Sunday, April 26, 2026

ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ പിക്കപ്പ് ഇടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം ; ഗുരുതര പരിക്കുകളോടെ മാതാവ് ആശുപതിയിൽ 

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മട്ടന്നൂര്‍: ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്നുവയസ്സുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കണ്ണൂർ മട്ടന്നൂരിനടുത്ത ചാവശ്ശേരിപ്പറമ്പിലെ പി.കെ. മുബഷിറ(23)യുടെ മകൻ ഐസിന്‍ ആദമാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മുബഷിറയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആ​ശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെ ചാവശ്ശേരിപ്പറമ്പിലാണ് അപകടം സംഭവിച്ചത്. ചാവശ്ശേരിപ്പറമ്പില്‍ നിന്ന് പത്തൊന്‍പതാം മൈലിലേക്ക് വരുന്ന സ്‌കൂട്ടറും വെളിയമ്പ്രയിലേക്ക് പോകുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുതര പരിക്കേറ്റ ഇരുവരെയും ആദ്യം മട്ടന്നൂരിലെ ആ​ശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആ​ശുപത്രിയിലും പ്രവേശിപ്പിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.