play-sharp-fill

വക്കീൽ ചമഞ്ഞ് വീട്ടമ്മയുടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ അന്വേഷിച്ച് പോലീസ്

  കോഴിക്കോട്:  കസ്റ്റംസ് പാനൽ വക്കീൽ ചമഞ്ഞു വീട്ടമ്മയുടെ അരക്കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിയെ അന്വേഷിച്ച് പോലീസ്. സംഭവത്തെ തുടർന്ന് പോലീസ് സഹപ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽ അന്വേഷണം നടത്തണമെന്നു കാണിച്ചു പ്രതിയെ അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം തുടരന്വേഷണം താൽക്കാലികമായി നിർത്തുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലം മാറിയതോടെ പ്രതി നഗരത്തിൽ ഉണ്ടെന്ന് വിവരം കിട്ടി. കൂട്ടു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും അരക്കോടിയിലേറെ രൂപ തട്ടിപ്പു നടത്തിയ സംഭവം പരസ്യമാകാതിരിക്കാൻ അറസ്റ്റ് നടപടി അന്വേഷണ സംഘം […]

സുപ്രീംകോടതിയുടെ മുന്നറിയിപ്പ് ഫലം കണ്ടു ; വയനാട്ടിലെ ഹൈസ്‌കൂള്‍ അധ്യാപക നിയമനത്തില്‍ നാല് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനം.

വയനാട് : ഹൈസ്കൂൾ അധ്യാപക നിയമനത്തിൽ നാല് . കാർത്തികൾക്ക് നിയമനം നൽകാൻ തീരുമാനിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് .സുപ്രീംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടി. അവിനാഷ് പി, റാലി പി ആര്‍, ജോണ്‍സണ്‍, ഇ വി ഷീമ എം എന്നിവര്‍ക്ക് ഒരു മാസത്തിനകം നിയമനം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ഉദ്യോഗാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായത്. നിയമനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.10ാം തിയതിക്കുള്ളില്‍ ഉത്തരവ് നടപ്പിലാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് […]

സ്വർണം അരിച്ചെടുക്കാൻ ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

തൃശൂർ : പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവർ പിടിയിൽ. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരാണ് അറസ്റ്റിലായത്. പഴയന്നൂർ പൊലീസ് ആണ് പ്രതികളെ അറസ്റ്റു ചെയ്തത്. ശ്മശാനത്തിൽ നിന്നും മോഷ്ടിച്ച  ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിൽ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. സംഘത്തിലെ ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നിരുന്നത്. […]

പൂക്കോട് വെറ്റിനറി കോളേജ് സിദ്ധാർത്ഥന്റെ മരണ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഇന്ന് വയനാട്ടിൽ എത്തും

വയനാട് : പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും.ഇന്നുമുതൽ അന്വേഷണം ആരംഭിക്കാൻ ആണ് തീരുമാനം. ആദ്യം കൽപ്പറ്റയിലെ ഡിവൈഎസ്പി ഓഫീസിൽ എത്തി കേസ് വിവരങ്ങൾ പരിശോധിക്കും.ഇന്നലെ കണ്ണൂരിലെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘം കേസ് അന്വേഷിച്ച കല്‍പ്പറ്റ ഡിവൈ എസ് പിയുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച്‌ ഒമ്ബതിനാണ് സംസ്ഥാനം സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സി ബി ഐയോട് ആവശ്യപ്പെട്ടത്.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് […]

കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കുകയില്ല ; മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കുകയില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.എങ്ങും രണ്ടാം സ്ഥാനം പോലും ലഭിക്കുകയില്ല. ആളുകളെ വർഗീയവൽക്കരിച്ചു കൊണ്ടുള്ള രാഷ്ട്രീയം മറ്റു സംസ്ഥാനങ്ങളിൽ നടക്കുമായിരിക്കും.പക്ഷേ എന്നാൽ ഇത് കേരളമാണ്  ഇവിടെ മത രാഷ്ട്രീയമില്ല എന്നും ബിജെപിക്ക് മുന്നറിയിപ്പ് നൽകുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.കൈക്കരുത്ത് കാട്ടി ആളുകളെ സ്വാധീനിക്കാം എന്ന മോഹം ഉണ്ടെങ്കിൽ അതിനെ നെഞ്ചും വിരിച്ച് നേരിടാൻ ഇവിടെ ആളുകൾ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

മറയൂരിൽ വീട്ടമ്മയ്ക്ക് നേരെ ശൂലം കൊണ്ട് അക്രമം ; യുവാവ് അറസ്റ്റിൽ

ഇടുക്കി : ഈച്ചാംപെട്ടി ഗോത്രവർഗക്കുടിയില്‍ ശൂലം ഉപയോഗിച്ച്‌ സ്ത്രീയെ ഗുരുതരമായി പരിക്കേല്‍പ്പിച്ച അയല്‍വാസി പിടിയില്‍.മറയൂർ ആലാംപെട്ടി സ്വദേശിയും ഈച്ചാംപെട്ടിക്കുടിയില്‍ താമസക്കാരനുമായ ആർ.സെല്‍വം (34) ആണ് മറയൂർ പോലീസിന്റെ പിടിയിലായത്. മറയൂർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന് പരിസരത്തുനിന്ന് വെള്ളിയാഴ്ച രാത്രി ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ മറയൂർ ഇൻസ്പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ധമായി പിടികൂടിയത്.കുടി സ്വദേശി സോമന്റെ ഭാര്യ കന്നിയമ്മയുമായി തർക്കിച്ച സെല്‍വം സോമന്റെ വീട്ടില്‍ വെച്ചിരുന്ന ഒന്നരമീറ്റർ നീളമുള്ള ശൂലം ഉപയോഗിച്ച്‌ കന്നിയമ്മയുടെ നെഞ്ചിൻ കുത്തുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച ഭർത്താവ് സോമനെയും ശൂലംകൊണ്ട് […]

ഡി സി എം സ് മുൻ സംസ്ഥാന പ്രസിഡന്റ്‌ ടി. ജെ എബ്രഹാം പൊടിമറ്റം നിര്യാതനായി 

കാഞ്ഞിരപ്പള്ളി : പൊടിമറ്റം, പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം. സംസ്കാര ശ്രുശുകൾ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30-ന് വീട്ടിൽ നിന്ന് ആരംഭിച്ചു പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേിയിൽ നടത്തും. കാഞ്ഞിരപ്പള്ളി മുൻ രൂപത അധ്യക്ഷൻ മാത്യു അറക്കൽ മുഖ്യ കാർമികത്വം വഹിക്കും. അദ്ധ്യാപകൻ, ദളിത്‌ സംഘടനാ പ്രവർത്തകൻ, പുസ്തക രചിയതാവ്, മികച്ച വാഗ്മി, പ്രബന്ധ അവതാരകൻ എന്നീ നിലകളിൽ മികച്ച സംഭാവനകൾ നൽകിയ ആളാണ് എബ്രഹാം ടി.ജെ. സീഡിയൻ സർവീസ് […]

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനം ; ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിന് കാരണക്കാരായ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുസരിച്ച്‌ തലയ്ക്കും നെഞ്ചിനുമേറ്റ ക്ഷതമാണ് മരണകാരണം. മരിച്ച അശോക് ദാസിനെ ആള്‍ക്കൂട്ടം സംഘം ചേർന്ന മർദിച്ചുവെന്നാണ് കേസ്.വാളകം കവലയ്ക്ക് സമീപം രണ്ട് സ്ത്രീകള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയ അശോക് ദാസിനെ നാട്ടുകാർ ചോദ്യം ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിടികൂടി നാട്ടുകാർ റോഡരികില്‍ കെട്ടിയിട്ടു. പിടികൂടുമ്ബോള്‍ […]

ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിലെ ഒഹിയൊയിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യുയോർക് : അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയില്‍ മരിച്ചത്. അതേസമയം, വിദ്യാര്‍ത്ഥിയുടെ മരണ കാരണം വ്യക്തമല്ല.മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം നല്‍കി വരികയാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള ശാസ്ത്രീയ നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് മിസൗറിയിലെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ചിരുന്നു. അതേ മാസം, ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള 20 വയസ്സുള്ള വിദ്യാര്‍ത്ഥിയായ പരുചൂരി അഭിജിത്തും കൊല്ലപ്പെട്ടിരുന്നു. മൃതദേഹം വനത്തിനുള്ളില്‍ […]

മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം ;കാട്ടാക്കടയിൽ 2 ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു

തിരുവനന്തപുരം : കാട്ടാക്കടയിൽ 2 ഡി വൈ എഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റു.  മദ്യപാനം ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. വീരണകാവ് മേഖലകമ്മിറ്റി അംഗംങ്ങളായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ നെയ്യാർ മെഡി സിറ്റിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും നെഞ്ചിലാണ് കുത്തേറ്റത്, ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കാട്ടാക്കട മുതിയവിള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് അക്രമം നടന്നത്. മദ്യലഹരിയില്‍ ആയിരുന്നവർ ആണ് ആക്രമിച്ചത്. സാമൂഹിക വിരുദ്ധ പ്രവർത്തികളില്‍ ഏർപ്പെട്ട അക്രമിസംഘത്തെ ഡി വൈ എഫ് ഐ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെയാണ് […]