ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിലെ  ഒഹിയൊയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിലെ ഒഹിയൊയിൽ മരിച്ച നിലയിൽ കണ്ടെത്തി

ന്യുയോർക് : അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് അമേരിക്കയിലെ ഒഹിയോയില്‍ മരിച്ചത്.

അതേസമയം, വിദ്യാര്‍ത്ഥിയുടെ മരണ കാരണം വ്യക്തമല്ല.മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം നല്‍കി വരികയാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ചില്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള ശാസ്ത്രീയ നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് മിസൗറിയിലെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ചിരുന്നു. അതേ മാസം, ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള 20 വയസ്സുള്ള വിദ്യാര്‍ത്ഥിയായ പരുചൂരി അഭിജിത്തും കൊല്ലപ്പെട്ടിരുന്നു. മൃതദേഹം വനത്തിനുള്ളില്‍ കാറില്‍ തള്ളിയ നിലയിലായിരുന്നു. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ 23 കാരനായ സമീര്‍ കാമത്തിനെ ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലും മരിച്ച നിലയില്‍ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളും ഇന്ത്യന്‍ എംബസ്സി അധികൃതരും ഓണ്‍ലൈന്‍ യോഗം നടത്തി. 150 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനകളും വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നായുള്ള വിദ്യാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുത്തു.