സ്വന്തം ലേഖകൻ
മട്ടന്നൂര്‍: ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്നുവയസ്സുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കണ്ണൂർ മട്ടന്നൂരിനടുത്ത ചാവശ്ശേരിപ്പറമ്പിലെ പി.കെ. മുബഷിറ(23)യുടെ മകൻ ഐസിന്‍ ആദമാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുബഷിറയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെ ചാവശ്ശേരിപ്പറമ്പിലാണ് അപകടം സംഭവിച്ചത്. ചാവശ്ശേരിപ്പറമ്പില്‍ നിന്ന് പത്തൊന്‍പതാം മൈലിലേക്ക് വരുന്ന സ്‌കൂട്ടറും വെളിയമ്പ്രയിലേക്ക് പോകുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര പരിക്കേറ്റ ഇരുവരെയും ആദ്യം മട്ടന്നൂരിലെ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.


