play-sharp-fill

നിലമ്പൂരിൽ ചാലിയാർ പുഴയുടെ തീരത്ത് അവശനിലയിൽ കാട്ടാനയെ കണ്ടെത്തി, ആശങ്കയിൽ നാട്ടുകാർ

  നിലമ്പൂർ: ചാലിയാർ പുഴയുടെ തീരത്ത് അവശനിലയിൽ കാട്ടാനയെ കണ്ടെത്തി. കാലിൽ പരിക്കേറ്റ നിലയിലാണ് ആനയെ കണ്ടെത്തിയത്. ആനയെ കണ്ട പ്രദേശവാസിൽ ബഹളം വച്ചതോടെ ആര്യവല്ലിക്കാവ് ഭാഗത്തേക്ക് ആന പോയിട്ടുണ്ട്. . ദിവസങ്ങളായി ഈ ആന കോവിലകത്തുമുറി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നത്. അക്രമകാരിയാണ് ആനയെന്നും പിടികൂടി വനത്തിൽ വിടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ദിവസങ്ങൾക്ക് മുൻപാണ് കാട്ടാന പത്തനംതിട്ട തുലാപ്പള്ളിയിൽ കർഷകനെ കാട്ടാന കൊന്നത്. അതിനാൽ തന്നെ നാട്ടുക്കാർ ഒന്നടങ്കം ആശങ്കയിലാണ്.  

ആറു മാസമായി വോൾട്ടേജ് ക്ഷാമം ; കടുതുരുത്തി കെ എസ് ഇ ബി ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് കുടുംബം

കോട്ടയം : ആറുമാസമായുള്ള വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാത്തതിനെ തുടർന്ന് രാത്രി മുഴുവൻ കെ.എസ്.ഇ.ബി ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച്‌ കുടുംബം.കോട്ടയം ഏഴുമാതുരുത്ത് സ്വദേശി ബിബിനും ഭാര്യയും രണ്ടു കുട്ടികളുമാണ് കഴിഞ്ഞദിവസം രാത്രി മുഴുവൻ കടുത്തുരുത്തി കെ.എസ്.ഇ.ബി ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ആറുമാസമായി വോൾട്ടേജ് ക്ഷാമം ആരംഭിച്ചിട്ട്.ഇത്രയും കാലമായിട്ടും ഇത് പരിഹരിക്കാൻ ഒന്നും ചെയ്തിട്ടില്ല.വീട്ടിൽ പ്രായമായവരൊക്കെ ഉള്ളതാണ് അവർക്ക് ഇത് ധാരാളം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.കുട്ടികൾ ഉറങ്ങിയിട്ട് ദിവസങ്ങളായി. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായാണ് കുടുംബം പ്രതിഷേധവുമായി കെ.എസ്.ഇ.ബി ഓഫിസിലെത്തിയത്. കുട്ടികളെ ഓഫിസിനുള്ളില്‍ കിടത്തിയുറക്കിയശേഷം ബിബിനും ഭാര്യയും അവിടെയിരുന്ന് […]

പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിക്കെതിരെ നാല് വർഷത്തത്തോളം ലൈംഗികാതിക്രമം; പരാതിയില്‍ യുവാവ് അറസ്റ്റില്‍

  മാനന്തവാടി: പ്രായപൂർത്തിയാവാത്ത യാവാത്ത കുട്ടിക്കെതിരെ  നാല് വർഷത്തോളമായി ലൈംഗികാതിക്രമം, പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കുഞ്ഞോത്ത് പന്നിയോടന്‍ വീട്ടില്‍ ഷഫീഖ് (27) നെയാണ് തൊണ്ടര്‍നാട് പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ എസ്എസ് ബൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയായ ഷഫീഖ് മുൻ കാലങ്ങളിൽ കാഞ്ചാവ് കേസിലും മറ്റും ഉൾപ്പെട്ടിട്ടുണ്ട്. 2020 മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, സ്വർണ്ണം പണവും ആക്രമിച്ച്  കൈക്കലാതായും പരാതി ഉണ്ട്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷിന്റോ എന്നിവരും […]

പ്രണയപ്പക ; യുവാവിന്റെ കുത്തേറ്റ ഒഡീഷ സ്വദേശിനിയായ യുവതി മരിച്ചു

  ആലപ്പുഴ: പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി യാണ് മരിച്ചത്.  കുത്തിയ സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. പ്രതി ഒഡീഷ സ്വദേശിയായ സാമുവേൽ (28) ആണ്. ഇയാൾ ഇപ്പോൾ ഒളിവിലാണ് പോലീസ് വ്യക്തമാക്കി. പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയിൽ മാർച്ച് 31നു വൈകിട്ടാണ്  സംഭവം.   സാമുവേൽ ബൈക്കിലെത്തി  റ്വതികയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തിയ ശേഷം ഇയാൾ കടന്നുകളഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച […]

ജനന രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഇനി മുതല്‍ കുട്ടിയുടെ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇനി മുതല്‍ മാതാപിതാക്കളുടെ മതം രേഖപ്പെടുത്തണമെന്ന ദേഭഗതിയുള്ളത്. നിലവില്‍ ജനന രജിസ്‌ട്രേഷനില്‍ കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാല്‍ മതിയായിരുന്നു.സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകാരം നല്‍കി വിജ്ഞാപനം ചെയ്യുമ്ബോള്‍ മാത്രമാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക. കുഞ്ഞിന്റെ മതത്തിനൊപ്പം പിതാവിന്റെയും മാതാവിന്റെ മതവും രേഖപ്പെടുത്താനുള്ള കോളങ്ങള്‍ നിര്‍ദിഷ്ട ഫോറം നമ്ബര്‍ 1 ല്‍ ഇനിമുതല്‍ ഉണ്ടാകും.ദത്തെടുക്കുന്നതിനും ഈ നിയമം ബാധകമാകും. ജനന,മരണ സ്ഥിതിവിവര കണക്കുകള്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ആധാര്‍ നമ്ബര്‍, വോട്ടര്‍ പട്ടിക, റേഷന്‍ […]

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകരും സി പി എമ്മിൽ ചേർന്നു.

തിരുവനന്തപുരം : തലസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശിയും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകരും സി പി എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവുമാണ്. കോണ്‍ഗ്രസിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ടി വിടുന്നതെന്ന് ശശി പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചാണ് സി പി എമ്മിനൊപ്പം ചേരുന്നത്.

പാനൂര്‍ ബോംബ് സ്‌ഫോടനം ; നിർമാണ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ : പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. ചെറുപറമ്പ് സ്വദേശി ഷെബിന്‍ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍ കെ, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാളെ പാലക്കാട് നിന്നും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ കണ്ണൂരിലെത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കഴിഞ്ഞ ദിവസം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു അതിനു പിന്നാലെയാണ് അറസ്റ്റ്.   ബോംബ് നിര്‍മാണ സംഘത്തില്‍ പത്ത് പേരാണുണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റവരില്‍ ഷെറിന്‍ എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. ഷെറിനും ഷെബിനും നിര്‍മാണത്തിലിരുന്ന വീടിന്റെ ടെറസിലായിരുന്നു ഇരുന്നത്. ഇവരെ […]

ശസ്ത്രക്രിയാ ഉപകരണങ്ങളുമായി വന്ന കാർ കത്തി നശിച്ചു ; സംഭവത്തിൽ ദൂരൂഹതയെന്നു സ്പെഷ്യൽ ക്രൈം ബ്രാഞ്ച്

  മൂലമറ്റം: ശസ്ത്രക്രിയാ ഉപകരണങ്ങളുമായി വന്ന കാർ കത്തി നശിച്ചു. നാടുകാണായിൽ ഓടി കൊണ്ടിരിക്കെയാണ് കാർ കത്തിയത്. വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഇരുവർക്കും പരുക്കൾ ഒന്നുമില്ലാത തന്നെ രക്ഷപ്പെട്ടു.നാടുകാണി ഗവ. ട്രൈബല്‍ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഇക്കോഷോപ്പിന് മുമ്ബില്‍ രാത്രി 11.50-ഓടെയാണ് സംഭവം. കൊളത്തൂർ വളപ്പാടി കൊന്നത്ത് ടിന്റോ തോമസ്, അവണൂർ വടശേരി സുരേഷ്, നെന്മേനി കൊലക്കടമ്ബില്‍ രാജേഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തീകത്തിയത് വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേരും ചാടിയിറങ്ങി രക്ഷപ്പെട്ടു. വലിയ ശബ്ദം കേട്ട് സമീപത്തുള്ള കോളേജ് വിദ്യാർത്ഥികളും […]

കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി ; കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ രാജിവച്ചു .

കോട്ടയം : കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പിൽ പാർട്ടിയിൽ നിന്ന് രജിവച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ സ്ഥാനവും മഞ്ഞക്കടമ്പൻ രാജിവച്ചിട്ടുണ്ട്.   മോൻസ് ജോസഫിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് അദ്ദേഹം പറയുന്നത്.പാർട്ടിയുടെ ഭാഗത്ത് നിന്നും തന്നെ ഒഴിവാക്കുന്ന രീതിയിൽ ഉള്ള നടപടികൾ സ്വീകരിച്ചു. സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ പോലും തന്നെ ഒഴിവാക്കുകയായിരുന്നു.   പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് എല്ലാം വിട്ടുമാറുകയാണ്. ഇനി യുഡിഎഫുമായി ഒരു ബന്ധവുമില്ല എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.നേരത്തെ കോട്ടയം […]

2024 ലോകാരോഗ്യ ദിനത്തിന്റെ പ്രമേയം “എൻറെ ആരോഗ്യം എൻറെ അവകാശം”

ഡൽഹി : “എന്‍റെ ആരോഗ്യം എന്‍റെ അവകാശം” എന്നതാണ് 2024 ലോകാരോഗ്യ ദിനത്തിന്‍റെ പ്രമേയം. ഓരോ വർഷത്തിലും കാലോചിതമായ ഓരോ പ്രമേയവും പ്രഖ്യാപിച്ചു കൊണ്ടാണ് ലോകാരോഗ്യ ദിനാചരണം നടത്തുന്നത്.2023 ലെ പ്രമേയം ‘എല്ലാവർക്കും ആരോഗ്യം’ എന്നതായിരുന്നു. ഈ വർഷത്തെ പ്രമേയം ‘എന്‍റെ ആരോഗ്യം എന്‍റെ അവകാശം’എന്നതാണ്. ഈ ആപ്തവാക്യത്തിന് കുറേകൂടി കരുത്തുണ്ട്. അവകാശം നിയമവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.ലോകാരോഗ്യ സംഘടനയുടെയും മറ്റ് അനുബന്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും ഏപ്രില്‍ 7ന് ആചരിക്കുന്ന ആഗോള അവബോധദിനമാണ് ലോകാരോഗ്യദിനം. ഐക്യരാഷ്ട്ര സഭയിലെ പ്രധാന ആഗോള ആരോഗ്യ സംഘടനയായ ലോകാരോഗ്യസംഘടനയുടെ […]