സ്വർണം അരിച്ചെടുക്കാൻ ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

സ്വർണം അരിച്ചെടുക്കാൻ ശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ചു ; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ

തൃശൂർ : പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ച് കടത്തിയവർ പിടിയിൽ. തമിഴ്‌നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (50), രേണുഗോപാൽ (25) എന്നിവരാണ് അറസ്റ്റിലായത്. പഴയന്നൂർ പൊലീസ് ആണ് പ്രതികളെ അറസ്റ്റു ചെയ്തത്.

ശ്മശാനത്തിൽ നിന്നും മോഷ്ടിച്ച  ചിതാഭസ്മം ചാക്കുകളിലാക്കി ഭാരതപ്പുഴയിൽ കൊണ്ടുപോകുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്. സംഘത്തിലെ ഒരാൾ പുഴ നീന്തിക്കടന്ന് രക്ഷപ്പെട്ടു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവമുണ്ടായത്. ചിതാഭസ്മം ചാക്കിലാക്കി കൊണ്ടുപോകുന്നതിനിടെ ഐവർമഠം ശ്മശാനത്തിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ചെടുക്കുന്ന ചിതാഭസ്മത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുകയാണ് പ്രതികൾ ചെയ്തുവരുന്നിരുന്നത്. മുൻപും ഐവർമഠം ശ്മശാനത്തിൽ നിന്ന് പലരുടെയും ചിതാഭസ്മം കാണാതായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിതകളിൽ നിന്നും ചിതാഭസ്മം കാണാതാകുന്നത് പതിവായതോടെ, കർമ്മം നടത്തുന്നവരുടെ നേതൃത്വത്തിൽ പഴയന്നൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളെ വെച്ച് ഇത്തരത്തിൽ മോഷണം നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്നും ഇത്തരം പ്രവർത്തനത്തിൽ നാട്ടുകാർക്കോ ഇവിടെയുള്ള തൊഴിലാളികൾക്കോ പങ്കുണ്ടോയെന്നും  അന്വേഷിക്കുംഅന്വേഷിക്കും