ചന്ദ്രനില്‍ മനുഷ്യനെ ഇറക്കും; ഇന്ത്യയില്‍ ഒളിമ്പിക്‌സ് നടത്തും ; ഇന്ത്യയില്‍ എല്ലാവരും കോവിഡ് വന്ന് മരിച്ചപ്പോള്‍ കൈക്കൊട്ടിക്കളിക്കാൻ പ്രധാനമന്ത്രി പറഞ്ഞു ; ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ കല്‍പ്പറ്റ: ബിജെപി പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലം ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്നും ഇന്ത്യയില്‍ ഒളിമ്പിക്‌സ് നടത്തുമെന്നാണ് ബിജെപി പ്രകടനപത്രികയില്‍ പറയുന്നത്. രാജ്യത്ത് കോവിഡ് മഹാമാരി വന്നപ്പോള്‍ കൈക്കൊട്ടിക്കളിക്കാന്‍ പറഞ്ഞയാളാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ജനങ്ങളുടെ പ്രകടനപത്രികയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നിരവധി അവസരങ്ങളാണ് പ്രകടനപത്രികയില്‍ പറയുന്നത്. ആയിരക്കണക്കിന് ആളുകളുമായി സംവദിച്ച ശേഷമാണ് പ്രകടനപത്രിക […]

ബാലികേറാമലയാകുന്ന മടുക്കയിലെ നടപ്പാത ; 100 മീറ്റർ അടുത്ത് അൻപതിലേറെ ബസുകൾ സർവീസ് നടത്തുന്ന റോഡ്; പക്ഷേ റോഡിലെത്താൻ നൂറിലധികം ചവിട്ടുപടികള്‍ ; അസുഖം വന്നാൽ രോഗിയെ റോഡിലെത്തിക്കാൻ നാട്ടുകാർ ചേർന്ന് ചുമക്കണം ; ഈ ദുരിത കഥപറയുന്നത് മുണ്ടക്കയം മടുക്കയിലെ 13 കുടുംബങ്ങൾ

സ്വന്തം ലേഖകൻ മുണ്ടക്കയം: വാഹനം കടന്നുപോകുന്ന റോഡുണ്ട്. പക്ഷേ അവിടേക്ക് എത്താൻ നൂറോളം ചവിട്ടുപടികള്‍ കയറണം. ആ നൂറ് മീറ്റർ താണ്ടാൻ 13 കുടുംബങ്ങളാണ് കഷ്ടപ്പെടുന്നത്. രോഗബാധിതർ, കിടപ്പുരോഗികള്‍, പ്രായമായവർ… അവരെല്ലാം ദുരിതത്തിന്റെ കഥപറയും. കോരുത്തോട് പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡില്‍ മടുക്കയിലാണ് നാട്ടുകാർക്ക് ബാലികേറാമലയാകുന്ന നടപ്പാത. ഒരു രോഗിയെ വാഹനസൗകര്യമുള്ള റോഡിലെത്തിക്കാൻ നാട്ടുകാർ ചേർന്ന് ചുമക്കണം. ചില്ലറയല്ല പെടാപാട്. ഇത് കാലങ്ങളായുള്ള കാഴ്ചയാണ്. 100 മീറ്റർ അടുത്ത് അൻപതിലേറെ ബസുകൾ സർവീസ് നടത്തുന്ന റോഡുണ്ട്. പക്ഷെ കിടപ്പുരോഗിയായ കീചാലില്‍ അനില്‍കുമാർ ഉള്‍പ്പെടെ പലരെയും നാട്ടുകാർ […]

ബിജെപിയിൽ ചേരാൻ പ്രേരണയായത് മോദിയുടെ വികസനമെന്നും, ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും : പത്മജ വേണുഗോപാൽ

കോട്ടയം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളാണ് ബിജെപിയിൽ ചേരാൻ പ്രേരണയായതെന്നും ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകുമെന്നും പത്മജ വേണുഗോപാൽ. എൻ ഡിഎ സ്‌ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കോട്ടയം തലപ്പലത്ത് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു. എൽഡിഎഫിനെയും യുഡിഎ ഫിനെയും മാറി മാറി പരീക്ഷിച്ച കേരളത്തിലെ ജനങ്ങൾ ബിജെ പിയെയും ഒന്നു പരീക്ഷിക്കാൻ തയ്യാറാകണമെന്നും  പത്മജ പറഞ്ഞു , രാഹുൽ ഗാന്ധി 5 വർഷത്തിനിടയ്ക്ക് ആറോ ഏഴോ തവണയാണു വയനാട്ടിൽ വന്നിട്ടുള്ളത്. ഇതിൽ കൂടുതൽ തവണ കാട്ടാന വയനാട്ടിൽ ഇറങ്ങിയിട്ടുണ്ടെന്നും പത്മജ വിമർശിച്ചു. […]

വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; കേസിൽ അയ്മനം സ്വദേശിയായ മധ്യവയസ്കനെ കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം : വീട്ടമ്മയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. അയ്മനം ,കുമ്മനം ഇളംകാവ് ഭാഗത്ത് വടുതലമാലിയിൽ വീട്ടിൽ സത്യൻ വി.ജി (47) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയതത് . ഇയാൾ വീട്ടമ്മയെ വീടിന്റെ പുറകുവശത്ത് പതിയിരുന്ന് കടന്ന് പിടിക്കുകയും വീട്ടമ്മയ്ക്ക് മാനഹാനി വരുത്തുന്നരീതിയിൽ ലൈംഗിക ചുവയുള്ള വാക്കുകൾ സംസാരിച്ച് ലൈഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു . തുടർന്ന് വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം വെസ്റ്റ് […]

ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഏറ്റുമാനൂർ : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം നാല്പത്തിമല  തടത്തിൽ വീട്ടിൽ അശ്വിൻ സുരേന്ദ്രൻ (23) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഞൊങ്ങിണിക്കവല സ്വദേശിയായ യുവാവിനെ പ്രതിയും സുഹൃത്തുക്കളും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതി അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈയിൽ മുറിവേൽക്കുകയുമായിരുന്നു. യുവാവിന്റെ പരാതിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ […]

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാം ; മധ്യവയസ്കനിൽ നിന്നും തട്ടിയത് ലക്ഷങ്ങൾ ; കേസിൽ എറണാകുളം സ്വദേശികളായ യുവാക്കളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ വൈക്കം : ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വേങ്ങൂർ അംഗനാട് ഭാഗത്ത് കാനമ്പുറം വീട്ടിൽ (വേങ്ങൂർ കൈപ്പിള്ളി അമ്പലത്തിന് സമീപം വാടകയ്ക്ക് താമസം) വിഷ്ണു (30), എറണാകുളം കാലടി പോലീസ് സ്റ്റേഷൻ ഭാഗത്ത് നെടുമ്പറത്ത് വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന വിനു (48) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് 2021 മുതൽ 2024 വരെയുള്ള കാലയളവിൽ വെച്ചൂർ […]

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു ; രണ്ടുപേർ മണിമല പോലീസിന്റെ പിടിയിൽ

മണിമല : യുവാവിനെ വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കി അയ്യപ്പൻകോവിൽ പരപ്പ്  വെട്ടു കുഴിയിൽ വീട്ടിൽ സാബു ദേവസ്യ (40), കൊടുങ്ങൂർ പാണപുഴ പടന്നമാക്കൽ വീട്ടിൽ  രാജു എന്ന പ്രസീദ്. ജി (52) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യത്തെ തുടർന്ന് ഇരുവരും വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശിയായ യുവാവിനെ പൊന്തമ്പുഴ വനത്തിൽ എത്തിച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവുമായി പരിചയത്തിലുള്ള സാബു ദേവസ്യ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം  രാവിലെ […]

ഇറാൻ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലില്‍ ഒരു മലയാളി യുവതിയും; നാലാമത്തെയാളായ യുവതി ഇപ്പോള്‍ താമസം കോട്ടയം കൊടുങ്ങൂര് ; പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാൻ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്ന് യുവതിയുടെ അച്ഛൻ ; വീട്ടുകാരുമായി അവസാനം സംസാരിച്ചത് വെള്ളിയാഴ്ച രാത്രി ; മോചിപ്പിക്കുന്നതിനായി സർക്കാർ ഇടപെടണമെന്ന ആവശ്യവും ശക്തം

സ്വന്തം ലേഖകൻ തൃശൂർ: ഇറാൻ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരില്‍ ഒരു മലയാളി യുവതിയും.തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ ആള്‍. ഇവർ ഇപ്പോള്‍ കോട്ടയം കൊടുങ്ങൂരാണ് താമസിക്കുന്നത്. രണ്ട് നാള്‍ മുൻപാണ് ഇവർ ഇവിടേക്ക് താമസം മാറ്റിയത്. പുതിയ വീട്ടിലെ താമസത്തിന് മകള്‍ എത്താനിരിക്കയാണ് ഇറാൻ സൈന്യം കപ്പല്‍ പിടിച്ചെടുത്തത്തെന്ന് ആൻ ടെസയുടെ അച്ഛൻ ബിജു എബ്രഹാം പറഞ്ഞു. ട്രൈനിങ്ങിന്റെ ഭാഗമായി 9 മാസമായി കപ്പലില്‍ ജോലി ചെയ്തു വരികയായിരുന്ന ആന്റസ ജോസഫ്. തിരിച്ചു […]

മീനച്ചൂടിൽ പഴം പച്ചക്കറി വിഭവങ്ങൾക്ക് പൊള്ളുന്ന വില ; ഉരുളക്കിഴങ്ങിനും വെളുത്തുള്ളിക്കും ഇഞ്ചിക്കും കൂടിയ വില ; മെയ് മാസത്തിൽ ഇനിയും ഉയരുമെന്ന് വ്യാപാരികൾ

സ്വന്തം ലേഖകൻ കോട്ടയം : മീനമാസത്തെ കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ വിപണിയിലെ വിലയും പൊള്ളിക്കുന്നു. റമദാൻ ആരംഭത്തിൽ തുടങ്ങിയ വിലവർധന വിഷുവിപണിയിലും മുകളിലേക്കുതന്നെ. പഴം-പച്ചക്കറി വിഭവങ്ങൾക്ക് മാർക്കറ്റിൽ വില കുത്തനെ ഉയർന്നു. 180വരെ വിലയുണ്ടായിരുന്ന ആപ്പിളിന് 220 മുതൽ 260 വരെയാണ് വില. രണ്ടാഴ്ച മുമ്പ് 100 രൂപക്ക് നാലു കിലോയിലേറെ മുന്തിരി പാക്കറ്റാക്കി വാഹനങ്ങളിൽ വിറ്റസ്ഥാനത്ത് ഇപ്പോൾ കിലോക്ക് 90 രൂപയായി ഉയർന്നു. തണ്ണിമത്തൻ 25, 30, ഓറഞ്ച് 90, പൈനാപ്പിൾ 70, നേന്ത്രൻ 60, മൈസൂർ പൂവൻ 50, ഞാലിപ്പൂവൻ […]

ചികിത്സാപിഴവു മൂലം തലച്ചോറിന് ക്ഷതമേറ്റു; ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന നവജാതശിശു മരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ചികിത്സാപിഴവു മൂലം ഗുരുതരാവസ്ഥയിലായി എന്ന് ആരോപണമുയര്‍ന്ന നവജാതശിശു മരിച്ചു. പുതുപ്പാടി സ്വദേശികളായ ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടി കഴിഞ്ഞ നാലുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ അമ്മയ്ക്ക് ചികിത്സ നിഷേധിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെയായിരുന്നു പരാതി ഉയര്‍ന്നത്. പ്രസവസമയത്ത് ശ്വാസം കിട്ടാതെ കുഞ്ഞിന് മസ്തിഷ്‌ക ക്ഷതം സംഭവിച്ചിരുന്നു. പ്രസവവേദനയുമായെത്തിയ യുവതിയെ ഡോക്ടര്‍ ഇല്ലെന്ന് പറഞ്ഞ്, കുഞ്ഞ് പുറത്തേക്ക് വരാതിരിക്കാനായി അടിവസ്ത്രം വലിച്ചു കെട്ടി താമരശ്ശേരി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു എന്നാണ് […]