play-sharp-fill
ശസ്ത്രക്രിയാ ഉപകരണങ്ങളുമായി വന്ന കാർ കത്തി നശിച്ചു ; സംഭവത്തിൽ ദൂരൂഹതയെന്നു സ്പെഷ്യൽ ക്രൈം ബ്രാഞ്ച്

ശസ്ത്രക്രിയാ ഉപകരണങ്ങളുമായി വന്ന കാർ കത്തി നശിച്ചു ; സംഭവത്തിൽ ദൂരൂഹതയെന്നു സ്പെഷ്യൽ ക്രൈം ബ്രാഞ്ച്

 

മൂലമറ്റം: ശസ്ത്രക്രിയാ ഉപകരണങ്ങളുമായി വന്ന കാർ കത്തി നശിച്ചു. നാടുകാണായിൽ ഓടി കൊണ്ടിരിക്കെയാണ് കാർ കത്തിയത്.

വാഹനത്തിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. ഇരുവർക്കും പരുക്കൾ ഒന്നുമില്ലാത തന്നെ രക്ഷപ്പെട്ടു.നാടുകാണി ഗവ. ട്രൈബല്‍ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഇക്കോഷോപ്പിന് മുമ്ബില്‍ രാത്രി 11.50-ഓടെയാണ് സംഭവം.

കൊളത്തൂർ വളപ്പാടി കൊന്നത്ത് ടിന്റോ തോമസ്, അവണൂർ വടശേരി സുരേഷ്, നെന്മേനി കൊലക്കടമ്ബില്‍ രാജേഷ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തീകത്തിയത് വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു പേരും ചാടിയിറങ്ങി രക്ഷപ്പെട്ടു. വലിയ ശബ്ദം കേട്ട് സമീപത്തുള്ള കോളേജ് വിദ്യാർത്ഥികളും മറ്റും സംഭവ സ്ഥലത്തെത്തി. തീഅണയ്ക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.

മൂലമറ്റത്തുനിന്ന് അഗ്നിരക്ഷാസേനയും കുളമാവ് പോലീസും എത്തിയെങ്കിലും അപ്പോഴേക്കും വാഹനം പൂർണ്ണമായി കത്തിനശിച്ചിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തിട്ടില്ല. എന്നാൽ വാഹനങ്ങളിലിൽ ഉണ്ടായിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങൾ കൃത്രമായ വ്യക്തത കുറവുണ്ട്.

ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള സർജിക്കല്‍ ഉപകരണങ്ങളാണെന്ന് വാഹനത്തിലുണ്ടായിരുന്നവർ മൊഴി നല്‍കിയിരുന്നത്. എന്നാൽ അത് ശരിയെല്ലന്ന് കണ്ടെത്തി. സംഭവത്തിൽ ദൂരുഹത്തയെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.