ്രസ് മീറ്റല്ലെന്നുമായിരുന്നു നസ്രിയക്ക് ഒപ്പമെത്തിയ ആൾ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ മാധ്യമ പ്രവർത്തകർ ചെറിയ തോതിൽ തർക്കം തുടങ്ങുകയായിരുന്നു. അങ്ങനെയെങ്കിൽ നിങ്ങൾ സിനിമയുടെ കാര്യങ്ങൾ പറഞ്ഞോളൂ, ഞങ്ങളൊന്നും ചോദിക്കുന്നില്ലെന്നായി മാധ്യമപ്രവർത്തകർ.ഈ വിഷയത്തിൽ നസ്രിയ ഇടപെട്ട് പരിഹരിക്കുകയുമായിരുന്നു.

ചോദിച്ച ചോദ്യത്തിന് ഞാൻ മറുപടി തന്നുവല്ലോ, പിന്നെന്താണ് പ്രശ്‌നം, എനിക്ക് മറുപടി തരുന്നതിൽ യാതൊരു പ്രശ്‌നവുമില്ല, എന്നോട് ചോദിച്ചോളൂ ഞാൻ പറയാം. വെറുതെ എന്തിനാണ് വഴക്കുണ്ടാക്കി നല്ല മൂഡ് കളയുന്നതെന്നും വിട്ടു കളയണമെന്നും നസ്രിയ പ്രതികരിച്ചു.