എം സി റോഡിൽ കോട്ടയം പള്ളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷകയ്ക്ക് ദാരുണാന്ത്യം; അപകടമുണ്ടായത് കോട്ടയത്തെ കോടതിയിൽ നിന്ന് പ്രാക്ടീസ് കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങും വഴി
കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളത്ത് കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിഭാഷക മരിച്ചു.
അപകടമുണ്ടായത് കോട്ടയത്തെ കോടതിയിൽ നിന്ന് പ്രാക്ടീസ് കഴിഞ്ഞ് ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് മടങ്ങും വഴിയാണ്.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം മറ്റക്കാട്ട്പറമ്പിൽ ഫർഹാന ലത്തീഫാണ് (24) ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ആറരയോടെ കോട്ടയം എംസി റോഡിൽ പള്ളത്തായിരുന്നു അപകടമുണ്ടായത്.
ചങ്ങനാശ്ശേരിയിൽ നിന്ന്കോട്ടയത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിൻ ഭാഗം ഫർഹാന സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഭിഭാഷകയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കോട്ടയം ലീഗൽ തോട്ടിൽ വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു ഫർഹാന. മുൻ ലീഗൽ തോട്ട് യൂണിറ്റ് കമ്മിറ്റി അംഗം, മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എംജി സർവ്വകലാശാല യൂണിയൻ അംഗം, ലീഗൽ തോട്ട് യൂണിയൻ ചെയർപേഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ക്കാരം പിന്നീട്.