play-sharp-fill
പൂക്കോട് വെറ്റിനറി കോളേജ് സിദ്ധാർത്ഥന്റെ മരണ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഇന്ന് വയനാട്ടിൽ എത്തും

പൂക്കോട് വെറ്റിനറി കോളേജ് സിദ്ധാർത്ഥന്റെ മരണ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഇന്ന് വയനാട്ടിൽ എത്തും

വയനാട് : പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന സി ബി ഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും.ഇന്നുമുതൽ അന്വേഷണം ആരംഭിക്കാൻ ആണ് തീരുമാനം.

ആദ്യം കൽപ്പറ്റയിലെ ഡിവൈഎസ്പി ഓഫീസിൽ എത്തി കേസ് വിവരങ്ങൾ പരിശോധിക്കും.ഇന്നലെ കണ്ണൂരിലെത്തിയ ഡല്‍ഹിയില്‍ നിന്നുള്ള എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടങ്ങുന്ന സംഘം കേസ് അന്വേഷിച്ച കല്‍പ്പറ്റ ഡിവൈ എസ് പിയുമായി കൂടിക്കാഴ്ച നടത്തി.

മാര്‍ച്ച്‌ ഒമ്ബതിനാണ് സംസ്ഥാനം സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കാന്‍ സി ബി ഐയോട് ആവശ്യപ്പെട്ടത്.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ സി ബി ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച്‌ സംസ്ഥാന സര്‍ക്കാറിനെതിരെ ജയപ്രകാശ് രംഗത്തുവന്നിരുന്നു.